പൂച്ചക്കുട്ടികളെന്ന് കരുതി കാട്ടില്‍ നിന്നെടുത്ത് കൊണ്ടുവന്നത് പുള്ളിപ്പുലികുഞ്ഞുങ്ങളെ
- Published by:Sarika KP
- news18-malayalam
Last Updated:
കർഷകനും കുടുംബവുമാണ് കാട്ടിൽ നിന്നും പൂച്ചക്കുട്ടികളെന്ന് തെറ്റിദ്ധരിച്ച് പുള്ളിപ്പുലിയുടെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുവന്നത്.
പൂച്ചകളെ ഓമനിച്ച് വളർത്താമെന്ന് കരുതി എടുത്ത് വളർത്തിയപ്പോൾ കരുതീല്ല എടുത്തുകൊണ്ടുവന്നത് പുള്ളിപ്പുലികുഞ്ഞുങ്ങളെയാണെന്ന്. പൂച്ചക്കുട്ടികളെന്ന് കരുതി കാട്ടില്‍ നിന്നെടുത്ത് കൊണ്ടുവന്നത് പുള്ളിപ്പുലികുഞ്ഞുങ്ങളെയായിരുന്നു. ഹരിയാനയിലെ നൂഹ് ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം കന്നുകാലികളെ മേയ്ക്കുന്നതിനു വേണ്ടി സമീപത്തെ വനത്തില്‍ പോയപ്പോഴാണ് പുള്ളിപ്പുലികുഞ്ഞുങ്ങളെ പൂച്ചക്കുട്ടികളെന്ന് കരുതി എടുത്തുകൊണ്ട് വന്നത്.
#WATCH | Haryana: A goatherd brought two leopard cubs from a forest near Kotla village in Nuh district. Forest Department officials reached the spot. pic.twitter.com/yEAodT6aHr
— ANI (@ANI) July 14, 2023
പൂച്ചക്കുട്ടികളുടെ കരച്ചില്‍ കേട്ട് പരിശോധിക്കുന്നതിനിടെയിലാണ് കണ്ണുപോലും തുറക്കാത്ത അവസ്ഥയിലുളള പുള്ളിപ്പുലികുഞ്ഞുങ്ങളെ കണ്ടതെന്ന് കര്‍ഷകൻ മുഹമ്മദ് സാജിദ് (20) പറഞ്ഞു. ഇതിനു പിന്നാലെയായിരുന്നു എടുത്തു കൊണ്ടുവന്നത്. എന്നാല്‍ ഗ്രാമത്തിലെ മറ്റുള്ളവരാണ് പുള്ളിപ്പുലിയുടെ കുട്ടികളെയാണ് എടുത്തുക്കൊണ്ടുവന്നിരിക്കുന്നതെന്ന് വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് അടുത്തദിവസം വനംവകുപ്പില്‍ വിവരം അറിയിക്കുകയും ചെയ്തു.
advertisement
ഇതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പുള്ളിപ്പുലികുഞ്ഞുങ്ങളെ തിരികെ എടുത്തടുത്ത് തന്നെ കൊണ്ടു വക്കുകയും ചെയ്തു. അവയുടെ തള്ളപ്പുലി എത്തിയതായും കുഞ്ഞുങ്ങള്‍ അമ്മയ്‌ക്കൊപ്പം ചേര്‍ന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Haryana
First Published :
July 16, 2023 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൂച്ചക്കുട്ടികളെന്ന് കരുതി കാട്ടില്‍ നിന്നെടുത്ത് കൊണ്ടുവന്നത് പുള്ളിപ്പുലികുഞ്ഞുങ്ങളെ