COVID 19 | മന്ത്രി വി.എസ് സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രി

Last Updated:

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ.

തിരുവനന്തപുരം: സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയുമായി അടുത്ത് ഇടപഴകിയവരോടും സ്റ്റാഫിനോടും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. നേരത്തെ മന്ത്രിമാരായ തോമസ് ഐസക്കിനും ഇ.പി ജയരാജനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഡിസ്ചാർജ് ആയി.
കഴിഞ്ഞദിവസം പേരാവൂർ എം എൽ എ സണ്ണി ജോസഫിനും ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടിക്കും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പുരുഷൻ കടലുണ്ടി എം എൽ എയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് എം എൽ എയ്ക്കും കോവിഡ് പരിശോധന നടത്തിയത്.
You may also like:'യുവതിക്ക് ഫ്ളാറ്റെടുത്ത് നൽകിയതിന് പൊലീസുകാരന് സസ്പെൻഷൻ'; ഐജി അന്വേഷിക്കണമെന്ന് ഡിജിപിയുടെ ഉത്തരവ് [NEWS] സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബാറ്റ്സ്മാൻ കൂടിയാണ്; തർക്കിക്കാനുണ്ടോ എന്ന് ഗംഭീർ [NEWS] ഏഴ് മാസത്തിനു ശേഷം ഉംറയ്ക്ക് അനുമതിയുമായി സൗദി അറേബ്യ; രാജ്യത്തുളളവർക്ക് ഒക്ടോബർ 4 മുതൽ തീർത്ഥാടനം‍ [NEWS]
തനിക്ക് കോവിഡ് പോസിറ്റീവ് ആയ കാര്യം ഫേസ്ബുക്കിലൂടെയാണ് പേരാവൂർ എം എൽ എ സണ്ണി ജോസഫ് ചൊവ്വാഴ്ച അറിയിച്ചത്. ആന്റിജൻ പരിശോധനയിലാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും എം എൽ എ അഭ്യർത്ഥിച്ചിട്ടുണ്ട്.
advertisement
സംസ്ഥാനത്ത് ആദ്യമായി കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച മന്ത്രി തോമസ് ഐസക്ക് ആയിരുന്നു. പത്തു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് സെപ്റ്റംബർ 15ന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു. തോമസ് ഐസക്കിന് പിന്നാലെ വ്യവസായമന്ത്രി ഇ.പി ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിൽ ഇരിക്കെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും കോവിഡ് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി.
advertisement
എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയത് ആയിരുന്നു അദ്ദേഹം. ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എം.പി നിലവിൽ അവിടെ ചികിത്സയിലാണ്. പനിയും തൊണ്ടവേദനയും അടക്കമുള്ള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. അടൂർ എം എൽ എ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | മന്ത്രി വി.എസ് സുനിൽ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രി
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement