തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കള് മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് സര്ക്കാര് പ്രഖ്യാപിച്ചു. മാതാപിതാക്കള് നഷ്ടപ്പെട്ട കുട്ടികള്ക്ക് മൂന്ന് ലക്ഷം രൂപ ഒറ്റത്തവണയായി നല്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 18 വയസ് വരെ പ്രതിമാസം 2000 രൂപ നല്കുമെന്നും കുട്ടികളുടെ ബിരുദതലം വരെയുള്ള ചെലവുകള് സര്ക്കാര് ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്ലസ് വണ് പരീക്ഷ ഓണാവധിക്ക് അടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എസ്എസ്എല്സി, ഹയര്സെക്കന്ഡറി, വൊക്കേഷണല് ഹയര്സെക്കന്ഡറി മൂല്യനിര്ണയത്തിന് നിയോഗിച്ച അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില് നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി വാര്ത്തസമ്മേളനത്തില് അറിയിച്ചു.
Also Read-
കോവിഡ് മനുഷ്യനിർമിതമാണെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ ഇനി നീക്കം ചെയ്യില്ല; നിർണായക നയം മാറ്റവുമായി ഫേസ്ബുക്ക്അതേസമയം സംസ്ഥാനത്ത് 24,166 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര് 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര് 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 1,93,04,219 സാമ്പിളുകളാണ് പരിശോധിച്ചത്.
89 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 18, പാലക്കാട് 11, തിരുവനന്തപുരം, കൊല്ലം 10 വീതം, എറണാകുളം, കാസര്ഗോഡ് 9 വീതം, പത്തനംതിട്ട, തൃശൂര് 8 വീതം, കോട്ടയം 3, ഇടുക്കി, മലപ്പുറം, വയനാട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
Also Read-
Explained: കഴിഞ്ഞ 20 വർഷത്തിനിടയിലെ മാരക രോഗങ്ങൾ എന്തുകൊണ്ട് ചൈനയിൽ നിന്ന് ഉത്ഭവിച്ചു?രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,539 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 3247, കൊല്ലം 2034, പത്തനംതിട്ട 1187, ആലപ്പുഴ 2794, കോട്ടയം 1344, ഇടുക്കി 946, എറണാകുളം 4280, തൃശൂര് 1531, പാലക്കാട് 3144, മലപ്പുറം 4505, കോഴിക്കോട് 2316, വയനാട് 378, കണ്ണൂര് 2255, കാസര്ഗോഡ് 578 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,41,966 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,98,135 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,76,584 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 8,36,420 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 40,164 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4001 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.