വാഷിങ്ടൺ: കോവിഡ് മഹാമാരി ലോക ജനതയെ കാർന്നു തിന്നുന്നതിനിടെ ലോകാരോഗ്യ സംഘടനയോട് യുദ്ധം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്കുള്ള അമേരിക്കൻ സാമ്പത്തിക സഹായം താത്കാലികമായി നിർത്തുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ WHO ഉത്തരവാദിത്തം മറന്നുവെന്നാണ് ട്രംപ് ഉയർത്തുന്ന വിമർശനം. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നിർദേശങ്ങൾ സംഘടന നൽകിയില്ലെന്നും ചൈനയുടെ പക്ഷം ചേർന്നാണ് സംഘടന പ്രവർത്തിക്കുന്നത് എന്നും നേരത്തേ ഡൊണാൾഡ് ട്രംപ് വിമർശിച്ചിരുന്നു.
സംഘടനയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക സഹായം നിർത്തുന്നതായി ഔദ്യോഗികമായി അറിയിച്ചത്. 58 മില്യൻ ഡോളറാണ് സംഘടനയ്ക്കു യുഎസ് ഒരോ വര്‍ഷവും നല്‍കിവരുന്നത്. സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്കയാണ്.
BEST PERFORMING STORIES:ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു [NEWS]24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 1,463 പുതിയ കേസുകൾ; ഇന്ത്യയിൽ 10,815 രോഗ ബാധിതർ [NEWS]രണ്ട് കിലോമീറ്റർ നീളമുള്ള 'അനാക്കോണ്ട': പുതിയ പരീക്ഷണവുമായി ഇന്ത്യൻ റെയില്‍വെ [NEWS]കൊറോണ വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ വീഴ്ച്ച വിലയിരുത്തുമെന്നും അതുവരെ സാമ്പത്തിക സഹായം നിർത്തിവെക്കും എന്നുമാണ് ട്രംപിന്റെ നിലപാട്. ലോകാരോഗ്യ സംഘടന ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച്ച വരുത്തിയതായും ഉത്തരവാദിത്തം കാണിക്കണമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ വിമർശനങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു. മാഹാമാരിയെ നേരിടുന്ന സമയത്തല്ല സാമ്പത്തിക സഹായം നിർത്തേണ്ടതെന്ന് സംഘന നേരത്തേ വ്യക്തമാക്കിയിരുന്നു. വൈറസിന്റെ പേരിൽ രാഷ്ട്രീയവത്കരണം വേണ്ടെന്നും സംഘടന വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.