യാസ് ചുഴലിക്കാറ്റ്: 'ഞാൻ പുറത്തിറങ്ങിയതു കൊണ്ടല്ലേ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനായത്? റിപ്പോർട്ടറോട് മാസ് ചോദ്യവുമായി യുവാവ്

Last Updated:

ചുഴലിക്കാറ്റിനിടെ വീടിന് പുറത്തിറങ്ങിയത് എന്തിനാണ് എന്ന് റിപ്പോർട്ടർ ഒരാളോട് ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

News18
News18
കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ യാസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വലിയ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റിന് ശേഷമുള്ള രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകന് ഒഡീഷ സ്വദേശി നൽകിയ മറുപടി അത്തരം ഒന്നാണ്. ഇന്റർനെറ്റിൽ ചിരി പടർത്തിയ വീഡിയോ ഐപിഎസ് ഓഫീസറായ അരുൺ ബോധ്റയും ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു.
ചുഴലിക്കാറ്റിനിടെ വീടിന് പുറത്തിറങ്ങിയത് എന്തിനാണ് എന്ന് റിപ്പോർട്ടർ ഒരാളോട് ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. നിങ്ങളും പുറത്ത് തന്നെ അല്ലേ എന്നായിരുന്നു അദ്ദേഹത്തിൻ്റെ റിപ്പോർട്ടറോടുള്ള മറു ചോദ്യം. വാർത്ത ശേഖരിക്കാനാണ് തങ്ങൾ പുറത്തിറങ്ങിയത് എന്ന് റിപ്പോർട്ടർ അദ്ദേഹത്തോട് പറഞ്ഞു. ഇതേ കാരണം കൊണ്ട് തന്നെയാണ് ഞാനും പുറത്ത് നിൽക്കുന്നതെന്നും. ഞങ്ങൾ ഇവിടെ ഇല്ലാ എങ്കിൽ നിങ്ങൾ എങ്ങനെ വാർത്ത കണ്ടെത്തും എന്നായിരുന്നു അദ്ദേഹത്തിൻ്റെ രസകരമായ മറുപടി. പ്രതികരണം റിപ്പോർട്ടറെ പോലും അതിശയിപ്പിച്ചു കളഞ്ഞു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വാർത്തകൾ ഓഡീഷ ചാനലിനായി ലൈവ് റിപ്പോർട്ടിംഗ് ചെയ്യുന്നതിനിടെയായിരുന്നു രസകരമായ സംഭവം.
advertisement
“ഏറെ കാരുണ്യ ഹൃദയമുള്ള മനുഷ്യൻ, മാനവികതാക്കായി ധാരാളം കാര്യങ്ങൾ ചെയ്യുന്നു” എന്ന അടിക്കുറിപ്പോടെയാണ് ഐപിഎസ് ഓഫീസറായ അരുൺ ബോധ്റ ട്വിറ്ററിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. വലിയ പ്രചാരമാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. അപ്ലോഡ് ചെയ്ത് ഇതിനോടകം 75,000 ആളുകളാണ് ട്വിറ്ററിൽ വീഡിയ കണ്ടിരിക്കുന്നത്. ആറായിരത്തിൽ ആധികം ലൈക്കുകളും നിരവധി റീട്വീറ്റുകളും കമൻ്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ വീഡിയോ തമാശയാണെന്നും ഐപിഎസ് ഓഫീസർ പറയുന്നതുപോലോ മാനവികതക്കായി ഇദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്ന കമൻ്റുകളും വീഡിയോക്ക് താഴെ ചിലർ എഴുതിയിട്ടുണ്ട്. ചുഴലിക്കാറ്റിനിടെ ജീവൻ പണയം വെച്ചുള്ള ഇത്തരം കാര്യങ്ങളെ പ്രോൽസാഹിപ്പിക്കരുത് എന്നും ചിലർ അഭിപ്രായപ്പെട്ടു.
advertisement
ഇന്നലെ രാവിലെ 9.15 ഓടെയാണ് യാസ് ചുഴലിക്കാറ്റ് ഓഡീഷ തീരം തൊട്ടത്. ചുഴലിക്കാറ്റ് എത്തുന്നതിന് മുമ്പ് തന്നെ ബംഗാൾ , ഒഡീഷ തീരങ്ങളിൽ കടൽക്ഷോഭവും രൂക്ഷമായിരുന്നു. തീരപ്രദേശങ്ങളിൽ വലിയ നാശനഷ്ടം ചുഴലിക്കാറ്റുണ്ടാക്കിയിട്ടുണ്ട്. ഒഡീഷയിൽ ബലസോർ, ബർദാർക്ക് മേഖലകളിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് ഒറ്റപ്പെട്ട് കിടക്കുന്ന മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. തീരദേശ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആണെങ്കിലും ഒഡീഷയിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗാളിലും ഒഡീഷയിലുമായി ഒരു കോടി ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചിരിക്കുന്നത്. ബംഗാളിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം വീടുകളും തകർന്നു. പൂർണ്ണമായി കരയിലെത്തിയ യാസ് ശക്തി കുറഞ്ഞ് ജാർഖണ്ഡിലേക്ക് കടന്നിട്ടുണ്ട്. മുൻ കരുതൽ എന്ന നിലയിൽ ഇവിടെയും ചില മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. താൽക്കാലികമായി അടച്ച വിമാനത്താവളങ്ങൾ ഇന്ന് രാത്രിയോടെ തുറക്കും.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യാസ് ചുഴലിക്കാറ്റ്: 'ഞാൻ പുറത്തിറങ്ങിയതു കൊണ്ടല്ലേ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനായത്? റിപ്പോർട്ടറോട് മാസ് ചോദ്യവുമായി യുവാവ്
Next Article
advertisement
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്': ജോസ് കെ മാണി
'ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകും; രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്'
  • ജോസ് കെ മാണി വ്യക്തിപരമായ ആവശ്യങ്ങൾ കാരണം ഇടതുമുന്നണി സമരത്തിൽ പങ്കെടുക്കാനായില്ലെന്ന് വ്യക്തമാക്കി

  • കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പറഞ്ഞു

  • പാർട്ടി ഒറ്റക്കെട്ടായി തീരുമാനമെടുത്ത് മുന്നോട്ടുപോകുമെന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ വ്യക്തമാക്കി

View All
advertisement