ലിയനാര്‍ഡോ ഡികാപ്രിയോയും ഇന്ത്യന്‍ വംശജ നീലം ഗില്ലുമായി പ്രണയത്തില്‍?
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കാന്‍ ചലച്ചിത്ര മേളയില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു.
ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയും ഇന്ത്യന്‍ വംശജയും മോഡലുമായ നീലം ഗില്ലുമായി പ്രണയത്തിലെന്ന് അഭ്യൂഹങ്ങള്‍. കാന്‍ ചലച്ചിത്ര മേളയില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. പിന്നീട് ലണ്ടനിലും ഇവരെ ഒരുമിച്ചു കണ്ടതായി വിദേശ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഗോസിപ്പുകള്‍ ശക്തമായായിരിക്കുകയാണ്.
ഡികാപ്രിയോയുടെ അമ്മയും ഇരുവർക്കും ഒപ്പമുണ്ടായിരുന്നു. 58കാരനായ ഡികാപ്രിയോയുടെ പ്രണയബന്ധങ്ങളെല്ലാം വാർത്തയാകാറുണ്ട്. പഞ്ചാബില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ് നീലം ഗില്ലിന്റേത്. ബ്രിട്ടീഷ്-പഞ്ചാബ് മോഡല്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിലം ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് വാചാലയാകാറുണ്ട്.
advertisement
പതിനാലാം വയസ്സില്‍ മോഡലിങ് ആരംഭിച്ചു. എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുൻപാണ് നീലം മോഡലിങ്ങിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്. ഒട്ടേറെ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ മോഡലായിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jun 03, 2023 10:18 PM IST










