• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓൺലൈനായി ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിനുള്ളിൽ ജീവനുള്ള എലി; ചിത്രങ്ങൾ സഹിതം പങ്കുവച്ച് ഉപഭോക്താവ്

ഓൺലൈനായി ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിനുള്ളിൽ ജീവനുള്ള എലി; ചിത്രങ്ങൾ സഹിതം പങ്കുവച്ച് ഉപഭോക്താവ്

പഴകിയ ബ്രഡും അതിനുള്ളിൽ കണ്ടെത്തിയ ജീവനുള്ള എലിയും ഏറെ അസഹനീയമായ അനുഭവമാണെന്ന് ഉപഭോക്താവായ നിതിൻ അറോറ വ്യക്തമാക്കി.

  • Share this:

    ഡൽഹി: നമ്മൾ എല്ലാവരും മിക്കപ്പോഴും ഓൺലൈൻ ആപ്പുകൾ വഴി സാധനങ്ങൾ ഓർഡർ ചെയ്യുന്നവരാണ്. എവിടെയും പോകാതെ നമ്മുടെ അടുത്ത് സാധനങ്ങൾ എത്തുന്നത് നമ്മളെ ഇതിലേക്ക് ആകർഷിക്കുന്നു. എന്നാൽ ചിലപ്പോഴെങ്കിലും വിചാരിച്ച സാധനം തന്നെ കിട്ടണമെനില്ല. അത്തരത്തിൽ ഓൺലൈനായി ഓർഡർ ചെയ്ത് മോശം അനുഭവം ഉണ്ടായ ഒരു ഉപഭോക്താവിന്റെ ട്വിറ്റർ പോസ്റ്റാണ് ഇപ്പോൾ വൈറലായത്.

    ബ്ലിങ്കിറ്റിൽ ഓർഡർ ചെയ്ത ബ്രഡിന്റെ പാക്കറ്റിൽ ജീവനുള്ള എലിയെ കണ്ടെത്തിയത് ഒരു ഉപഭോക്താവ് തെളിവുകൾ സഹിതം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പഴകിയ ബ്രഡും അതിനുള്ളിൽ കണ്ടെത്തിയ ജീവനുള്ള എലിയും ഏറെ അസഹനീയമായ അനുഭവമാണെന്ന് ഉപഭോക്താവായ നിതിൻ അറോറ എന്നയാൾ ട്വീറ്റ് കുറിച്ചത്.

    Also read-രണ്ട് കാപ്പിയ്ക്ക് മൂന്നര ലക്ഷം രൂപ; സ്റ്റാര്‍ബക്‌സിനെതിരെ ദമ്പതികള്‍

    ചിത്രങ്ങൾ സഹിതമാണ് ഉപഭോക്താവിന്റെ ആരോപണം. 1 – 02 – 23 -ന് ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തിയത് ഏറ്റവും അസുഖകരമായ അനുഭവമാണ്. ഇത് നമ്മൾ എല്ലാവർക്കും ഉള്ള മുന്നറിയിപ്പാണ്. പത്ത് മിനിട്ടിൽ സാധനം കിട്ടുന്നത് ഇങ്ങനെയെങ്കിൽ, അത് വാങ്ങുന്നതിനേക്കാൾ നല്ലത് മണിക്കൂറുകൾ കാത്തിരിക്കുന്നതാണ്- നിതിൻ ട്വീറ്റ് ചെയ്തു.

    Published by:Sarika KP
    First published: