വ്യത്യസ്ത ആവശ്യങ്ങൾക്കായി തടിയന്മാരെ വാടകക്കെടുക്കാം; മണിക്കൂറിൽ വെറും 1300 രൂപ നിരക്കിൽ
- Published by:Rajesh V
- trending desk
Last Updated:
മണിക്കൂർ നിരക്കിൽ തടിയന്മാരെ വാടകക്കെടുക്കുന്ന പദ്ധതി ആണ്. ഡബുക്കറി എന്ന പേരിലാണ് ഈ സേവനം ലഭിക്കുക.
വ്യത്യസ്ത ആവശ്യങ്ങൾക്കായി ആളുകളെ വാടകക്കെടുക്കൽ ജപ്പാനിൽ പുതിയ സംഭവമല്ല. വഞ്ചിച്ചു കൊണ്ടിരിക്കുന്ന കാമുകിയോട് സൗഹൃദം കൂടാനും അവളെ പിന്മാറാൻ പ്രേരിപ്പിക്കാനും വേണ്ടി, കമ്പനി ആവശ്യങ്ങൾക്കായി തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി മനുഷ്യന്മാരെ വാടകക്ക് കൊടുക്കുന്ന പദ്ധതികൾ നിലനിക്കുന്നുണ്ട്. എന്നാൽ ഈ മാസം മുതൽ ആളുകളെ വാടകക്കെടുക്കുന്നവർക്ക് പുതിയ ഒരു ഓപ്ഷൻ കൂടി ലഭ്യമാവും. മണിക്കൂർ നിരക്കിൽ തടിയന്മാരെ വാടകക്കെടുക്കുന്ന പദ്ധതി ആണ്. ഡബുക്കറി എന്ന പേരിലാണ് ഈ സേവനം ലഭിക്കുക.
തടിയന്മാർ, അഥവാ 100 കിലോയിൽ കൂടുതൽ ശരീര ഭാരമുള്ള ആളുകൾ ജപ്പാനിൽ വളരെ കുറവാണ്. അതുകൊണ്ട് തന്നെയാണ് പുതിയ സർവീസ് തുടങ്ങിയ ബിസിനസുകാരൻ തടിയന്മാരെ ഓൺലൈനിൽ സേവനങ്ങൾക്ക് ലഭ്യമാക്കിയാൽ വലിയ ലാഭം ഉണ്ടാക്കാന് കഴിയുന്ന ഒരു അവസരമായി കണ്ടത്.
മിസ്റ്റർ ബ്ലിസ് എന്ന വ്യക്തിയാണ് ഡബുക്കറി എന്ന സർവീസ് തുടങ്ങിയത്. ഇദ്ദേഹം തന്നെയാണ് മുമ്പ് ക്വിസില്ല എന്ന പേരിൽ തടി കൂടിയവർക്കും, നീളം കൂടിയവർക്കും ഉള്ള ഫാഷൻ മോഡൽ തുടങ്ങിയത്. പ്ലസ് സൈസ് വസ്ത്ര ബ്രാൻഡിന് ഉപഭോക്താക്കളെ കിട്ടാത്തത് കൊണ്ടാണ് പുതിയ പദ്ധതിയുമായി ബ്ലിസ് രംഗത്ത് വന്നതെന്ന് വെബ്സൈറ്റ് പറയുന്നു.
advertisement
2017 ലായിരുന്നു ബ്ലിസ് അമിത ഭാരമുള്ള ആളുകൾക്കായി ടാലെന്റ്റ് ഏജൻസി തുടങ്ങിയത്. ഏകദേശം 45 ലധികം പേർ - അധികവും ക്വിസില ഉപഭോക്താക്കൾ- ഈ പദ്ധതിയുടെ ഭാഗമാകാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. ഈ വർഷം ഏപ്രിൽ മാസത്തിലാണ് ഡബുക്കറി തങ്ങളുടെ രജിസ്റ്റർ ചെയ്ത അംഗങ്ങളെ വിവിധ ആവശ്യങ്ങൾക്കായി വാടകക്ക് കൊടുക്കുമെന്ന് അറിയിച്ചത്. മണിക്കൂറിൽ 2000 യെൻ (1310 രൂപ) നിരക്കിലാണ് തടി കൂടിയ ആളുകളെ വാടകക്ക് നൽകുക.
advertisement
ഒരു പക്ഷെ തടി കൂടിയ ആളുകളെ എന്ത് ആവശ്യത്തിനാണ് വാടകക്കെടുക്കുക എന്ന് വായനക്കാരിൽ പലരും ചിന്തിക്കുന്നുണ്ടാവും. ഇതിനു മറുപടിയായി കമ്പനി തന്നെ ചില കാരണങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. തടി കൂടിയ ഒരു സുഹൃത്തിന് വസ്ത്രം പരീക്ഷിക്കാൻ വേണ്ടി, താങ്കളെ കുറിച്ച് മുഖസ്തുതി പറയാൻ വേണ്ടി ഇത്തരം ആളുകളെ വാടകക്കെടുക്കാം. അതേസമയം കമ്പനികൾക്ക് പരസ്യ ആവശ്യങ്ങൾക്കായും, ഡയറ്റ് പ്ലാൻ പ്രൊമോട്ട് ചെയ്യാൻ വേണ്ടിയും തടിയന്മാരെ വാടകക്കെടുക്കാം.
'തടിയൻ' എന്നത് ഒരു മോശമായ പ്രയോഗം അല്ല എന്നാണ് ഡബുക്കറി പറയുന്നത്. നേരെ മരിച്ച് ഇത് ഒരുപോസിറ്റിവ് ആയ നീക്കം ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. തടിയൻ എന്ന് വിളിക്കുന്നത് കൊണ്ട് പ്രശ്നമില്ലാത്ത ആളുകളാണ് ഇത്തരം സേവനങ്ങൾക്കായോ രജിസ്റ്റർ ചെയ്യുന്നതെന്നും കമ്പനി പറയുന്നത്. 18 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ പദ്ധതിയുടെ ഭാഗമാകാം. 100 കിലോഗ്രാം ഭാരമുണ്ടാകണം എന്ന് മാത്രമാണ് ഈ പദ്ധതിയുടെ ഭാഗമാകാനുള്ള ഏക നിബന്ധന.
advertisement
Also Read- മദ്യപിച്ച വരനും സുഹൃത്തുക്കളും ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു; വധു വിവാഹത്തിൽ നിന്ന് പിന്മാറി
വാടകക്കെടുക്കുന്നവർക്ക് പ്രതിഫലമായി ലഭിക്കുന്ന 2000 യെൻ പൂർണമായും തടിയന്മാർക്ക് തന്നെയാണ് ലഭിക്കുക എന്ന് ഡബുക്കറി പറയുന്നു. ചെറിയ ഒരു കമ്മീഷൻ തുക മാത്രമാണ് അവർക്ക് ലഭിക്കുക. ഇപ്പോൾ തന്നെ പ്രമുഖ ജാപ്പനീസ് നഗരങ്ങളായ ടോക്യോ, ഒസാകാ, ഐച്ചി തുടങ്ങി നഗരങ്ങളിൽ ലഭ്യമായ തടിയന്മാരുടെ റോസ്റ്റർ ഡബുക്കറി പുറത്തുവിട്ടിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2021 3:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വ്യത്യസ്ത ആവശ്യങ്ങൾക്കായി തടിയന്മാരെ വാടകക്കെടുക്കാം; മണിക്കൂറിൽ വെറും 1300 രൂപ നിരക്കിൽ