പാർക്ക് ബെഞ്ചിലിരുന്ന് വിരുന്നുണ്ണുന്ന അണ്ണാറക്കണ്ണനും മരംകൊത്തിയും, വൈറൽ ഫോട്ടോ കാണാം

Last Updated:

ഈ പിക്നിക് ഷൂട്ടിംഗ് കണ്ടാല്‍ നിങ്ങൾക്ക് തീർച്ചയായും ഇവരോട് അസൂയ തോന്നും. നമ്മളെല്ലാം വീട്ടില്‍ അടച്ചുപൂട്ടിയിരുപ്പല്ലേ. എങ്ങനെ അസൂയ തോന്നാതിരിക്കും.

Twitter
Twitter
പങ്കു വയ്ക്കൽ എന്നും സ്നേഹത്തിന്റെ പ്രതീകവും പര്യായവുമാണല്ലോ. സന്തോഷമായാലും സങ്കടമായാലും പങ്കു വയ്ക്കുമ്പോഴാണ് അത് ഊഷ്മളമാകുന്നത്. ഒരു പാർക്ക് ബെഞ്ചിലിരിക്കുന്ന അണ്ണാറക്കണ്ണനും മരം കൊത്തിയുടെ ജനുസ്സിൽ ഉൾപ്പെടുന്ന ഫ്ലിക്കര്‍പക്ഷിയുമാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത്. ഏവരും ഇഷ്ടപ്പെടുന്ന ഈ പ്രിയങ്കരമായ ചിത്രം നമ്മുടെ മനസ്സിന്‌ കുളിര്‍മ്മ നല്‍കുന്നതും ആരെയും ഹഠാദാകര്‍ഷിക്കുന്നതുമാണ്‌.
ഇന്റർ‌നെറ്റിൽ‌ വൈറലായി ചുറ്റിക്കറങ്ങുന്ന ഈ ചിത്രത്തില്‍, ഒരു അണ്ണാറക്കണ്ണനും ഫ്ലിക്കര്‍ പക്ഷിയും ഒരുമിച്ച് മഞ്ഞിലിരുന്ന് പഴങ്ങളോ അണ്ടിപ്പരിപ്പോ മറ്റോ ആസ്വദിക്കുന്നതു കാണാം. ‘A page to make you smile’ (നിങ്ങളെ ചിരിപ്പിക്കാൻ ഒരു പേജ്)’ എന്ന ട്വിറ്റർ പേജില്‍ പങ്കിട്ട ഈ അവിശ്വസനീയമായ ചിത്രം മൃഗസ്നേഹികളേയും പക്ഷി സ്നേഹികളെയും തെല്ലൊന്നുമല്ല വിസ്മയിപ്പിക്കുന്നത്.
advertisement
ചിത്രത്തിൽ, ഒരു അണ്ണാറക്കണ്ണനും ഫ്ലിക്കര്‍ പക്ഷിയും മഞ്ഞുമൂടിയ മിനിയേച്ചർ പാർക്ക് ബെഞ്ചുകളിലിരുന്ന് അണ്ടിപ്പരിപ്പ് ആസ്വദിക്കുന്നതു കാണാം. 'ചങ്ങാതിയുമൊത്തുള്ള ഒരു പിക്നിക്' എന്ന അടിക്കുറിപ്പും ഈ ചിത്രത്തിന്‌ നൽകിയിട്ടുണ്ട്. കോവിഡ് 19 മഹാമാരി കാരണം ഉച്ചഭക്ഷണസമയത്ത് നിങ്ങളുടെ ചങ്ങാതിമാരുടെ കൂട്ടായ്മയിൽ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുവാന്‍ നിങ്ങൾക്ക് കഴിഞ്ഞേക്കില്ലെങ്കിലും, പക്ഷി മൃഗാദികള്‍ക്ക് ഇതൊന്നും തീര്‍ച്ചയായും ഒരു വിഷയമല്ല തന്നെ. അവര്‍ അവരുടെ സുഹൃത്തുക്കളുമായി പിക്നിക്കിനൊക്കെ പോയി അടിച്ചുപൊളിക്കുന്നതായി നമുക്ക് കാണാം. ഈ പിക്നിക് ഷൂട്ടിംഗ് കണ്ടാല്‍ നിങ്ങൾക്ക് തീർച്ചയായും ഇവരോട് അസൂയ തോന്നും. നമ്മളെല്ലാം വീട്ടില്‍ അടച്ചുപൂട്ടിയിരുപ്പല്ലേ. എങ്ങനെ അസൂയ തോന്നാതിരിക്കും.
advertisement
ഇത്തരത്തിലുള്ള അപൂർവ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത് ഇതാദ്യമായിട്ടല്ല. ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം പങ്കിടുന്ന ഒരു മനുഷ്യന്റെയും ഒരു പക്ഷിയുടെയും വൈറൽ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ തന്നെ, ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയതാണ്‌. ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവായ മേഘരാജ് ഡെസാലെ ആണ് ഈ വീഡിയോ പങ്കിട്ടത്.
ഒരു പക്ഷിയുമായി ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം പങ്കിടുന്ന ഒരു മനുഷ്യന്റെയും ലവലേശം പോലും ഭയാശങ്കകളില്ലാതെ അയാള്‍ക്കൊപ്പമിരുന്ന് ആഹാരം കഴിക്കുന്ന പക്ഷിയും നമ്മെ അതിശയിപ്പിക്കും. ഒരു ചെറിയ ഭക്ഷണശാലയിലോ ധാബയിലോ ഇരുന്ന് അയാൾ ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്. പെട്ടെന്നു തന്നെ നമ്മുടെ കഥാനായകനായ പക്ഷി അയാളുടെ മേശപ്പുറത്ത് വന്നിരുന്ന് ഒരു അവകാശ ബോധത്തോടെ അയാളുടെ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത് ഒരു പക്ഷേ, നമ്മെ വിസ്മയിപ്പിച്ചേക്കാം. പക്ഷിയെ ആട്ടിയോടിക്കുന്നതിനു പകരം അയാളുടെ പാത്രത്തിൽ‌ നിന്നും ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നത് നമ്മുടെ മനസ്സിനെ തീര്‍ച്ചയായും സ്പർശിക്കുക തന്നെ ചെയ്യും.
advertisement
ഈ പോസ്റ്റിന് ഏതാണ്ട് 2.9 ലക്ഷത്തിലധികം ലൈക്കുകളും ടൺകണക്കിന് കമന്റുകളും ലഭിച്ചു. വിശന്ന പക്ഷിയെ തന്നോടൊപ്പം ഭക്ഷണം കഴിക്കാൻ അനുവദിച്ചതിനാൽ പലരും അദ്ദേഹത്തെ 'കരുണാർദ്രമായ ഹൃദയമുഉള്ളയാള്‍' എന്നാണ് വിളിച്ചത്. 'ഈ പക്ഷി ശരിക്കും ഒരു നല്ല മനുഷ്യനെ തിരഞ്ഞെടുത്തു, കാരണം അയാള്‍ ഒരു നല്ല മനുഷ്യനാണ്.' ഒരു ഉപയോക്താവ് എഴുതുകയുണ്ടായി. മറ്റുള്ളവർ ഹൃദയത്തിന്റെ ഇമോജികൾ നൽകി ആ അഭിപ്രായത്തെ അനുകൂലിക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പാർക്ക് ബെഞ്ചിലിരുന്ന് വിരുന്നുണ്ണുന്ന അണ്ണാറക്കണ്ണനും മരംകൊത്തിയും, വൈറൽ ഫോട്ടോ കാണാം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement