കൊച്ചി: ഖുറാൻ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിന് മുന്നിൽ ചെങ്കൊടിയുമായി സിപിഎം പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലാകുന്നു. എറണാകുളത്താണ് സംഭവം. മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിനുമുന്നിലേക്കാണ് സിപിഎം പ്രവർത്തകൻ ചെങ്കൊടിയുമായി കടന്നുവന്നത്.
ബിജെപി മാർച്ചിന് മുന്നിൽ ഇരുകൈകളുംകൊണ്ട് കൊടി ഉയർത്തി, വലതു കൈ മുഷ്ടി അന്തരീക്ഷത്തിലേക്ക് ഉയർത്തി മുദ്രാവാക്യം വിളിക്കുകയാണ് സിപിഎം പ്രവർത്തകൻ. ഈ വീഡിയോ ഇതിനോടകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.