'ശമ്പളമില്ലാത്ത' വീട്ടമ്മമാരുടെ ജോലികൾ: ഒൻപതാം ക്ലാസുകാരന്‍റെ പെയിന്‍റിംഗ് പങ്കു വച്ച് ശശി തരൂർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
എങ്ങനെയാണ് അമ്മമാർ വീടുകൾ നോക്കി നടത്തുന്നത് എന്നതിന്റെ കൃത്യമായി അവതരണം എന്ന കുറിപ്പോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
കാലങ്ങളായി, നമ്മുടെ അമ്മമാർ ചെയ്തു പോരുന്ന വീട്ടു ജോലികള്‍ ആരും ജോലികളായി പരിഗണിക്കാറോ, അവക്ക് കൂലി നൽകാറോ ഇല്ല. സ്ത്രീകൾ വീട്ടിനകത്തു ചെയ്യുന്ന ഇത്തരം അമൂല്യമായ ജോലികളെ ഒരു കലാ സൃഷ്ടിയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് തൃശൂര്‍ സ്വദേശിയായ ഒരു സ്കൂൾ വിദ്യാർത്ഥി.
അനുജിത് സിന്ധു വിനയ് ലാൽ എന്ന ഒമ്പതാം ക്ലാസുകാരൻ തയ്യാറാക്കിയ ഈ കലാസൃഷ്ടി തിരുവനന്തപുരം എം.പിയും കോണ്ഗ്രസ് നേതാവും ആയ ശശി തരൂർ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. എങ്ങനെയാണ് അമ്മമാർ വീടുകൾ നോക്കി നടത്തുന്നത് എന്നതിന്റെ കൃത്യമായി അവതരണം എന്ന കുറിപ്പോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
'എന്‍റെ അമ്മയും അയല്‍പ്പക്കത്തെ അമ്മമാരും' എന്ന തലവാചകത്തോടെ വരച്ച ഈ ചിത്രം സാമ്പത്തിക വകുപ്പ് മന്ത്രി തോമസ് ഐസക്കും തന്റെ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. 2020 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ സ്ത്രീ ശാക്തീകരണത്തിന് ഫണ്ട് നീക്കി വെച്ചതിനെ പറ്റി പറയുന്ന ഭാഗത്താണ് ഐസക് അനുജതിനെ പേരെടുത്ത് പറഞ്ഞത്.
advertisement
അമ്മ ജോലിയൊന്നും ചെയ്യുന്നില്ല എന്ന പറച്ചിൽ കേട്ടു മടുത്തിട്ടാണ് ഈ സ്കൂൾ വിദ്യാർത്ഥി തന്റെ പെയ്ന്‍റിംഗ് ഉദ്യമവുമായി രംഗത്ത് വന്നതെന്ന് തരൂർ പറയുന്നു. ചിത്രം ഇഷ്ടപ്പെട്ട അനുജതിന്‍റെ അധ്യാപക൯ സർക്കാർ അധികൃതർക്ക് അയച്ചു കൊടുക്കുകയായിരുന്നു. സംസ്ഥാന സർക്കാറിന്റ 2020/21 ജെന്റർ രേഖയുടെ കവർ ചിത്രമായി ഈ പെയ്ന്റിംഗ് തെരെഞ്ഞെടുത്തിട്ടുണ്ട്.
This remarkable painting is by Ajunath Sindhu Vinalay, a 9th Std boy in Thrissur, Kerala. Tired of hearing that his mother doesn't work, he painted her doing her various chores. His impressed teacher sent it to the Govt &It’s now the cover for the State’s 2020/21 gender document. pic.twitter.com/0umuDmodLk
— Shashi Tharoor (@ShashiTharoor) February 6, 2021
advertisement
എന്നാൽ തന്റെ മകന്റെ ചിത്രം ലോകം മുഴുവ൯ വാഴ്ത്തുന്നത് കാണാ൯ ആ അമ്മ ജീവിച്ചിരിപ്പില്ല. 2019 നവംബറിലാണ് അനുജത്തിന്‍റെ അമ്മ മരണപ്പെട്ടത്. പത്തു വയസ്സുള്ളപ്പോഴാണ് ആ ചിത്രം വരച്ചതെന്നും കുഞ്ഞു നാളിലേ ഇത്രയും വലിയ സന്ദേശം ജനങ്ങളിലെത്തിക്കാ൯ കഴിഞ്ഞ തന്റെ മകനെ കുറിച്ച് ഏറെ അഭിമാനം തോന്നുന്നുവെന്നാണ് അനുജതിന്‍റെ അച്ഛൻ പറയുന്നത്.
advertisement
തരൂർ പങ്കുവച്ച ചിത്രം ആയിരത്തോളം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ചിത്രത്തെ അഭിനന്ദിച്ച് പ്രതികരിച്ചിരിക്കുന്നത്. ഒരു കുഞ്ഞു ബാല൯ ഇത്രയും വലിയ ഒരു സന്ദേശം പെയ്ന്റിംഗിലൂടെ അവതരിപ്പിച്ചുവെന്നത് വളരെ വലിയ കാര്യമാണെന്നും വിശ്വസിക്കാ൯ കഴിയുന്നില്ലെന്നുമായിരുന്നു ഒരു ട്വിറ്റർ യൂസറിന്‍റെ കമന്‍റെ്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 09, 2021 9:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ശമ്പളമില്ലാത്ത' വീട്ടമ്മമാരുടെ ജോലികൾ: ഒൻപതാം ക്ലാസുകാരന്‍റെ പെയിന്‍റിംഗ് പങ്കു വച്ച് ശശി തരൂർ