COVID 19| മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ; വാരാന്ത്യങ്ങളിൽ ലോക്ക്ഡൗൺ

Last Updated:

വെള്ളിയാഴ്ച്ച രാത്രി 8 മണി മുതൽ തിങ്കളാഴ്ച്ച രാവിലെ 7 മണി വരെ ലോക്ക്ഡൗൺ. നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

മുംബൈ: കോവിഡ‍് 19 രൂക്ഷമാകുന്ന മഹാഷ്ട്രയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. പ്രതിദിന കോവിഡ് നിരക്ക് അരലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
വാരാന്ത്യങ്ങളിൽ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി കാലങ്ങളിൽ കർഫ്യൂവും ഏർപ്പെടുത്തി. തിങ്കളാഴ്ച്ച മുതൽ രാത്രി 8 മണി മുതൽ രാവിലെ 7 മണി വരെയാണ് കർഫ്യൂ. കൂടാതെ വാരാന്ത്യം വെള്ളിയാഴ്ച്ച രാത്രി 8 മണി മുതൽ തിങ്കളാഴ്ച്ച രാവിലെ 7 മണി വരെ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. ഏപ്രിൽ 30 വരെയാണ് പുതിയ നിയന്ത്രണങ്ങൾ.
കോവിഡ് നിയന്ത്രണ യജ്ഞങ്ങളുടെ പേര് മിഷൻ ബിഗിൻ എഗെയ്ൻ എന്നത് ബ്രേക്ക് ദി ചെയിൻ എന്നാക്കി മാറ്റിയിട്ടുണ്ട്.
advertisement
പ്രധാന നിയന്ത്രണങ്ങൾ:
  • ബാറുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ ഇരുന്ന് കഴിക്കാൻ കഴിയില്ല. ടേക്ക് എവേ സംവിധാനം ഉണ്ടാകുന്നതായിരിക്കും.
  • ബാങ്കിങ്, ഇൻഷുറൻസ് ഒഴികെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ അടക്കും. അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കും. ബാക്കിയുള്ളവർ വീട്ടിലിരുന്ന് ജോലി ചെയ്യും.
  • സർക്കാർ സ്ഥാപനങ്ങളിൽ സന്ദർശകർക്കും നിയന്ത്രണമുണ്ടായിരിക്കും. വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം.
  • വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 കൂടരുത്. മരണ ചടങ്ങുകളിൽ 20 ൽ കൂടുതൽ പേർ പങ്കെടുക്കരുത്.
  • സിനിമാ തിയേറ്ററുകളും നാടകശാലകളും അടഞ്ഞിരിക്കും. ചെറിയ സംഘങ്ങളുള്ള സിനിമാ-സീരിയൽ ഷൂട്ടിങ്ങുകൾ തുടരാം. പാർക്കുകൾ, ബീച്ചുകൾ എന്നിവ രാത്രി 8 മുതൽ രാവിലെ 7 വരെ തുറക്കില്ല.
  • രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്കും നിരോധനം.
  • സലൂൺ, ബ്യൂട്ടി പാർലർ, നീന്തൽ കുളങ്ങൾ, വാട്ടർ പാർക്ക്, സ്പോർട്സ് കോംപ്ലക്സ്, ജിംനേഷ്യം, ഇൻഡോർ സ്പോർട്സ് എന്നിവ അടഞ്ഞിരിക്കും.
  • അടിയന്തര സേവനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് രാത്രി യാത്രയ്ക്ക് അനുവാദമുണ്ട്.
  • കാർഷിക, കാർഷിക പ്രവർത്തനങ്ങൾ, ഭക്ഷ്യധാന്യങ്ങളുടെ ഗതാഗതം, കാർഷികോൽപ്പന്നങ്ങൾ എന്നിവ പതിവുപോലെ തുടരും.
  • റോഡരികിലെ ഭക്ഷണശാലകൾക്ക് രാവിലെ 7 മുതൽ രാവിലെ 8 വരെ പ്രവർത്തിക്കാം.
  • പൊതുഗതാഗതം നിയന്ത്രണങ്ങളോടെ തുടരും. ഓട്ടോറിക്ഷകളും ക്യാബുകളും പരിമിതമായ‌ യാത്രക്കാരുമായി പ്രവർത്തിക്കണം.
advertisement
57,074 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്തത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡ് ബാധിച്ച് 222 പേരും ഞായറാഴ്ച്ച സംസ്ഥാനത്ത് മരിച്ചു.
4,30,503 ആക്ടീവ് കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്. 22,05,899 പേർ ഹോം ക്വാറന്റീനിലും 19,711 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലുമാണ്.
അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നതിന്റെ ഭാഗമായി വാക്‌സിനേഷന്‍ ഡ്രൈവ് വേഗത വര്‍ധിപ്പിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തുടനീളം ഇതുവരെ 7.5 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 27 ലക്ഷത്തിലധികം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ; വാരാന്ത്യങ്ങളിൽ ലോക്ക്ഡൗൺ
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement