'വാക്സിനേഷനെതിരെയുള്ള സാമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം നീതീകരിക്കാനാവാത്ത കുറ്റം': മുഖ്യമന്ത്രി

Last Updated:

കുപ്രചരണങ്ങള്‍ക്ക് വിധേയരായി വാക്‌സിനെടുക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു

പിണറായി വിജയൻ
പിണറായി വിജയൻ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ വാക്‌സിനേഷനെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ നീതികരിക്കാനാവാത്ത കുറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനകം മരണപ്പെടുമെന്ന ഒരു വ്യാജ വാര്‍ത്ത സാമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. അത് പൂര്‍ണമായി വ്യാജമാണെന്ന് ആ പ്രസ്താവന നല്‍കിയതായി വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുപ്രചരണങ്ങള്‍ക്ക് വിധേയരായി വാക്‌സിനെടുക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'മനുഷ്യരുടെ അതിജീവനം വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തില്‍ അതു കൂടുതല്‍ ദുഷ്‌കരമാകുന്ന പ്രചാരണങ്ങളിലേര്‍പ്പെടുന്നവര്‍ നീതികരിക്കാനാവാത്ത കുറ്റമാണ്. അത്തരം പ്രചാരണങ്ങള്‍ നേതൃത്വം നല്‍കുന്നവരെ നിയമങ്ങള്‍ക്കനുസൃതമായി നേരിടും' മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ ഏറ്റവും ഫലപ്രദമായ ആുധമാണ് വാക്‌സിനേഷന്‍. സംസ്ഥാനത്ത് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിച്ച 60 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാമത്തെ തരംഗത്തില്‍ രോഗവ്യാപനം കുറവാണെന്നും രോഗം സ്ഥിരീകരിച്ചവര്‍ ഭൂരിഭാഗം പേര്‍ക്കും ഗുരതരമായ അവസ്ഥ ഉണ്ടായിട്ടില്ല. ഇത് വാക്‌സിനേഷന്‍ ഫലപ്രദമെന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ജനങ്ങള്‍ക്ക് വീട്ടില്‍ ഇരുന്നുകൊണ്ട് ഡോക്ടര്‍മാരുടെ പരിശേധന സ്വീകരിക്കാന്‍ സഹായിക്കുന്ന ഇ-സഞ്ജീവനി പദ്ധതി വഴി സംസ്ഥാനത്ത് ഇതുവരെ 1,52,931 പരിശോധനകള്‍ നടന്നു. ബുധനാഴ്ച മാത്രം 888 പരിശോധനകള്‍ നടന്നു. 1863 ഡോക്ടര്‍മാരാണ് ഇ-സഞ്ജീവനി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,93,04,219 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,539 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3247, കൊല്ലം 2034, പത്തനംതിട്ട 1187, ആലപ്പുഴ 2794, കോട്ടയം 1344, ഇടുക്കി 946, എറണാകുളം 4280, തൃശൂര്‍ 1531, പാലക്കാട് 3144, മലപ്പുറം 4505, കോഴിക്കോട് 2316, വയനാട് 378, കണ്ണൂര്‍ 2255, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,41,966 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,98,135 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
മലയാളം വാർത്തകൾ/ വാർത്ത/Corona/
'വാക്സിനേഷനെതിരെയുള്ള സാമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം നീതീകരിക്കാനാവാത്ത കുറ്റം': മുഖ്യമന്ത്രി
Next Article
advertisement
പഠനമികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കിതാ കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്രത്തിന്റെ 5 സ്കോളർഷിപ്പുകൾ
  • കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 5 സ്കോളർഷിപ്പുകൾ നൽകുന്നു.

  • ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് 9 മുതൽ 12 വരെ പഠിക്കുന്ന പെൺകുട്ടികൾക്ക്.

  • പോസ്റ്റ് മട്രിക് സ്കോളർഷിപ്പ് ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക്.

View All
advertisement