advertisement

കോവിഡ് വാക്സിൻ | രണ്ടാം ഡോസ് സ്വീകരിച്ചതിന്റെ സന്തോഷത്തിൽ തണുത്തുറച്ച തടാകത്തിന് കുറുകെ നൃത്തം

Last Updated:

ഏപ്രിൽ രണ്ടിന് ആദ്യഘട്ട വാക്സിൻ സ്വീകരിച്ചപ്പോഴും സമാനമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ചിരുന്നു.

ഒരു വർഷത്തിലധികമായി കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ നിത്യ ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയിട്ട്. മില്യൺ കണക്കിന് ആളുകളാണ് മഹാമാരി കാരണം ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. വൈറസിന്റെ രണ്ടാം ഘട്ടത്തിന് സാക്ഷിയായി കൊണ്ടിരിക്കുന്ന ഈ സമയത്തിൽ ചുരുങ്ങിയത് വാക്സിൻ എങ്കിലും ലഭ്യമായി തുടങ്ങി എന്നത് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ്.
കോവിഡ് 19 വൈറസിൽ നിന്ന് രക്ഷ നേടാൻ ഇന്ത്യക്കും ഇന്ത്യക്ക് പുറത്തുമായി നിരവധി ആളുകൾ ഇപ്പോൾ തന്നെ വൈറസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത് മറ്റാരും ആഘോഷിക്കാത്ത രീതിയിൽ ആഘോഷിച്ചിരിക്കുകയാണ് ഒരു കനേഡിയൻ സിഖ് കലാകാരൻ.
Today, I received my second dose of the Covid-19 vaccine. Then I went to a frozen lake in the lap of pure nature to dance Punjabi Bhangra on it for joy, hope and positivity, which I'm dispatching to Canada and beyond for everyone's good health.
advertisement
ആഘോഷങ്ങൾക്ക് അറിയപ്പെട്ടവരാണ് പഞ്ചാബികൾ. അതുകൊണ്ടു തന്നെ വാക്സിൻ സ്വീകരിച്ചത് തണുത്തുറച്ച ഒരു തടാകത്തിന് കുറുകെ നൃത്തം ചവിട്ടിയാണ് കനേഡിയൻ കലാകാരനായ ഗുർദീപ് പാന്തർ ആഘോഷിച്ചത്. നമ്മളിൽ അധികമാളുകൾക്കും നടക്കാൻ പോലും സാധിക്കാതെ വരുന്ന ഐസ് കൂനക്കു മുകളിൽ തന്റെ നൃത്ത കല പുറത്തെടുത്ത് കൊണ്ട് ശ്രദ്ധേയനാകുകയാണ് ഇദ്ദേഹം.
advertisement
സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനുള്ളിൽ ഏഴു ലക്ഷത്തിലധികം പേരാണ് കണ്ടത്. 28,000 ലധികം പേർ ലൈക്ക് ചെയ്ത ഈ പോസ്റ്റിന് വളരെ വലിയ സ്വീകാര്യതയാണ് സൈബർ ലോകത്ത് ലഭിച്ചിരിക്കുന്നത്.
advertisement
വാക്സിൻ സ്വീകരിച്ച ശേഷം വളരെ സന്തോഷം തോന്നിയ അദ്ദേഹം അത് പ്രകടിപ്പിക്കാനാണ് നൃത്തം ചെയ്തതെന്ന് പറയുന്നു. ലോകമെമ്പാടുമുള്ള ആളുകൾക്ക് സന്തോഷവും പോസിറ്റീവ് എനർജിയും നൽകാൻ വേണ്ടിയിട്ടാണ് തടാകത്തിനു മുകളിൽ പോയി ഡാൻസ് ചെയ്തത് എന്ന് പറയുന്ന അദ്ദേഹം ഈ വീഡിയോ കാനഡയ്ക്ക് പുറത്തുള്ള ആളുകൾക്കായി സമർപ്പിക്കുന്നു എന്നും പറയുന്നു.
രണ്ടാംഘട്ട വാക്സിൻ സ്വീകരിച്ചതിന് നിരവധി പേരാണ് പാന്തറിനെ അഭിനന്ദിക്കുന്നത്. ഇത്തരത്തിൽ സന്തോഷം രേഖപ്പെടുത്തിയതിന് നിരവധി പേർ അദ്ദേഹത്തെ അനുമോദിക്കുന്നുണ്ട്. എനിക്കും വാക്സിൻ എടുത്തപ്പോൾ ഇതേ വികാരമാണ് ഉണ്ടായിരുന്നത്. ഹേഗിൽ നിന്ന് എല്ലാവിധ അഭിനന്ദനങ്ങളും, ഒരു ട്വിറ്റർ യൂസർ പ്രതികരിച്ചു. ഇത്തരം സന്തോഷം വളരെ മനോഹരമായ രീതിയിൽ പ്രകടിപ്പിച്ചതിന് എല്ലാവിധ ഭാവുകങ്ങളും, താങ്കൾ വളരെ മനോഹരമായ ഒരു വ്യക്തിയാണ്, മറ്റൊരാൾ എഴുതി.
advertisement
ഏപ്രിൽ രണ്ടിന് ആദ്യഘട്ട വാക്സിൻ സ്വീകരിച്ചപ്പോഴും സമാനമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ചിരുന്നു. ഏകദേശം മൂന്നു മില്യണിലധികം പേർ ആ വീഡിയോ കണ്ടിരുന്നു. ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. ഏതാണ്ട് 1.5 ലക്ഷത്തോളം ആളുകൾക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചെന്ന് രേഖകൾ പറയുന്നു. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10 ലക്ഷമായി ഉയർന്നു. തുടർച്ചയായി നാലാമത്തെ ദിവസമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിൽ പോകുന്നത്. നാല് ദിവസത്തിനിടെ 6.16 ലക്ഷം ജനങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും 3335 പേർ മരണപ്പെടുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കോവിഡ് വാക്സിൻ | രണ്ടാം ഡോസ് സ്വീകരിച്ചതിന്റെ സന്തോഷത്തിൽ തണുത്തുറച്ച തടാകത്തിന് കുറുകെ നൃത്തം
Next Article
advertisement
ഇറാനുമായിട്ടല്ല, 'യുദ്ധം' ടോയിലറ്റിൽ പോകാൻ; യുഎസ് വിമാനവാഹിനി കപ്പലിലെ അയ്യായിരത്തോളം നാവികര്‍ ദുരിതത്തിൽ
ഇറാനുമായിട്ടല്ല, 'യുദ്ധം' ടോയിലറ്റിൽ പോകാൻ; യുഎസ് വിമാനവാഹിനി കപ്പലിലെ അയ്യായിരത്തോളം നാവികര്‍ ദുരിതത്തിൽ
  • ലോകത്തിലെ ഏറ്റവും ചെലവേറിയ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിൽ ടോയിലറ്റുകൾ തകരാറിലായി

  • നാവികർക്ക് പ്രാഥമിക ആവശ്യങ്ങൾക്കായി 45 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ടി വരുന്നു

  • ദൗത്യം നീളുന്നതിനാൽ മനോവീര്യം തകർന്ന നാവികർക്ക് ജോലി ഉപേക്ഷിക്കാനുള്ള പ്രവണത ഉയർന്നു

View All
advertisement