HOME » NEWS » Buzz » PIZZA COOKED BY A ROBOT IN THIS PARIS PIZZERIA GH

ഈ റസ്റ്റോറന്റിൽ പിസ ഉണ്ടാക്കുന്നത് റോബോട്ടുകൾ; ഉപഭോക്താക്കൾക്ക് പാചകം നേരിട്ട് കാണാനും സൗകര്യം

പാസി റോബോട്ടുകൾ ഏറെക്കുറെ സ്വതന്ത്രമായാണ് തങ്ങളുടെ പ്രവർത്തങ്ങൾ നിർവഹിക്കുന്നത്. തത്വത്തിൽ അവയ്ക്ക് തകരാറുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.

News18 Malayalam | Trending Desk
Updated: July 7, 2021, 4:57 PM IST
ഈ റസ്റ്റോറന്റിൽ പിസ ഉണ്ടാക്കുന്നത് റോബോട്ടുകൾ; ഉപഭോക്താക്കൾക്ക് പാചകം നേരിട്ട് കാണാനും സൗകര്യം
Image Credits: AFP
  • Share this:
മനുഷ്യർക്ക് പകരം റോബോട്ടുകൾ ജോലി ചെയ്യുന്ന പാരീസിലെ പിസേറിയ ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഈ പാരീസ് റസ്റ്റോറന്റിൽ ഗ്ലാസ് കൊണ്ട് മറച്ച അടുക്കളയ്ക്കുള്ളിൽ പിസ ഉണ്ടാക്കുന്നതും പായ്ക്ക് ചെയ്യുന്നതുമെല്ലാം റോബോട്ടുകളാണ്. പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഒരു ഉപകരണത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ റോബോട്ടുകൾക്ക് മണിക്കൂറിൽ 80 പിസകൾ വരെ തയ്യാറാക്കാൻ കഴിയും.

തങ്ങൾക്ക് ഇഷ്ടപ്പെട്ട പിസയ്ക്ക് ഓർഡർ നൽകിയതിന് ശേഷം റോബോട്ടുകൾ മാവ് പരത്തുന്നതും തക്കാളി സോസ് പുരട്ടുന്നതും ജൈവ പച്ചക്കറിയുടെ കഷണങ്ങൾ ചേർക്കുന്നതും ചീസും മറ്റു ടോപ്പിങുകളും ചേർക്കുന്നതും ഓവനിൽ വെച്ച് അത് വേവിച്ചെടുക്കുന്നതുമെല്ലാം ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് വിലയിരുത്താം.

മൂവായിരം രൂപ വായ്പയെടുത്ത് സ്മാർട്ട് ഫോൺ വാങ്ങി; യൂട്യൂബ് ചാനലിലൂടെ മൂന്നു മാസം കൊണ്ട് 5 ലക്ഷം രൂപ വരുമാനം

'വളരെ വേഗത്തിലാണ് ഈ പ്രക്രിയയെല്ലാം നടക്കുന്നത്. റോബോട്ടുകൾ തങ്ങൾ ചെയ്യുന്ന പ്രവൃത്തിയുടെ കാര്യത്തിൽ വളരെയധികം സ്ഥിരത പുലർത്തുന്നതിനാൽ പരിമിതമായ സമയത്തിനുള്ളിൽ പിസ തയ്യാറാകും. അതിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല' - പാസി റോബോട്ട് എന്ന് വിളിക്കപ്പെടുന്ന ഈ റോബോട്ടുകളെ വികസിപ്പിച്ചെടുക്കുകയും ഈ റസ്റ്റോറന്റ് സ്ഥാപിക്കുകയും ചെയ്ത സെബാസ്റ്റ്യൻ റോവേഴ്‌സോ പറയുന്നു.

'വളരെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷമാണ് ഇവിടെ ഉള്ളത്. ഓർഡർ നൽകി കാത്തിരിക്കുന്ന സമയത്ത് റോബോട്ടുകൾ ജോലി ചെയ്യുന്നതിന്റെ നയനാനന്ദകരമായ കാഴ്ചയ്ക്കും നിങ്ങൾക്ക് സാക്ഷ്യം വഹിക്കാം' - അദ്ദേഹം കൂട്ടിച്ചേർത്തു. റസ്റ്റോറന്റിന്റെ സൈൻബോർഡിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: 'ഈ ഷോ കാണാനായി കടന്നുവരിക, പിസയ്‌ക്കായി കാത്തിരിക്കുക'!

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കിൽ നിന്നും വെഞ്ചർ ഫണ്ടിൽ നിന്നുമായി വലിയൊരു തുക സ്വരൂപിച്ചു കൊണ്ട് എട്ട് വർഷങ്ങൾക്ക് മുമ്പാണ് റോവേഴ്‌സോയും തന്റെ പങ്കാളിയായ സിറിൽ ഹാമണും ചേർന്ന് ഈ സംരംഭത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2019ൽ പാരീസ് നഗരത്തിലാണ് അവർ തങ്ങളുടെ ആദ്യത്തെ റസ്റ്റോറന്റ് ആരംഭിച്ചത്. ഉപഭോക്തൃ സേവനത്തിനും മേശകൾ വൃത്തിയാക്കുന്നതിനും മാത്രം ജീവനക്കാരെ നിയമിച്ചു കൊണ്ടും മറ്റെല്ലാ പ്രവൃത്തികൾക്കും റോബോട്ടുകളെ ഉപയോഗപ്പെടുത്തിക്കൊണ്ടും ഇത്തരം റസ്റ്റോറന്റുകളുടെ ഒരു അന്താരാഷ്ട്ര ശൃംഖല ആരംഭിക്കുക എന്നതാണ് ഇരുവരുടെയും ലക്‌ഷ്യം.

യജമാനനെ രക്ഷിക്കാൻ കുളത്തിലേക്ക് ചാടി; നീന്താനറിയാത്ത നായയുടെ വീഡിയോ വൈറൽ

'പാരീസിൽ പുതിയ റസ്റ്റോറന്റുകൾ ആരംഭിക്കാനുള്ള കരാറുകൾക്ക് ഞങ്ങൾ അന്തിമരൂപം നൽകാൻ പോവുകയാണ്. അടുത്ത മാർച്ചിലോ ഏപ്രിലിലോ ആയി സ്വിറ്റ്‌സർലൻഡിലും ഞങ്ങൾ റസ്റ്റോറന്റുകൾ ആരംഭിക്കും' - ഈ റസ്റ്റോറന്റ് ശൃംഖലയുടെ മാനേജിങ് ഡയറക്ടറായ ഫിലിപ്പ് ഗോൾഡ്മാൻ അറിയിക്കുന്നു.

പാസി റോബോട്ടുകൾ ഏറെക്കുറെ സ്വതന്ത്രമായാണ് തങ്ങളുടെ പ്രവർത്തങ്ങൾ നിർവഹിക്കുന്നത്. തത്വത്തിൽ അവയ്ക്ക് തകരാറുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. 'വിദൂരസ്ഥലങ്ങളിൽ നിന്ന് ക്യാമറയിലൂടെ റോബോട്ടുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനും കഴിയുന്ന എഞ്ചിനീയർമാരുടെ സംഘവും ഞങ്ങൾക്കുണ്ട്' - റോവേഴ്‌സോ പറയുന്നു.
Published by: Joys Joy
First published: July 7, 2021, 4:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories