Roshy Augustine MLA | റോഷി അഗസ്റ്റിൻ എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated:

എം.​എ​ൽ.​എ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് (​എം) നേ​താ​വും എം​എ​ൽ​എ​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് റോ​ഷി അ​ഗ​സ്റ്റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പോ​സി​റ്റീ​വ് ​ആയതോ​ടെ എം​എ​ൽ​എ​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
എം.​എ​ൽ.​എ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. വാ​ഴ​ത്തോ​പ്പ് ​പഞ്ചായ​ത്ത് പ്ര​സി​ഡ​ന്‍റി​നും ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
പേരാവൂർ എംഎൽഎ സണ്ണി ജോസഫിനും ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്കും കഴിഞ്ഞദിവസം കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
You may also like:പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു [NEWS]ഐഎസിന് വേണ്ടി യുദ്ധം ചെയ്തു; കനകമല കേസിൽ സുബഹാനി കുറ്റക്കാരനെന്ന് കോടതി [NEWS] കുഴഞ്ഞു വീണ ഡീൻ ജോൺസിന് സിപിആർ നൽകി ബ്രെറ്റ്ലി‍ [NEWS]
ഇതിനുപിന്നാലെ ആയിരുന്നു സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരായ തോമസ് ഐസക്കിനും ഇ.പി ജയരാജനും ശേഷം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ മന്ത്രി ആയിരുന്നു വി.എസ് സുനിൽകുമാർ. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താനുമായി ഇടപെട്ടവരും സ്റ്റാഫും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് കൃഷിമന്ത്രി നിർദ്ദേശിച്ചിരുന്നു.
advertisement
ഡൽഹിയിൽ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ഞായറാഴ്ച ആയിരുന്നു കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പെട്ട അദ്ദേഹം അവിടെ ചികിത്സയിലാണ്. തൊണ്ടവേദനയും പനിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.
സംസ്ഥാനത്ത് ആദ്യമായി കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത് മന്ത്രി തോമസ് ഐസക്കിന് ആയിരുന്നു. പത്തോളം ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് സെപ്റ്റംബർ 15ന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു. തോമസ് ഐസക്കിന് പിന്നാലെ മന്ത്രി ഇ.പി ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇവരും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
Roshy Augustine MLA | റോഷി അഗസ്റ്റിൻ എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement