Shirt | സ്ത്രീകളുടെയും പുരുഷൻമാരുടെയും ഷർട്ടിന്റെ ബട്ടണുകൾ വ്യത്യസ്ത വശങ്ങളിൽ തുന്നിച്ചേർക്കുന്നത് എന്തുകൊണ്ട്? കാരണങ്ങളിതാ!
- Published by:Naveen
- news18-malayalam
Last Updated:
പുരുഷന്മാരുടെയും സ്ത്രീകളുടെയും ഷർട്ടുകൾക്ക് വ്യത്യസ്ത വശങ്ങളിൽ ബട്ടണുകൾ വയ്ക്കുന്നതിന്റെ കാരണം എന്തായിരിക്കും? അതിന് പിന്നിൽ രസകരമായ ചില കാര്യങ്ങളുണ്ട്. എന്തൊക്കെയെന്ന് നോക്കാം.
സ്ത്രീകളുടെയും പുരുഷൻമാരുടെയും ഇഷ്ടവസ്ത്രമാണ് ഷർട്ട്. ഏത് ശരീര പ്രകൃതിക്കും ഇണങ്ങുന്ന ഒരു ഡ്രസ്സ് കൂടിയാണിത്. ഫോർമൽ ആയും കാഷ്വൽ ആയും വ്യത്യസ്ത ബ്രാൻഡുകളിലും പല വിലകളിലുമുള്ള ഷർട്ടുകൾ നാം ധരിക്കാറുണ്ട്. എന്നാൽ സ്ത്രീയുടെയും പുരുഷൻമാരുടെയും ഷർട്ടുകളുടെ ബട്ടൻണുകൾ വ്യത്യസ്ത സൈഡുകളിലാണുള്ളത്. ഇതെന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
സ്ത്രീകളുടെ ഷർട്ടിലെ ബട്ടണുകൾ ഇടതുവശത്തും പുരുഷന്മാരുടെ ഷർട്ടിലെ ബട്ടണുകൾ വലതുവശത്തുമാണ് തുന്നിപ്പിടിപ്പിക്കാറുള്ളത്. ബട്ടണുകളുടെ വശങ്ങൾ മനസ്സിലാക്കി തന്നെ അത് പുരുഷന്മാരുടേതാണോ സ്ത്രീകളുടേതാണോ എന്ന് മനസ്സിലാക്കാനും സാധിക്കും. എന്നാൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഷർട്ടുകൾക്ക് വ്യത്യസ്ത വശങ്ങളിൽ ബട്ടണുകൾ വയ്ക്കുന്നതിന്റെ കാരണം എന്തായിരിക്കും? അതിന് പിന്നിൽ രസകരമായ ചില കാര്യങ്ങളുണ്ട്. എന്തൊക്കെയെന്ന് നോക്കാം.
വ്യത്യസ്ത സൈഡുകളിൽ പുരുഷൻമാരുടെയും സ്ത്രീകളുടെയും ഷർട്ടിന്റെ ബട്ടണുകൾ തുന്നിപ്പിടിപ്പിക്കുന്നതിന്റെ ഒരു കാരണമായി പറയുന്നത് പണ്ട് കാലങ്ങളിൽ പുരുഷന്മാർ സ്വയം എളുപ്പത്തിൽ ഷർട്ട് ധരിക്കുമായിരുന്നു. എന്നാൽ സ്ത്രീകൾക്ക് അവ ധരിക്കാൻ മറ്റാരുടെയെങ്കിലും സഹായം ആവശ്യമായിരുന്നു എന്നതാണ്. അതിനാൽ, സ്ത്രീകളുടെ ഷർട്ടിന്റെ ബട്ടണുകൾ ഇടതുവശത്ത് വരാൻ കാരണം മറ്റാരെങ്കിലും അവരുടെ ഷർട്ടിന്റെ ബട്ടൺ ഇടുമ്പോൾ വലതുകൈകൊണ്ട് ഇടതുവശത്തെ ബട്ടൺ ഇടാനുള്ള സൗകര്യത്തിന് വേണ്ടിയാണ് എന്നാണ് പറയപ്പെടുന്നത്.
advertisement
മറ്റൊരു രസകരമായ കാരണം ഇതാണ്. സ്ത്രീകൾ സാധാരണയായി മുലയൂട്ടുമ്പോൾ അവരുടെ കുഞ്ഞുങ്ങളെ ഇടതുകൈയിലാണ് കൂടുതലായും പിടിക്കുന്നത്. അവർക്ക് ഇടതുവശത്ത് ബട്ടണുകൾ സ്ഥാപിച്ചതിന് പിന്നിലെ ഒരു പ്രധാന കാരണവും അതായിരിക്കാം. കുഞ്ഞിന് മുലയൂട്ടാനായി വലതുകൈകൊണ്ട് എളുപ്പത്തിൽ ബട്ടണുകൾ അഴിക്കാൻ കഴിയുന്ന വിധത്തിൽ ബട്ടണുകൾ ഇടതുവശത്ത് ചേർത്തു എത്തും പറയപ്പെടുന്നു.
പുരുഷന്മാരുടെ കാര്യത്തിൽ ബട്ടൺ വലതു വശത്താകാനുള്ള മറ്റൊരു കാരണമായി പറയുന്നത് പണ്ട് കുടുംബത്തിലെ പുരുഷന്മാർ യുദ്ധത്തിന് പോകുമ്പോൾ അവർ വലതുകൈയിൽ ആയിരിക്കും വാൾ പിടിക്കുന്നത്. അതുകൊണ്ട് ഇടത് കൈ കൊണ്ട് ഷർട്ടിന്റെ ബട്ടൺ അഴിക്കാനും ഇടാനുമുള്ള എളുപ്പത്തിന് വേണ്ടിയാണത്രേ ഷർട്ടുകളുടെ ബട്ടൺ ഇങ്ങനെ തുന്നിച്ചേർത്തത്.
advertisement
ലോകത്തിലുള്ള നിരവധി പേർ അവരുടെ ഇഷ്ടവസ്ത്രമായി ഷർട്ടിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ ഡിസൈനുകളിലൂടെ ഷർട്ടുകൾ നമ്മുടെ ഇഷ്ടവസ്ത്രമായി മാറി. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഷർട്ടുകളുടെ ബട്ടണുകളിൽ മാറ്റം വരുത്തിയാൽ അവ നമുക്ക് പെട്ടന്ന് ഉൾക്കൊള്ളാനും സാധിക്കില്ല. എന്നാൽ ഫാഷൻ ലോകത്ത് നിരവധി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരും ലിംഗവ്യത്യാസമില്ലാതെ വസ്ത്രങ്ങൾ ധരിക്കുന്ന കാലമാണ് നിലവിലുള്ളത്.
ജീൻസിന്റെ വലിയ പോക്കറ്റിന് തൊട്ടുമുകളിലുള്ള ഒരു ചെറിയ പോക്കറ്റ് എല്ലാ ജീൻസുകൾക്കും ഉണ്ടാകാറുണ്ട്. എന്നാൽ ഇതെന്തിന് വേണ്ടിയുള്ളതാണെന്ന് പലർക്കും അറിയില്ല. ലെവിസ് കമ്പനി ആദ്യമായി ജീൻസ് പേറ്റന്റിനായി രജിസ്റ്റർ ചെയ്തപ്പോൾ ജീൻസിന്റെ മുൻ പോക്കറ്റിനൊപ്പം ഒരു ചെറിയ പോക്കറ്റും നൽകിയിരുന്നു. അന്നത്തെ കാലത്ത് ജീൻസ് ധരിക്കുന്നവർ പോക്കറ്റ് വാച്ചുകൾ കൊണ്ട് നടക്കുമായിരുന്നു. പോക്കറ്റ് വാച്ചുകൾ സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെറിയ പോക്കറ്റുകൾ നൽകി തുടങ്ങിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2021 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Shirt | സ്ത്രീകളുടെയും പുരുഷൻമാരുടെയും ഷർട്ടിന്റെ ബട്ടണുകൾ വ്യത്യസ്ത വശങ്ങളിൽ തുന്നിച്ചേർക്കുന്നത് എന്തുകൊണ്ട്? കാരണങ്ങളിതാ!