HOME » NEWS » Buzz » ODISHA TRIBAL LABOURER WHO STARTED CHANNEL IN LOCKDOWN EARNS LAKHS FROM YOUTUBE GH

മൂവായിരം രൂപ വായ്പയെടുത്ത് സ്മാർട്ട് ഫോൺ വാങ്ങി; യൂട്യൂബ് ചാനലിലൂടെ മൂന്നു മാസം കൊണ്ട് 5 ലക്ഷം രൂപ വരുമാനം

മുണ്ടയുടെ വീഡിയോകളിൽ പലപ്പോഴും ഭാര്യ സബിത മുണ്ടയും അവരുടെ പെൺമക്കളായ മോനിസ, മോണിക്ക, മഹിമ, മകൻ പബിത്ര എന്നിവരുമുണ്ടാകാറുണ്ട്.

News18 Malayalam | Trending Desk
Updated: July 7, 2021, 4:26 PM IST
മൂവായിരം രൂപ വായ്പയെടുത്ത് സ്മാർട്ട് ഫോൺ വാങ്ങി; യൂട്യൂബ് ചാനലിലൂടെ മൂന്നു മാസം കൊണ്ട് 5 ലക്ഷം രൂപ വരുമാനം
YouTuber Isak Mundak.
  • Share this:
ലോക്ക്ഡൗൺ സമയത്ത് യൂട്യൂബ് ചാനൽ ആരംഭിച്ചവ‍ർ നിരവധിയാണ്. പലരും വ‍ർഷങ്ങൾ നീണ്ട പരിശ്രമങ്ങളിലൂടെ സ്വന്തം ചാനൽ വള‍ർത്തി കൊണ്ട് വരുമ്പോൾ ഏതാനും മാസങ്ങൾ കൊണ്ട് യൂട്യൂബിൽ താരമായി മാറിയിരിക്കുകയാണ് ഐസക് മുണ്ട എന്ന ആദിവാസി യുവാവ്. ഒഡീഷയിലെ സമ്പൽപൂർ ജില്ലയിലെ ബാബുപാലി എന്ന ​ഗ്രാമത്തിൽ നിന്നാണ് ഐസക് മുണ്ട ഒരു യൂട്യൂബ് വ്ലോഗർ എന്ന നിലയിലേക്ക് ഉയ‍ർന്നത്.

കൂലിത്തൊഴിലാളി ആയിരുന്ന മുണ്ട, 2020ലെ ലോക്ക്ഡൗൺ സമയത്താണ് തന്റെ സുഹൃത്തിന്റെ ഫോണിൽ ചില ‌‌യൂട്യൂബ് വീഡിയോകൾ കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വന്തം യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. 3000 രൂപ വായ്പയെടുത്താണ് ചാനലിൽ ആദ്യ വീഡിയോ എടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ മുണ്ട നടത്തിയത്. ആവശ്യത്തിന് കറിയില്ലാതെ ഒരു പ്ലേറ്റ് നിറയെ ചോറ് വളരെ വേ​ഗത്തിൽ കഴിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തരുന്ന വീഡിയോയാണ് മുണ്ട ആദ്യമായി ചെയ്തത്.

യജമാനനെ രക്ഷിക്കാൻ കുളത്തിലേക്ക് ചാടി; നീന്താനറിയാത്ത നായയുടെ വീഡിയോ വൈറൽ

യൂട്യൂബിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് വ്യൂസും നിരവധി ‌കമന്റുകളും ലഭിച്ചു. മിക്കവാറും എല്ലാം കമന്റുകളും മുണ്ടയെ അഭിനന്ദിച്ചു കൊണ്ടുള്ളതായിരുന്നു. പിന്നീട് ലൈക്കുകളും കമന്റുകളും വർദ്ധിച്ചു കൊണ്ടിരുന്നു. ഈ വീഡിയോയുടെ ജനപ്രീതി ഓരോ ദിവസം തോറും കൂടാൻ തുടങ്ങി. ഇതോടെ ‘ഐസക് മുണ്ട ഈറ്റിംഗ്’ എന്ന യൂട്യൂബ് ചാനലിൽ കൂടുതൽ വീഡിയോകൾ ചെയ്യാൻ ഐസക് നി‍ർബന്ധിതനായി. മാസങ്ങൾക്കുള്ളിൽ, ഐസക് മുണ്ട തന്റെ യൂട്യൂബ് വീഡിയോകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാൻ തുടങ്ങി. ഇതോടെ കൂലിപ്പണിക്ക് പോകുന്നതും നി‍ർത്തി.

സ്മാ‍ർട്ട്ഫോൺ വാങ്ങാൻ മുണ്ട 3000 രൂപ വായ്പ എടുത്തിരുന്നു. മുണ്ടയുടെ ആദ്യ വീഡിയോ 4.99 ലക്ഷത്തിലധികം ആളുകൾ കണ്ടു. തുട‍ർന്ന് തന്റെ വീട്ടിലെയും ഗ്രാമത്തിലെയും ജീവിത രീതികളെക്കുറിച്ചുള്ള വീഡിയോകളാണ് മുണ്ട യൂട്യൂബിലൂടെ പുറംലോകത്തെ കാണിച്ചത്. 'എൻറെ വീഡിയോകൾ‌ ആളുകൾ സ്വീകരിച്ചതിൽ‌ എനിക്ക് സന്തോഷമുണ്ട്. ഞാൻ ഇപ്പോൾ യൂട്യൂബിൽ നിന്ന് മാന്യമായ വരുമാനം ഉണ്ടാക്കുന്നുണ്ട്' - മുണ്ട എന്ന 35കാരൻ പറയുന്നു.

Bihar Floods | രോഗബാധിതരായ കുട്ടികളെയും ചുമലിലേറ്റി മുട്ടറ്റം വെള്ളത്തില്‍ കുടുംബനാഥന്‍ നടന്നത് 8 കിലോമീറ്റർ ദൂരം

2020 ജൂണിൽ, തന്റെ ആദ്യ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് മൂന്നു മാസം തികഞ്ഞപ്പോൾ ഐസക് മുണ്ടയ്ക്ക് 37,000 രൂപ തന്റെ ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. മൂന്നു മാസത്തിനു ശേഷം 5 ലക്ഷം രൂപയായി മുണ്ടയുടെ യൂട്യൂബ് വരുമാനം ഉയ‍ർന്നു. ഒഡിയയുടെ പടിഞ്ഞാറൻ ഭാഷയായ സംബാൽപുരിയിലും ഹിന്ദിയിലുമാണ് മുണ്ട വീഡിയോകളിൽ സംസാരിക്കുന്നത്. ശാന്തമായ ഗ്രാമീണ ജീവിതത്തെയും അവിടെ താമസിക്കുന്ന ദാരിദ്ര്യ ജനവിഭാ​ഗങ്ങളുടെ ഭക്ഷണ ശീലങ്ങളെയും കുറിച്ചുള്ള വീഡിയോകളാണ് മുണ്ട പോസ്റ്റു ചെയ്യുന്നത്. 2020 മാർച്ച് മുതൽ ഇതുവരെ മുണ്ട 256 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മുണ്ടയുടെ യൂട്യൂബ് ചാനലിന് നിലവിൽ 7.29 ലക്ഷത്തിലധികം വരിക്കാരുണ്ട്.

Youtube Video


മുണ്ടയുടെ വീഡിയോകളിൽ പലപ്പോഴും ഭാര്യ സബിത മുണ്ടയും അവരുടെ പെൺമക്കളായ മോനിസ, മോണിക്ക, മഹിമ, മകൻ പബിത്ര എന്നിവരുമുണ്ടാകാറുണ്ട്.

'ഞാൻ ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അതിനാൽ, എന്റെ ഗ്രാമത്തിലെ എന്റെ സ്വന്തം ​ഗോത്രം, സംസ്കാരം, ജീവിതരീതി എന്നിവയെക്കുറിച്ചുള്ള വീഡിയോകൾ തയ്യാറാക്കാനാണ് ആ​ഗ്രഹിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ആളുകൾക്ക് ഞങ്ങളുടെ ലളിതമായ ജീവിതത്തെക്കുറിച്ച് അറിയാൻ, കാട്ടു കൂൺ ശേഖരിക്കുന്നത് എങ്ങനെയെന്നും മുളയരി കഴിക്കുന്നത് എങ്ങനെയെന്നുമൊക്കെയാണ് വീഡിയോകളിലൂടെ കാണിക്കാൻ ശ്രമിക്കുന്നത്' - മുണ്ട പറയുന്നു.

മുണ്ടയുടെ യൂട്യൂബ് വിജയത്തിൽ ഭാര്യ സബിതയും വളരെ സന്തോഷവതിയാണ്. 'ഒരിക്കൽ അദ്ദേഹം ഞങ്ങൾ താമസിക്കുന്ന മണ്ണ് കൊണ്ട് തേച്ച വീടിന്റെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു. പലരും ഇത് കണ്ടു. ഇഷ്ടികയും സിമന്റും കൊണ്ടുള്ള വീട് പണിയാൻ ഭുവനേശ്വറിലെ ഒരു സ്ഥാപനം സാമ്പത്തിക സഹായം വാ​ഗ്ദാനം ചെയ്തിട്ടുണ്ടെന്ന്,' - സബിത പറയുന്നു.
Published by: Joys Joy
First published: July 7, 2021, 4:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories