ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ചില കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ചെയ്യണം. പുകവലി, മദ്യപാനം എന്നിവ ഉൾപ്പെടെയുള്ള ചില ദുശീലങ്ങൾ ഒഴിവാക്കിയാൽ തന്നെ നിങ്ങൾക്ക് കൂടുതൽ ആരോഗ്യകരമായി തുടരാൻ സാധിക്കും. ആരോഗ്യകരമായ ജീവിതത്തിന് ശരിയായി പ്രവർത്തിക്കുന്ന രോഗപ്രതിരോധ ശേഷി ആവശ്യമാണ്. പ്രധാനമായും നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങൾ രോഗമുണ്ടാക്കുന്ന സൂക്ഷ്മാണുക്കളോട് പോരാടാൻ സഹായിക്കുന്നു. ദുശീലങ്ങൾ ഒഴിവാക്കുന്നതിനൊപ്പം പ്രാധാന്യമുള്ള മറ്റൊരു കാര്യമാണ് പോഷകസമൃദ്ധമായ ആഹാരം കഴിക്കുക എന്നത്.
കുദ്രാതി ആയുർവേദ ആരോഗ്യ കേന്ദ്രത്തിന്റെ സ്ഥാപകനായ മുഹമ്മദ് യൂസഫ് എൻ ഷെയ്ക്ക് നിർദ്ദേശിക്കുന്ന അഞ്ച് സൂപ്പർഫുഡുകൾ ഇതാ. ഇവ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും രോഗങ്ങളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യും.
'ഈ വീട്ടിലാണ് ജനിച്ചത്, ഇപ്പോൾ ഇവിടെയാണ് ജീവിക്കുന്നത്'; വൈറലായി റാഞ്ചി IIM ലെ അസിസ്റ്റന്റ് പ്രൊഫസറുടെ വീട്
ഇഞ്ചി
നീർവീക്കം കുറയ്ക്കുന്നതിനും ഛർദ്ദി ഒഴിവാക്കുന്നതിനും ഇഞ്ചി വ്യാപകമായി ഉപയോഗിക്കാറുണ്ട്. ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഉത്തമ പ്രതിവിധി കൂടിയാണ് ഇഞ്ചി. ഇത് ദഹനത്തെയും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ചില ഗവേഷണങ്ങൾ അനുസരിച്ച് ഇഞ്ചി ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. ചായയിലും സൂപ്പിലും ചേർത്ത് ഇത് എളുപ്പത്തിൽ കഴിക്കാം.
യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും ഏറ്റുമുട്ടി SFI പ്രവർത്തകർ; സംഘർഷം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം
വെളുത്തുള്ളി
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മറ്റൊന്നാണ് വെളുത്തുള്ളി. നിങ്ങളുടെ ഭക്ഷണത്തിന് അധിക സ്വാദ് നൽകുന്നതിനൊപ്പം, രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. മാത്രമല്ല, വെളുത്തുള്ളി ആന്റി ഓക്‌സിഡന്റുകളാൽ സമൃദ്ധമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.
ഗോജി ബെറീസ്
വോൾഫ്ബെറി എന്ന് അറിയപ്പെടുന്ന ഗോജി ബെറീസ് പോഷകങ്ങളുടെ ഒരു കലവറയാണ്. വൈറ്റമിൻ ബി, സി, അവശ്യ ഫാറ്റി ആസിഡുകൾ, അമിനോ ആസിഡുകൾ എന്നിവയ്ക്കൊപ്പം ധാരാളം ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഗോജി ബെറീസ് ആരോഗ്യകരമായ ചർമ്മം നിലനിർത്താനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുകയും കരൾ സംബന്ധമായ തകരാറുകൾ തടയുകയും വിഷാദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യും. ക്യാൻസർ വരുന്നത് തടയാനും ഇവ സഹായിക്കുമെന്നാണ് വിവരം. നിങ്ങളുടെ പ്രഭാതഭക്ഷണം ആരോഗ്യകരമാക്കുന്നതിന് സ്മൂത്തികളിലും മറ്റും ഗോജി ബെറീസ് ചേർക്കാം.
RSS സർസംഘചാലക് മോഹൻ ഭാഗവത് കോവിഡ് പോസിറ്റീവ്; രോഗം സ്ഥിരീകരിച്ചത് ആദ്യഡോസ് വാക്സിന് എടുത്ത് 20 ദിവസത്തിന് ശേഷം
ചിയാ സീഡ്സ്
വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും പോഷകങ്ങൾ ധാരാളമുള്ള ഭക്ഷണമാണ് ചിയ സീഡ്സ്. ഫൈബർ, അയൺ, കാൽസ്യം എന്നിവ നൽകുന്ന ഇവയിൽ ആന്റി ഓക്‌സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. എച്ച് ഡി എൽ കൊളസ്ട്രോൾ (നല്ല കൊളസ്ട്രോൾ) ഉത്പാദിപ്പിക്കാൻ ഒമേഗ -3 ഫാറ്റി ആസിഡുകൾ ആവശ്യമാണ്. ഇത് ഹൃദയാഘാതത്തെ തടയുന്നു. ചിയാ സീഡ്സ് നേരിട്ട് അല്ലെങ്കിൽ സാലഡ് അല്ലെങ്കിൽ തൈരിൽ കലർത്തി കഴിക്കാം.
കറുവപ്പട്ട
ഭക്ഷണത്തിന് നല്ല മണം നൽകുന്നതിനൊപ്പം കറുവപ്പട്ട പ്രതിരോധശേഷിയും വർധിപ്പിക്കും. ശരീരത്തിനുള്ളിലെ ബാക്ടീരിയകളുടെ വർദ്ധനവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കും. തൊണ്ടവേദനയ്ക്ക് ഒരു മികച്ച പരിഹാരമായി കറുവപ്പട്ട പ്രവർത്തിക്കുന്നു. കറുവപ്പട്ട ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഇൻസുലിൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ പ്രമേഹ സാധ്യത കുറയ്ക്കും. അതിനാൽ, ഇനി നിങ്ങൾ ചായയോ കാപ്പിയോ ഉണ്ടാക്കുമ്പോൾ അല്പം കറുവപ്പട്ട കൂടി ചേർക്കാൻ ശ്രമിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.