'രോഗത്തിൽ, രോഗിയിൽ രാഷ്ട്രീയം കാണുന്ന താങ്കളുടെ മനസിന് നല്ല നമസ്കാരം' മുഖ്യമന്ത്രിക്കെതിരെ ജ്യോതികുമാർ ചാമക്കാല
- Published by:Anuraj GR
- news18-malayalam
Last Updated:
Covid 19 | രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം 'പൊതുപ്രവർത്തനത്തിന്' ഇറങ്ങിയ താങ്കളുടെ പാർട്ടി നേതാവ് സക്കീർ ഹുസൈനെതിരെ കേസെടുത്തോ ?
തിരുവനന്തപുരം: ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തകനെതിരെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളെ വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. 'രോഗത്തിൽ, രോഗിയിൽ രാഷ്ട്രീയം കാണുന്ന താങ്കളുടെ മനസിന് നല്ല നമസ്കാരം'- ജ്യോതികുമാർ ചാമക്കാല ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.
ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച പൊതുപ്രവർത്തകനെക്കുറിച്ച് എത്ര മനുഷ്യത്വരഹിതമായാണ് മുഖ്യന്ത്രി പറഞ്ഞതെന്ന് ജ്യോതികുമാർ ചാമക്കാല ചോദിക്കുന്നു. ഇറ്റലിക്കാർക്ക് രോഗം സ്ഥിരീകരിച്ചതു മുതൽ സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നോ? അന്ന് താങ്കളടക്കമുള്ള പൊതുപ്രവർത്തകർ ഒരു പരിപാടിയിലും പങ്കെടുത്തില്ലേ? നിയമസഭ സമ്മേളിച്ചില്ലേ ? ഇതേ ഇറ്റലിക്കാരുമായി അടുത്ത് ഇടപഴകിയ താങ്കളുടെ പാർട്ടിക്കാരായ പത്തനംതിട്ടയിൽ നിന്നുള്ള MLAയടക്കം സഭയിൽ വന്നില്ലേ ? ഇങ്ങനെ പോകുന്നു ജ്യോതികുമാർ ചാമക്കാലയുടെ ചോദ്യങ്ങൾ.
You may also like:കാസർകോട്ട് ഇന്നു മാത്രം 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 81 ആയി [NEWS]ഹോം ക്വാറന്റൈൻ; വീട്ടിൽ പോയി ഇരിക്കൽ: സബ് കളക്ടർ അനുപം മിശ്രയുടെ വിശദീകരണം [NEWS]ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം [NEWS]
advertisement
ജ്യോതികുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ
ഒരു രോഗലക്ഷണവും ഇല്ലാത്ത, വിദേശയാത്രയ്ക്ക് പോയിട്ടില്ലാത്ത, ബന്ധുക്കളാരും വിദേശത്തു നിന്ന് വന്നിട്ടില്ലാത്ത മനുഷ്യൻ വീട്ടിലിരിക്കണമായിരുന്നു എന്ന് പറയുന്നത് എവിടുത്തെ ന്യായമാണ് ?
വിദേശത്ത് പോയി വന്ന താങ്കളുടെ ഡിജിപിയും ചീഫ് സെക്രട്ടറിയും എന്താണ് ചെയ്തത് ?
എന്നാൽ പനി തുടങ്ങിയ ശ്രീ ഉസ്മാൻ നിങ്ങളുടെ ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയില്ലേ ?
ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചില്ലേ ?
advertisement
എന്നിട്ടും ആ മനുഷ്യൻ കഴിയുന്നത്ര വീടിനുള്ളിൽ ഒതുങ്ങിക്കൂടിയില്ലേ ?
ഇതെല്ലാം മറച്ചുവച്ച് കോൺഗ്രസുകാരനാണെന്ന കാരണത്താൽ പ്രതിസ്ഥാനത്ത് നിർത്താൻ താങ്കൾക്ക് ലജ്ജയില്ലേ ?
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം 'പൊതുപ്രവർത്തനത്തിന്' ഇറങ്ങിയ താങ്കളുടെ പാർട്ടി നേതാവ് സക്കീർ ഹുസൈനെതിരെ കേസെടുത്തോ ?
ലോകനാഥ് ബഹ്റയും ടോം ജോസും സക്കീർ ഹുസൈനും കോവിഡിന് അതീതർ...
കോൺഗ്രസുകാരൻ മഹാ അപരാധി !
പേരു പറയുമെന്ന വിരട്ടലൊന്നും വേണ്ട. സമൂഹത്തോട് ഉത്തരവാദിത്തമുള്ള ശ്രീ ഉസ്മാൻ തന്നെ പരസ്യ പ്രസ്താവന ഇറക്കിയിട്ടുണ്ട്...
advertisement
കോൺഗ്രസ് നേതാക്കൾ ഇനിയും ഈ ആർജവം കാണിക്കും...
രോഗത്തിൽ രാഷ്ട്രീയം കാണുന്ന നിങ്ങളാണ് മുഖ്യമന്ത്രീ ഇവിടുത്തെ യഥാർഥ രോഗി ....
Location :
First Published :
Mar 27, 2020 11:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
'രോഗത്തിൽ, രോഗിയിൽ രാഷ്ട്രീയം കാണുന്ന താങ്കളുടെ മനസിന് നല്ല നമസ്കാരം' മുഖ്യമന്ത്രിക്കെതിരെ ജ്യോതികുമാർ ചാമക്കാല







