ഹെർക്കുലീസ് സൈക്കിളിന് മുന്നിൽ ഇരുന്ന അഞ്ചു വയസുക്കാരി; മുറപ്പെണ്ണിനെ ജീവിതസഖിയാക്കിയ സിദ്ധിഖ്
- Published by:Sarika KP
- news18-malayalam
Last Updated:
ജീവിതത്തിൽ പിന്നീട് ഒരുപാട് യാത്രകൾ പോയിട്ടുണ്ടെങ്കിലും എന്നും സാജിത ഓർത്തുവെക്കുന്നത് ഹെർക്കുലീസ് സൈക്കിളിന് മുന്നിലിരുന്നുളള യാത്രയാണ്.
പ്രേക്ഷകരെ ആര്‍ത്തുചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചുമൊക്കെ എക്കാലത്തെയും ഹിറ്റുകള്‍ ഒരുക്കിയ ഹിറ്റ്‌മേക്കര്‍ സിദ്ധിഖ് ആരാധകരെ കണ്ണീരാലാഴ്ത്തി വിടവാങ്ങിയിരിക്കുകയാണ്. എന്നും ലളിതമായ ജീവിതം നയിച്ച സിദ്ധിഖ് . അദ്ദേഹത്തിൻറെ സ്വകാര്യ ജീവിതത്തിലും എന്നും മിതത്വവും സ്നേഹവും കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. സിനിമയ്ക്ക് നൽകുന്ന അതെ പ്രാധാന്യം ജീവിതത്തിലും അദ്ദേഹം നൽകി.
ചായി എന്ന വിളിപേരുളള സാജിതയെയാണ് സിദ്ധിഖ് വിവാഹം ചെയ്തത്. സിദ്ധിഖിൻറെ മുറപ്പെണാണ് സാജിത. സിദ്ധിഖിനെ ആദ്യമായി സാജിത കാണുന്നത് അഞ്ചാം വയസ്സിലാണ്. ഒരു കസിൻ മാത്രമായിരുന്നു സാജിതയ്ക്ക് അന്ന് സിദ്ധിഖ്. കൊച്ചി പുല്ലേപ്പടിയിലെ ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലേക്കുള്ള ആദ്യ ദിനത്തിൽ ഒരു ഹെർക്കുലീസ് സൈക്കിളിന് മുന്നിലിരുന്നായിരുന്നു അവർ സ്കൂളിലെത്തിയിരുന്നത്.
‘ഹെർക്കുലീസ് സൈക്കിളിന് മുന്നിൽ എന്നെ ഇരുത്തി, പുസ്തക സഞ്ചി പുറകിൽ വച്ച് ഞങ്ങൾ യാത്ര തുടങ്ങി, എന്റെ ഭർത്താവ് സിദ്ധിഖിനെ കുറിച്ചുള്ള ആദ്യ ഓർമ എനിക്കതാണ്’. ജീവിതത്തിൽ പിന്നീട് ഒരുപാട് യാത്രകൾ പോയിട്ടുണ്ടെങ്കിലും എന്നും സാജിത ഓർത്തുവെക്കുന്ന ദിനമായിരുന്നു അത്.
advertisement
Also read-Siddique|’പിരിയാനുള്ള കാരണം ഞങ്ങളോടു കൂടി മൺമറിയട്ടെ’; ഹിറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ചതിനെ കുറിച്ച് സിദ്ധീഖ് പറഞ്ഞത്
സിദ്ധിഖിന്റെ അച്ഛന്റെ സഹോദരിയുടെ മകളാണ് സാജിത. ചെറുപ്പത്തിൽ തന്നെ ഇരുവരുമായുള്ള വിവാഹം വീട്ടുകാർ നിശ്ചയിച്ചിരുന്നു. 1984 മെയ് 6-ന് ദാറൂൽ ഉലൂം ഓഡിറ്റോറിയത്തിൽ വെച്ച് അവർ വിവാഹിതരായി. സിനിമ തിരക്കുകൾക്കിടയിൽ ഫോൺകോളുകളോ കത്തുകളോ ഇല്ലാതെ അവർ പിരിഞ്ഞിരുന്നു. എന്നാലും ഏത് തിരക്കിനിടയിലും സിദ്ധിഖ് കുടുംബത്തിനു സമയം കണ്ടെത്തി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
August 09, 2023 12:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹെർക്കുലീസ് സൈക്കിളിന് മുന്നിൽ ഇരുന്ന അഞ്ചു വയസുക്കാരി; മുറപ്പെണ്ണിനെ ജീവിതസഖിയാക്കിയ സിദ്ധിഖ്