HOME » NEWS » Buzz » DOG JUMPS INTO POOL TO SAVE HIS HUMAN GH

യജമാനനെ രക്ഷിക്കാൻ കുളത്തിലേക്ക് ചാടി; നീന്താനറിയാത്ത നായയുടെ വീഡിയോ വൈറൽ

നായ വെള്ളത്തിലേക്ക് ചാടിയ ഉടൻ തന്നെ അവന്റെ ആത്മാർത്ഥത മനസ്സിലാക്കിയ ഉടമസ്ഥൻ അവനെ വാരിയെടുക്കുന്നു, തുടര്‍ന്ന് ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുകയും സ്നേഹപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നു.

News18 Malayalam | Trending Desk
Updated: July 7, 2021, 3:49 PM IST
യജമാനനെ രക്ഷിക്കാൻ കുളത്തിലേക്ക് ചാടി; നീന്താനറിയാത്ത നായയുടെ വീഡിയോ വൈറൽ
Video grab of dog saving human. (Credit: Twitter)
  • Share this:
മനുഷ്യന്റെ ആത്മസുഹൃത്തുക്കൾ എന്നാണ്‌ നായകളെ വിശേഷിപ്പിക്കാറ്. ട്വിറ്ററില്‍ ഒരു ഉപയോക്താവ് പങ്കുവെച്ച ഒരു നായയുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. തന്റെ ‘ആത്മസുഹൃത്തായ’ നായയെ പറ്റിക്കാൻ നീന്തൽക്കുളത്തിൽ മുങ്ങിത്താഴുന്നതായി അഭിനയിക്കുകയാണ്‌ യജമാനന്‍. അദ്ദേഹത്തെ രക്ഷിക്കാന്‍ നീന്തലറിയാത്ത നായ കാണിക്കുന്ന പരാക്രമം ആരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. യജമാനനെ രക്ഷിക്കാൻ നീന്താൻ അറിയാത്ത നായ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

വീഡിയോയില്‍ കാണുന്ന കറുത്ത നിറമുള്ള നായയ്ക്ക് നീന്താൻ അറിയില്ലായിരുന്നു എങ്കിലും അത് തന്റെ യജമാനനെ രക്ഷിക്കാൻ കുളത്തിൽ ചാടാൻ തയ്യാറായി എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. സാക്മാന്‍സ്പിന്‍ എന്ന പേരിലുള്ള ഒരു ട്വിറ്റർ ഉപയോക്താവാണ്‌ ഹൃദയസ്പർശിയായ വീഡിയോ പങ്കിട്ടത്. ഈ വീഡിയോ ഇതുവരെ ഏതാണ്ട് മൂന്ന് ദശലക്ഷത്തിലധികം ആൾക്കാർ കാണുകയുണ്ടായി. വൈറലായ ഈ വീഡിയോ അടങ്ങുന്ന പോസ്റ്റിന്റെ അടിക്കുറിപ്പിൽ, നായയുടെ ഉടമ തന്റെ ‘ആത്മാര്‍ത്ഥ സുഹൃത്തിന്റെ’ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. ബൂഗിയെന്നാണ്‌ ഈ നായയുടെ പേര്‌.

Bihar Floods | രോഗബാധിതരായ കുട്ടികളെയും ചുമലിലേറ്റി മുട്ടറ്റം വെള്ളത്തില്‍ കുടുംബനാഥന്‍ നടന്നത് 8 കിലോമീറ്റർ ദൂരം

'ബൂഗി എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഇന്നാണ്‌ ഞാന്‍ മനസ്സിലാക്കിയത്,' - അദ്ദേഹം എഴുതി. അടിക്കുറിപ്പിന്റെ അവസാനം, അദ്ദേഹം വായ് തുറന്ന് ഉറക്കെ ചിരിക്കുന്ന ഒരു ഇമോജിയും നീല നിറത്തിലുള്ള ഹൃദയത്തിന്റെ ഇമോജിയും പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും സംഭവം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.

നാലുപേർ ഒരു നീന്തല്‍ കുളത്തിൽ നീന്തുന്ന ദൃശ്യത്തോടെയാണ് ഈ ചെറു വീഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്. അവരിൽ ഒരാള്‍ നായയുമായി ഇടപഴകുന്നതും കാണാം. അവരിരുവരും തമ്മിലുള്ള ആശയവിനിമയത്തിന് ഇടയ്ക്ക് നായയുടെ ഉടമ അവശനായി അഭിനയിക്കാന്‍ തുടങ്ങുന്നു. തന്റെ യജമാനൻ നീന്തുന്നതില്‍ ആകെ അസ്വസ്ഥനാണെന്ന് കണ്ട നായ ഉത്കണ്ഠാകുലനാകുന്നത് അവന്റെ ആംഗ്യവിക്ഷേപങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. നായയുടെ ഉടമ നീന്തല്‍ക്കുളത്തിന് അടിയിലേക്ക് മുങ്ങുന്നതായി നടിക്കവേ, അവസരത്തിന് ഒത്തുയര്‍ന്ന നായ അതിവേഗതയിൽ ഓടുകയും കുളത്തിലേക്ക് എടുത്തു ചാടുകയും ചെയ്യുന്നു. ആ സമയം പശ്ചാത്തലത്തിലുള്ള സ്ത്രീ തന്റെ തൊട്ടടുത്തുളള പുരുഷനോട് 'അവനെ പുറത്തേക്കെടുക്ക്' എന്ന് പറയുന്നതും നമുക്ക് കേള്‍ക്കാം.

കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി; മകന്റെ സൈക്കിൾ കലപ്പയാക്കി കർഷകൻ

നായ വെള്ളത്തിലേക്ക് ചാടിയ ഉടൻ തന്നെ അവന്റെ ആത്മാർത്ഥത മനസ്സിലാക്കിയ ഉടമസ്ഥൻ അവനെ വാരിയെടുക്കുന്നു, തുടര്‍ന്ന് ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുകയും സ്നേഹപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നു.

തന്റെ കാമുകിയെ രക്ഷിക്കാൻ ഓടുന്ന 'മിക്കി മൗസി'നോടാണ്‌ ബൂഗിയുടെ ഓട്ടത്തെ ഒരു ഉപയോക്താവ് താരതമ്യം ചെയ്തത്. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ പൂച്ചകൾ എങ്ങനെയാവും പ്രതികരിക്കുകയെന്ന് തങ്ങളുടെ അഭിപ്രായങ്ങളും പലരും പങ്കുവെച്ചു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ പൂച്ചയ്ക്കായിരിക്കും ആശങ്കയെന്നായിരുന്നു മിക്ക ആളുകളുടെയും അഭിപ്രായം.

ട്വിറ്ററില്‍ മാത്രം തന്നെ ഈ വീഡിയോ മൂന്ന് ലക്ഷത്തിലധികം ആളുകളാണ്‌ കണ്ടിരിക്കുന്നത്.
Published by: Joys Joy
First published: July 7, 2021, 3:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories