കാമുകനുമായി വഴക്കിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി 80 അടി ഉയരമുള്ള ഹൈ ടെൻഷൻ ടവറിൽ വലിഞ്ഞുകയറി
- Published by:Rajesh V
- news18-malayalam
Last Updated:
പെൺകുട്ടിക്ക് പിന്നാലെ കാമുകനും ടവറിൽ കയറാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി
കാമുകനുമായി വഴക്കിട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കയറിയത് 80 അടി ഉയരമുള്ള ഹൈ ടെൻഷൻ വൈദ്യുതി ടവറിൽ. പെൺകുട്ടിക്ക് പിന്നാലെ കാമുകനും ടവറിൽ കയറാൻ തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി. ഛത്തീസ്ഗഡിലെ ഗൗരേല പേന്ദ്ര മർവാഹി ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സമീപവാസികളാണ് ടവറിനുമുകളിൽ ഒരാണും പെണ്ണും കയറുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ ഇവര്‍ പേന്ദ്ര പൊലീസിനെ വിവരം അറിയിച്ചു. ഇതിനുപിന്നാലെ രണ്ടുപേരുടെ വീട്ടുകാരും വിവരം അറിഞ്ഞെത്തി. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഗ്രാമവാസികളുടെ വലിയ കൂട്ടം അവിടെ തിങ്ങിനിറഞ്ഞിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
Also Read- ചിൻ അപ്പ് പറ്റില്ല, ഞാൻ വേണമെങ്കിൽ ഒന്ന് ചിരിക്കാം; ശ്വേതാ മേനോന്റെ കയ്യിലെ കുട്ടിക്കുറുമ്പൻ ആരെന്നോ
advertisement
*Upset with lover, Girlfriend Climbs high Tension tower, then lover also climbs*
This is the first time I have seen someone climb them to commit suicide upset with her lover. Good news, the boyfriend followed her up and convinced her to climb down. All iz well Chhattisgarh today pic.twitter.com/oPqiK0EMpl
— keshaboina sridhar (@keshaboinasri) August 6, 2023
advertisement
മണിക്കൂറുകൾ നീണ്ട അനുനയനീക്കങ്ങൾക്കൊടുവിൽ ഇരുവരെയും ടവരിൽ നിന്ന് താഴെയിറക്കാൻ പൊലീസിന് സാധിച്ചു. ഒരു ഫോണ്‍ കോളിന്റെ പേരിലുള്ള തർക്കമാണ് ചൂടേറിയ വാഗ്വേദത്തിലേക്കും കടുത്ത നടപടിയിലേക്കും പെണ്‍കുട്ടിയെ നയിച്ചത്. അനുനയിപ്പിച്ച് താഴെയിറക്കാനെത്തിയ കാമുകനും പെൺകുട്ടിക്കൊപ്പം ടവറിലേക്ക് കയറുകയായിരുന്നു. സംഭവത്തിൽ രണ്ടുപേരും പരിക്കേൽക്കാതെ താഴെയെത്തിയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
advertisement
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ ഇത്തരം നടപടി ഭാവിയിൽ ആവർത്തിക്കരുതെന്ന് പൊലീസ് ഇരുവർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
Summary: Angry at her boyfriend, A minor girl climbed an 80-feet tall tower of high-tension power line in the Gaurela Pendra Marwahi district of Chhattisgarh. The situation worsened after the boyfriend also decided to pursue her to the top of the tower
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Chhattisgarh
First Published :
August 07, 2023 11:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
കാമുകനുമായി വഴക്കിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി 80 അടി ഉയരമുള്ള ഹൈ ടെൻഷൻ ടവറിൽ വലിഞ്ഞുകയറി