HOME » NEWS » Buzz » INVISIBLE SCULPTURE BY ITALIAN ARTIST SELLS FOR 13 LAKH RUPEES GH

'അദൃശ്യ ശിൽപം' നിർമ്മിച്ച് കലാകാരൻ; ലേലത്തിൽ ലഭിച്ചത് പതിമൂന്ന് ലക്ഷം രൂപ

ഇതിന് മുമ്പ്, മിലാനിലെ പിയാസ ഡെല്ലാ സ്കാലയിൽ, 'ബുദ്ധൻ ഇൻ കണ്ടംപ്ലേഷൻ' എന്ന പേരിൽ അദൃശ്യമായ മറ്റൊരു ശില്പവും ഗരൌ പ്രദർശിപ്പിച്ചിരുന്നു.

News18 Malayalam | Trending Desk
Updated: June 5, 2021, 12:15 PM IST
'അദൃശ്യ ശിൽപം' നിർമ്മിച്ച് കലാകാരൻ; ലേലത്തിൽ ലഭിച്ചത് പതിമൂന്ന് ലക്ഷം രൂപ
സാൽവതോർ ഗരൌ
  • Share this:
അദൃശ്യമായ ഒരു ശിൽപത്തിന്റ വില 18300 ഡോളർ അതായത് 13.36 ലക്ഷം രൂപ. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ. പക്ഷേ സംഗതി സത്യമാണ്. ഇറ്റാലിയൻ കലാകാരനായ സാൽവതോർ ഗരൌ ആണ് ഈ ശിൽപിയുടെ സൃഷ്ടി. ഞാൻ എന്നർത്ഥം വരുന്ന 'ലോ സോനോ' എന്നാണ് ശിൽപത്തിന് പേര് നൽകിയിരിക്കുന്നത്. ശിൽപം വാങ്ങിയ ആളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ശിൽപം വിറ്റ സാൽവതോർ പ്രതിമ യഥാർത്ഥമാണെന്ന് തെളിയിക്കാനുള്ള രേഖയും കൈമാറിയിട്ടുണ്ട്. തന്റെ ഈ ശിൽപം, അതിന്റെ ശൂന്യതയിലാണ് പ്രാധാന്യം കണ്ടെത്തുന്നതെന്ന് ഗരൌ സ്പാനിഷ് വാർത്താ ഏജൻസിയായ ഡിയാരിയോ എഎസിനോട് പറഞ്ഞു. 'ഒരിടം ശൂന്യമാക്കിയിട്ടും ഒന്നും അവശേഷിക്കുന്നില്ലെങ്കിലും,  ശൂന്യത എന്നത് ഊർജ്ജം നിറഞ്ഞ ഒരു ഇടമല്ലാതെ മറ്റൊന്നുമല്ല, ഹൈസൻ‌ബെർഗ് അനിശ്ചിതത്വ തത്വമനുസരിച്ച്, ഒന്നിനും ഭാരം ഇല്ല. അതിനാൽ, ഈ ശിൽപത്തിന് ഊർജ്ജം ഉണ്ട്, അത് ബാഷ്പീകരിക്കപ്പെടുകയും കണങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു, അതായത് നമ്മളിലേക്ക് തന്നെ എന്നും ഗരൌ പറയുന്നു.

ഇറ്റലിയിലെ ഓക്ഷൻ ഹൌസായ ആർട്ട് റൈറ്റാണ് തികച്ചും വ്യത്യസ്തവും വിചിത്രവും ആയ ഒരു ലേലം വിളിക്ക് വേദിയായത്. 7000 മുതൽ 11000 ഡോളറായിരുന്നു വില നിശ്ചയിച്ചത്. എന്നാൽ ലേലം വിളിക്കൊടുവിൽ വില 18000 ഡോളറായി ഉയരുകയായിരുന്നു. സാധാരണയായി ഒരു കലാസൃഷ്ടിക്ക് ലഭിക്കുന്ന വില നോക്കുമ്പോൾ ഇത് കൂടുതൽ അല്ലെങ്കിലും അദൃശ്യമായ ഒരു ശിൽപത്തിന് ഇത്രയും വില എന്നത് വിചിത്രമായ ഒരു സംഭവമായാണ് കണക്കാക്കുന്നത്.

പ്രേമത്തിലെ മലരിന് ശരിക്കും ഓർമ തിരിച്ചു കിട്ടിയോ? ആ സത്യം വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ

പ്രതിമ യഥാർത്ഥമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റിനൊപ്പം, വീട്ടിൽ പ്രവൃത്തികൾ തടസ്സമില്ലാതെ ഏകദേശം അഞ്ച് അടി നീളവും വീതിയും ഉയരവും ഉള്ള സ്ഥലത്ത് പ്രദർശിപ്പിക്കണം എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

'പുസ്തകങ്ങൾക്ക് പകരം മനുഷ്യരെ കടമെടുക്കാം, 30 മിനിറ്റത്തേക്ക്': മനുഷ്യലൈബ്രറിയെ പരിചയപ്പെടുത്തി അൽഫോൻസ് കണ്ണന്താനം

ശിൽപത്തിന്റെ വിൽപനയ്ക്ക് പിന്നാലെ വിവാദങ്ങളും ഉയർന്നിട്ടുണ്ട്. ഇത് ഒരിക്കലും ഒരു കലാസൃഷ്ടി അല്ലെന്നും, ഇത്രയും വില നൽകി ഇത് എങ്ങനെ വാങ്ങിയെന്നും ആണ് വിമർശനങ്ങൾ. എന്നാൽ, കാണാൻ കഴിയാത്ത ദൈവത്തിൽ മനുഷ്യൻ വിശ്വസിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞ് തന്റെ ശിൽപത്തെയും ഗരൌ ന്യായീകരിക്കുകയായിരുന്നു.

ഇതിന് മുമ്പ്, മിലാനിലെ പിയാസ ഡെല്ലാ സ്കാലയിൽ, 'ബുദ്ധൻ ഇൻ കണ്ടംപ്ലേഷൻ' എന്ന പേരിൽ അദൃശ്യമായ മറ്റൊരു ശില്പവും ഗരൌ പ്രദർശിപ്പിച്ചിരുന്നു.

കലാസൃഷ്ടികൾ ലേലത്തിൽ കോടിക്കണക്കിന് രൂപക്ക് വിറ്റ് പോകുന്നത് സാധാരണയായി സംഭവിക്കാറുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്ങ് വിൽപ്പന ഈ കഴിഞ്ഞ മാർച്ചിലായിരുന്നു നടന്നത്. 450 കോടി രൂപയിലേറെ രൂപക്കാണ് അന്നത് വിറ്റത്. ജീവിച്ചിരിക്കുന്ന ഒരു കലാകാരൻ ലേലത്തിൽ വിറ്റ ഏറ്റവും ചെലവേറിയ രണ്ടാമത്തെ പെയിന്റിങ് ആണിത്.

പെയിൻറിങ് അത്ര നിസ്സാരമല്ല. ഏറ്റവും വലിയ ക്യാൻവാസിൽ തീർത്തിരിക്കുന്ന പെയിൻറിങ് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു. ബ്രിട്ടീഷ് കലാകാരൻ സച്ച ജാഫ്രിയാണ് ഈ ചിത്രത്തിന്റെ പിന്നിൽ. 'ദി ജേർണി ഓഫ് ഹ്യൂമാനി' എന്ന പേരിലാണ് വിസ്മയിപ്പിക്കുന്ന കലാസൃഷ്ടി അവതരിപ്പിച്ചത്. ദുബായിൽ ആണ് ചിത്രം ലേലത്തിൽ വിറ്റുപോയത്.

Keywords: Invisible sculpture, Italian artist, Auction, ലേലം, ഇറ്റാലിയൻ കലാകാരൻ, അദൃശ്യ ശിൽപം
Published by: Joys Joy
First published: June 5, 2021, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories