ഇരട്ടി വില നൽകി ഓൺലൈൻ ഓർഡർ ചെയ്തത് പ്ലേസ്റ്റേഷൻ 5; കിട്ടിയത് ഇഷ്ടികക്കട്ട

Last Updated:

ഇ-ബെയിലൂടെ ഏതാണ്ട് ഇരട്ടി വില നൽകിയാണ് യുവാവ് പ്ലേസ്റ്റേഷൻ 5 ഓർഡർ ചെയ്തത്.

ഓൺലൈനിൽ ഓർഡർ ചെയ്ത് സാധനം കയ്യിൽ ലഭിക്കുമ്പോൾ സോപ്പുപെട്ടിയും ബാർസോപ്പും ആകുന്നത് പുതിയ കാലത്ത് പതിവാണ്. പല ഓൺലൈൻ സൈറ്റുകളിൽ നിന്ന് ഓർഡർ ചെയ്യുമ്പോൾ ഇങ്ങനെയുള്ള അബദ്ധങ്ങൾ സംഭവിക്കുന്നത് പലർക്കും നേരിട്ട് അനുഭവവുമുണ്ടാകും.
എന്നാൽ യുഎസ്സിലുള്ള യുവാവിന് അൽപ്പം കൂടിപ്പോയ അനുഭവമാണ് ഉണ്ടായിരിക്കുന്നത്. കാത്തു കാത്തിരുന്ന് മോഹിച്ച് ഓർഡർ ചെയ്ത ഉത്പന്നം കയ്യിൽ കിട്ടിയപ്പോൾ അമ്പരന്നിരിക്കുകയാണ് യുവാവ്. പ്ലേ സ്റ്റേഷൻ ഓർഡർ ചെയ്ത യുവാവാണ് കബളിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ നവംബർ 12 നാണ് സോണി പ്ലേ സ്റ്റേഷൻ 5 റിലീസ് ആയത്. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ആരാധകർ ഏറെ ആയതിനാൽ ആഗ്രഹിച്ച എല്ലാവർക്കും ആദ്യഘട്ടത്തിൽ പ്ലേ സ്റ്റേഷൻ ലഭിച്ചിരുന്നില്ല. ഭാഗ്യശാലികൾക്ക് മാത്രമാണ് അതിനുള്ള അവസരം ലഭിച്ചത്.
advertisement
You may also like:ആമസോണിൽ പ്ലേ സ്റ്റേഷൻ ഓർഡർ ചെയ്തവർക്ക് കിട്ടിയത് 'അരിചാക്ക്'!
എന്നാൽ, ആ ഭാഗ്യശാലിക്ക് തന്നെ നിർഭാഗ്യം ഒപ്പം കൂടിയാലോ? അതിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇ-ബെയിലൂടെ ഏതാണ്ട് ഇരട്ടി വില നൽകിയാണ് യുഎസ്സിലെ യുവാവ് പ്ലേസ്റ്റേഷൻ 5 ഓർഡർ ചെയ്തത്. കുറച്ചധികം പണം കൂടുതൽ നൽകേണ്ടി വന്നാലും പ്ലേസ്റ്റേഷൻ 5 കയ്യിൽ കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇയാൾ.
advertisement
എന്നാൽ ഓർഡർ ചെയ്ത ഉത്പന്നം വീട്ടിലെത്തി ആവേശത്തോടെ തുറന്നു നോക്കിയ യുവാവ് ഞെട്ടിത്തരിച്ചു. പ്ലേ സ്റ്റേഷൻ 5 ന് പകരം പാക്ക് ചെയ്ത് വന്നിരിക്കുന്നത് ഒരു ഇഷ്ടിക കട്ടയാണ്. ഏതാണ്ട് 67,000 ഓളം രൂപ നൽകി ഓർഡർ ചെയ്ത വസ്തുവാണ് ഇഷ്ടിക കട്ടയായി മുന്നിൽ കിടക്കുന്നത്. ദേഷ്യം വരാൻ ഇതിൽ കൂടുതൽ എന്തു വേണം.
You may also like:സിദ്ധാർത്ഥ ആത്മഹത്യ ചെയ്തിട്ട് ഒരുവർഷം; ഭാര്യ മാളവിക ഹെഗ്ഡെ കഫേ കോഫി ഡേ സിഇഒ ആയി ചുമതലയേറ്റു
ഉടനെ തന്നെ പൊലീസിൽ വിവരമറിയിച്ച ചെറുപ്പക്കാരന് ലഭിച്ച മറുപടി അതിലും നിരാശാജനകമായിരുന്നു. ഇതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ല ഇബെയിൽ വിളിച്ച് പണം തിരികേ ആവശ്യപ്പെടൂ എന്ന മറുപടിയാണ് പോലീസ് നൽകിയത്.
advertisement
ഈ വാർത്ത പുറത്തു വന്ന സമയത്ത് തന്നെയാണ് ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി ഇബെയുടെ പ്രസ്താവനയും വരുന്നത്. പിഎസ് 5ന്റെ ചിത്രങ്ങൾ കാണിച്ച് തട്ടിപ്പ് സംഘങ്ങൾ ഉണ്ടെന്നും ഉപഭോക്താക്കൾ അതിൽ വഞ്ചിതരാകരുതെന്നും ഇ-ബെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്തായാലും തട്ടിപ്പിൽ പണവും പോയി പ്ലേസ്റ്റേഷനും പോയി എന്നഅവസ്ഥയിൽ ഇരിക്കുകയാണ് യുവാവ്. പ്ലേ സ്റ്റേഷൻ 5 കിട്ടില്ലെന്ന് മാത്രമല്ല, നൽകിയ പണവും തിരികെ ലഭിക്കാത്ത അവസ്ഥയിലാണ് ഇയാൾ.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഇരട്ടി വില നൽകി ഓൺലൈൻ ഓർഡർ ചെയ്തത് പ്ലേസ്റ്റേഷൻ 5; കിട്ടിയത് ഇഷ്ടികക്കട്ട
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement