• HOME
 • »
 • NEWS
 • »
 • career
 • »
 • Career Guidance: ഹോസ്പിറ്റാലിറ്റി, ഇ- കൊമേഴ്‌സ്, സെക്യൂരിറ്റി മാനേജ്‌മെന്റ് കോഴ്സുകളെ കുറിച്ച് അറിയാം

Career Guidance: ഹോസ്പിറ്റാലിറ്റി, ഇ- കൊമേഴ്‌സ്, സെക്യൂരിറ്റി മാനേജ്‌മെന്റ് കോഴ്സുകളെ കുറിച്ച് അറിയാം

(ഓരോരുത്തരുടെയും അഭിരുചിക്ക് ഇണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

ജലീഷ് പീറ്റർ

ജലീഷ് പീറ്റർ

 • News18
 • Last Updated :
 • Share this:
  അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം? എന്നത് വളരെ പ്രധാനമാണ്. 2019-ലെ ടോപ് 25 തൊഴില്‍ മേഖലകളെക്കുറിച്ചും പഠനസ്ഥാപനങ്ങളെക്കുറിച്ചും അറിവ് നല്‍കുന്ന പരമ്പരയുടെ തുടർച്ച.

  സെക്യൂരിറ്റി മാനേജ്‌മെന്റ്

  ജീവനും സ്വത്തിനും പണത്തിനും ആഭരണത്തിനും വാഹനത്തിനുമെല്ലാം ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന പരിരക്ഷ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പൊലീസ്, സൈന്യം, അര്‍ധസൈനിക വ്യൂഹങ്ങള്‍ എന്നിവയുടെ സഹായത്താലാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നത് പക്ഷേ, ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ സെക്യൂരിറ്റി സെന്ററുകളും നല്ലൊരു ശതമാനം ജനതക്ക് സമാധാനവും ആശ്വാസവും പകരുന്നു. മുുന്‍കാലങ്ങളില്‍ സുരക്ഷാ ഭടനാകുവാന്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി പലതരം കോഴ്‌സുകളെ പരിഗണിച്ചിരുന്നു. തീവ്രവാദ ഭീഷണി, ചാവേര്‍ സംഘങ്ങളുടെ ഏറ്റുമുട്ടൽ, പിടിച്ചുപറി, തെരുവുയുദ്ധങ്ങള്‍ - കൊലപാതകങ്ങള്‍ എന്നിവ പെരുകുന്നതിനാൽ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തങ്ങള്‍ തൊഴില്‍ ചെയ്യുന്ന  മേഖലയില്‍ പ്രാഗത്ഭ്യം തെളിയിക്കുവാന്‍ ആ വിഷയത്തെ ശാസ്ത്രീയമായി അപഗ്രഥിക്കേണ്ടത് അനിവാര്യമാണെന്നു പാശ്ചാത്യരാജ്യങ്ങള്‍ ചിന്തിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി.

  ഇന്ത്യയിലും ഇന്നിപ്പോള്‍ പബ്ലിക് സേഫ്ടി, റിസ്‌ക് ആന്‍ഡ് സെക്യൂരിറ്റി മാനേജ്‌മെന്റ്, സെക്യൂരിറ്റി ആന്റ് ഡിറ്റക്റ്റീവ് സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മികച്ച രീതിയിലുള്ള വിദ്യാഭ്യാസം നല്‍കിവരുന്നു.

  ഹ്യൂമന്‍ സൈക്കോളജി, അനാട്ടമി, ജിയോഗ്രഫി, വിവിധ നിയമങ്ങള്‍, ക്രൈം മാനേജ്‌മെന്റ്, കസ്റ്റമര്‍ കെയര്‍, ഹെല്‍ത്ത് ആന്റ് സേഫ്റ്റി, റീട്ടെയില്‍ സെക്യൂരിറ്റി, ലീഡര്‍ഷിപ്പ് സെക്യൂരിറ്റി, സ്ട്രാറ്റജിക് ആന്ഡറ് ഓപ്പറേഷണല്‍ മാനേജ്‌മെന്റ് എത്തിക്‌സ് ഇന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ്, ഡിറ്റകിടീവ് മാനേജ്‌മെന്റ്, അപ്ലൈഡ് പബ്ലിക് സേഫ്റ്റി റിസേര്‍ച്ച്, മെതഡോളജി തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും പഠിക്കേണ്ടിവരിക.

  തിരുനല്‍വേലിയിലെ മനോണ്‍ മനിയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റിയില്‍ പി.ജി.ഡ്‌പ്ലോമ ഇന്‍ പ്രൈവറ്റ് ഡിറ്റക്ടീവ് ആന്റ് സെക്യൂരിറ്റി മാനേജ്‌മെന്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. രണ്ട് വര്‍ഷത്തെ കോഴ്‌സിന് ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പാസായവര്‍ക്ക് പാര്‍ട്ട് ടൈം ആയി ചേരാവുന്നതാണ്. ഇംഗ്ലണ്ടിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് പോര്‍ട്ട്‌സ്മൗത്ത് സംഘടിപ്പിക്കുന്നത്. ബിഎസ് സി (ഓണേഴ്‌സ്) ഇന്‍ റിസ്‌ക് ആന്റ് സെക്യൂരിറ്റി മാനേജ്‌മെന്റ് കോഴ്‌സാണ്. പാര്‍ട്ട്‌ടൈം ആയും ഡിസ്റ്റന്‍സ് ലേണിംഗ് സമ്പ്രദായത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ ചേരാം. നാലരവര്‍ഷമാണ് കോഴ്‌സിന്റെ ആകെ ദൈര്‍ഘ്യം. അമേരിക്കയിലെ മിനേ പോളിസിലുള്ള ക്യാപ്പെല്ലാ യൂണിവേഴ്‌സിറ്റിയിലും ബാച്ചിലര്‍ ഓഫ് സയന്‍സ് ഇന്‍ പബ്ലിക് സേഫ്റ്റി വിത്ത് സെക്യൂരിറ്റി മാനേജ്‌മെന്റ് കോഴ്‌സിന് സൈകര്യമുണ്ട്. മാത്രമല്ല അമേരിക്കയില്‍ തന്നെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സെക്യൂരിറ്റി മാനേജ്‌മെന്റ് വിഷയത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിലുള്ള ഡികിന്‍ യൂണിവേഴ്‌സിറ്റിയിലെ മാസ്റ്റര്‍ ഓഫ് കൊമേഴ്‌സ് (എന്റര്‍പ്രൈസ് സെക്യൂരിറ്റിമാനേജ്‌മെന്റ്) കോഴ്‌സും പ്രസിദ്ധമാണ്.

  ഒന്നരവര്‍ഷം ദൈര്‍ഘ്യമുള്ള ഈ കോഴ്‌സില്‍ ഫുള്‍ടൈം, പാര്‍ട്ട്‌ടൈം അവസരങ്ങള്‍ നല്‍കുന്നു. മംഗലാപുരം സര്‍വ്വകലാശാല ബിഎ സെക്യൂരിറ്റി ആന്റ് ഡിറ്റക്ടീവ് സയന്‍സസ് എന്ന ബിരുദ കോഴ്‌സ് തുടങ്ങിയിട്ടുണ്ട്.. മൂന്ന് വര്‍ഷത്തെ ബിരുദകോഴ്‌സാണ് ഇത്. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസസിലും ഡിറ്റക്ടീവ് സെന്ററുകളിലും സെക്യൂരിറ്റി മാനേജ്‌മെന്റില്‍ പ്രാവണ്യം നേടിയവര്‍ക്ക് നല്ല തൊഴിലവസരങ്ങള്‍ ഉണ്ട്. സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ വിഭാഗങ്ങളിലെ ചീഫ് സെക്യൂരിറ്റി ഓഫീസറായോ സമ്മാന തസ്തികകളോ ഇവരെ തേടി എത്തുന്നു. കര- നാവിക- വ്യോമ സേനകളിലും പോലീസ് സേനയിലും നിയമനം ലഭിക്കുവാന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് കോഴ്‌സ് പ്രയോജനം ചെയ്യുന്ന കാലം താമസം വിനാ വരുമെന്നാണ് ഈ രംഗത്തെ വിദഗ്തര്‍ പറയുന്നത്.

  ഹോസ്പിറ്റാലിറ്റി, ഇ- കൊമേഴ്‌സ് കോഴ്‌സുകള്‍
  ബോള്‍ഡ് ആന്‍ഡ് സ്മാര്‍ട് പ്രഫഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിദേശത്തും സ്വദേശത്തുംമായി ഒരു പിടി മികച്ച അവസരങ്ങളൊരുക്കുന്നു ഹോസ്പിറ്റാലിറ്റി, ഇ-കൊമേഴ്‌സ്, നവ മാധ്യമ കോഴ്‌സുകള്‍.

  ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ്, ടൂറിസം മേഖലയിലെ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് നടത്തുന്ന ഡിഗ്രി പ്രോഗ്രാമുകള്‍ എന്നിവ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തും. ഡീമോണട്ടൈസേഷന്‍, ഡിജിറ്റല്‍ പേയ്‌മെന്റ്, ഇ-കൊമേഴ്‌സ് എന്നിവ വിപുലപ്പെടുത്താന്‍ ഇടവരും.

  Institutions
  National Council for Hotel Management NCHM
  52 Cetnres in India
  Selection of Bsc programme through Joint Etnrance Examination

  തുടർന്ന് വായിക്കാൻ: തൊഴിലവസരം മുതലാക്കാൻ മാനേജ്മെന്റ് പഠനം
  First published: