• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| മറക്കണ്ട, കോവിഡ് ഒപ്പമുണ്ട്; സംസ്ഥാനത്ത് ഇന്നു മുതൽ കർശന നിയന്ത്രണം

COVID 19| മറക്കണ്ട, കോവിഡ് ഒപ്പമുണ്ട്; സംസ്ഥാനത്ത് ഇന്നു മുതൽ കർശന നിയന്ത്രണം

തിരുവനന്തപുരത്ത് ഒരാഴ്ചത്തേക്ക് കർശന നിയന്ത്രണം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നുമുതൽ കർശന നിയന്ത്രണങ്ങൾ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമായത്. ഇന്ന് മുതൽ പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധന വ്യാപകമാക്കാനും തീരുമാനമായി.

    ഇന്നലെ, സംസ്ഥാനത്ത് 3502 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, മലപ്പുറം 276, കൊല്ലം 247, പാലക്കാട് 170, ആലപ്പുഴ 157, കാസര്‍ഗോഡ് 116, പത്തനംതിട്ട 111, ഇടുക്കി 92, വയനാട് 82 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 105 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

    Also Read-പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു; വാക്സിനേഷന്റെ പ്രാധാന്യം ആവർത്തിച്ച് പ്രധാനമന്ത്രി

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,136 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,47,208 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4928 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 796 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 131 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3097 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്നും സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 4710 ആയി.

    ഇന്ന് മുതൽ കർശന നിയന്ത്രണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    • തിരുവനന്തപുരത്ത് ഒരാഴ്ചത്തെ കർശന നിയന്ത്രണം നടപ്പാക്കും.

    • ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വീണ്ടും ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാക്കും.

    • രോഗികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളിൽ കണ്ടയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

    • വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തുന്നവരുടെ ക്വാറന്റീൻ തുടരും.

    • കോവിഡ് മാർഗനിർദേശങ്ങളുടെ ലംഘനം തടയാൻ പൊലീസ് പരിശോധന വീണ്ടും ആരംഭിക്കും.

    • ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണം.

    • താലൂക്ക് അടിസ്ഥാനത്തിൽ കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും.

    • പ്രായമായവരും കുട്ടികളും അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുക.

    • തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവരും ബൂത്ത് ഏജന്റുമാരും നിർബന്ധമായും ആർ ടി പി സി ആർ പരിശോധന നടത്തണം.

    • മാസ്ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കും

    • മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവർക്ക് എതിരെ നടപടിയെടുക്കും.


    തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവരിൽ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവർ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണം. ടെസ്റ്റ് നെഗറ്റിവ് ആണെങ്കിൽ പോലും രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും സ്വയം ഐസൊലേഷനിൽ കഴിയണം. വാക്സിനേഷൻ ഊർജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

    അതേസമയം, കോവിഡ് 19 കേസുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ച സാഹചര്യത്തിൽ 144 പ്രഖ്യാപിച്ചു ചുമത്തി. 144 നിലവില്‍ വന്ന സാഹചര്യത്തില്‍ ബംഗളൂരു നഗരത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പാര്‍പ്പിട സമുച്ചയങ്ങളിലെയും അപ്പാര്‍ട്ട്‌മെന്റുകളിലെയും നീന്തല്‍ക്കുളം, ജിംനേഷ്യം, പാര്‍ട്ടി ഹാളുകള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.

    പഞ്ചാബിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡൽഹിയിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
    Published by:Naseeba TC
    First published: