ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, കണ്ടെത്താന്‍ സഹായിച്ചത് ഷവോമി ഫോണിലെ സെറ്റിംഗ്‌സ്: അനുഭവം പങ്കിട്ട് ഇൻഫ്ളൂവൻസർ
- Published by:Sarika KP
- news18-malayalam
Last Updated:
ജമാ മസ്ജിദിന്റെ ഒന്നാമത്തെ ഗേറ്റിലൂടെ പുറത്തേക്ക് കടക്കുമ്പോള്‍ ബാഗിലെ ചെയിന്‍ തുറന്ന് കിടക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചപ്പോൾ രണ്ടു ഫോണുകളും മോഷ്ടിക്കപ്പെട്ടിരുന്നു,'' മുഹമ്മദ് പറഞ്ഞു.
ഡല്‍ഹിയിലെ ജമാ മസ്ജിദില്‍ നിന്ന് തന്റെയും ഭാര്യയുടെയും ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതും അത് കണ്ടെത്തിയത് എങ്ങനെയെന്നും വിവരിച്ച് പാറ്റ്‌നയില്‍ നിന്നുള്ള ഇന്‍ഫ്‌ളൂവന്‍സറായ മുഹമ്മദ് ഷാഹ്‌റൂഖ്. മുഹമ്മദിന്റെ ഐഫോണ്‍ 13, ഭാര്യയുടെ ഷവോമി സിവി2 എന്നീ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇവ കണ്ടെത്താന്‍ സഹായിച്ചതാകട്ടെ ഭാര്യയുടെ ഫോണിലുള്ള സെറ്റിംഗ്‌സ് ആണെന്ന് അദ്ദേഹം പറഞ്ഞു. 2023-ലാണ് ഫോണുകള്‍ നഷ്ടപ്പെട്ട സംഭവം നടന്നത്. തന്റെ അശ്രദ്ധയും ഫോണ്‍ മോഷ്ടിക്കപ്പെടാന്‍ കാരണമായതായി അദ്ദേഹം പറഞ്ഞു. ''ഇഫ്താറില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഞാനും ഭാര്യയും ജമാ മസ്ജിദില്‍ പോയത്. റമദാന്‍ മാസമായതിനാല്‍ പള്ളിയില്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. മൂന്ന് ഫോണുകളാണ് ഞങ്ങളുടെ കൈവശമുണ്ടായിരുന്നത്. ഐഫോണ്‍ 13, ഷവോമി സിവി 2, റെഡ്മി കെ 50 അള്‍ട്ര എന്നീ ഫോണുകളായിരുന്നു ഉണ്ടായിരുന്നത്. എന്റെ കൈവശമുണ്ടായിരുന്ന സൈഡ് ബാഗില്‍ രണ്ട് ചെയ്ന്‍ഡ് പോക്കറ്റുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നില്‍ ഐഫോണും സിവി 2 ഇട്ടിരുന്നു. രണ്ടാമത്തെ പോക്കറ്റിലാകട്ടെ റെഡ്മി കെ 50 അള്‍ട്രയും വെച്ചിരുന്നു. ജമാ മസ്ജിദിന്റെ ഒന്നാമത്തെ ഗേറ്റിലൂടെ പുറത്തേക്ക് കടക്കുമ്പോള്‍ ബാഗിലെ ചെയിന്‍ തുറന്ന് കിടക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചപ്പോൾ രണ്ടു ഫോണുകളും മോഷ്ടിക്കപ്പെട്ടിരുന്നു,'' മുഹമ്മദ് പറഞ്ഞു.
My Wife told me that he must be the thief.
I told her not to think much as for us he is the one who returned our phone.
So let it go.
My wife told me she was praying to Allah each and every moment after the phone was stolen.
And Allah listened to her Duaa &
We got Both Phones
— Tech Star Shahrukh (@techstarsrk) April 22, 2024
advertisement
പള്ളി സന്ദര്‍ശിക്കുന്നവര്‍ തങ്ങളുടെ വിലയേറിയ വസ്തുക്കള്‍ സൂക്ഷിക്കണമെന്നുള്ള അറിയിപ്പ് താന്‍ അവഗണിച്ചിരുന്നതായി ടെക് ഇന്‍ഫ്‌ളൂവന്‍സര്‍ വ്യക്തമാക്കി. ബാഗ് മുന്‍വശത്തേക്ക് തൂക്കിയിടാനുള്ള ഭാര്യയുടെ ഉപദേശവും താന്‍ തള്ളിക്കളഞ്ഞിരുന്നതായി മുഹമ്മദ് പറഞ്ഞു. ''ഞാന്‍ ആകെ പരിഭ്രാന്തിയിലായി. അശ്രദ്ധയോടെ പെരുമാറിയതിന് ഭാര്യ എന്നെ വഴക്കുപറയാനും തുടങ്ങി'', അദ്ദേഹം പറഞ്ഞു. പള്ളിയിലെ ഗാര്‍ഡുമാരില്‍ നിന്ന് കാര്യമായ സഹായമൊന്നും ദമ്പതികള്‍ക്ക് ലഭിച്ചില്ല. കൈവശമുള്ള മൂന്നാമത്തെ ഫോണ്‍ ഉപയോഗിച്ച് ഐഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമവും പരാജയമായി. കള്ളന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ അല്ലെങ്കില്‍ പള്ളിയില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നത് കൊണ്ടോ ആയിരിക്കാം നെറ്റ് വര്‍ക്ക് കിട്ടാത്തതെന്ന് താന്‍ ചിന്തിച്ചതായി മുഹമ്മദ് പറഞ്ഞു. എന്നാല്‍, ഭാര്യയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ അത് ബെല്ലടിക്കുന്നുണ്ടായിരുന്നു.
advertisement
''കള്ളനെ കണ്ടുപിടിക്കുന്നതിനായി പള്ളിയുടെ ചുറ്റും നടന്ന് ഫോണ്‍ ബെല്ലടിപ്പിച്ചുകൊണ്ടിരുന്നു. ഒരു തവണ ഒരാള്‍ ഫോണ്‍ എടുത്തശേഷം ഞാന്‍ നിങ്ങളുടെ പുറകിലുണ്ടെന്ന് പറഞ്ഞു. അതിനുശേഷം കോള്‍ കട്ട് ചെയ്തു. വീണ്ടും വിളിച്ചുനോക്കിയെങ്കിലും ആരും ഫോണ്‍ എടുത്തില്ല. അപ്പോഴാണ് ഭാര്യയുടെ ഫോണില്‍ ചില സെറ്റിംഗ്‌സുകള്‍ നേരത്തെ ചെയ്തിരുന്ന കാര്യം ഓര്‍ത്തത്. മോഷ്ടിച്ചാലും കള്ളന്മാര്‍ക്ക് ഫോണും നെറ്റ് വര്‍ക്കും ഓഫ് ചെയ്യാന്‍ കഴിയില്ല. ഫ്‌ളൈറ്റ് മോഡില്‍ ഇടാനും കഴിയില്ല,'' മുഹമ്മദ് പറഞ്ഞു. ഒരു പാസ് വേഡ് ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കുന്ന സംവിധാനമാണത്. ഫോണ്‍ ഓഫ് ചെയ്യണമെങ്കിലും ഡാറ്റ ഓഫ് ചെയ്യണമെങ്കിലും ഫ്‌ളൈറ്റ് മോഡില്‍ ഇടണമെങ്കിലും പാസ് വേഡ് നല്‍കണം. തുടര്‍ന്ന് ഷവോമി ക്ലൗഡ് ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ പള്ളിയുടെ ഉള്ളില്‍ ഫോണ്‍ ഉള്ളതായി കണ്ടെത്തി. ക്ലൗഡ് സേവനം ഉപയോഗിച്ച് ശബ്ദങ്ങളും അലാറങ്ങളും പ്രവര്‍ത്തിപ്പിച്ചു. തുടര്‍ന്ന് ഒരാള്‍ ഫോണ്‍ എടുക്കുകയും ഗേറ്റ് 2 ന് സമീപം അത് ഉള്ളതായി പറയുകയും ചെയ്തു. രണ്ട് ഫോണുകളും കൈവശം വെച്ചയാളെ അവിടെയെത്തിയപ്പോള്‍ കണ്ടെന്നും അപ്പോഴും ഷവോമി ഫോണ്‍ റിംഗ് ചെയ്യുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു. ''നിലത്ത് എവിടെയോ ഫോണ്‍ ഉണ്ടെന്ന് അയാള്‍ പറഞ്ഞു. തുടര്‍ന്ന് അയാളോട് നന്ദി പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിന് മുതിര്‍ന്നില്ല,'' മുഹമ്മദ് പറഞ്ഞു. ഈ സംഭവത്തിന് ശേഷം നെഞ്ചിനോട് ചേര്‍ന്ന് ധരിക്കുന്ന ഫാനി പാക്കിലാണ് ഫോണുകള്‍ താന്‍ സൂക്ഷിക്കുന്നതെന്ന് മുഹമ്മദ് വ്യക്തമാക്കി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 24, 2024 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, കണ്ടെത്താന്‍ സഹായിച്ചത് ഷവോമി ഫോണിലെ സെറ്റിംഗ്‌സ്: അനുഭവം പങ്കിട്ട് ഇൻഫ്ളൂവൻസർ


