ഇന്റർഫേസ് /വാർത്ത /Corona / Covid 19 | ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം; രണ്ടരലക്ഷം പരിശോധനാ കിറ്റുകൾ വാങ്ങും

Covid 19 | ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം; രണ്ടരലക്ഷം പരിശോധനാ കിറ്റുകൾ വാങ്ങും

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ആന്റിജൻ ടെസ്റ്റിന് നടപടി ക്രമങ്ങൾ ലളിതമാണ്. അരമണിക്കൂറിൽ ഫലവും ലഭിക്കും

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പി.സി.ആർ. പരിശോധന കുറച്ച് ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം. കോവിഡ് പരിശോധനാ ഫലം വേഗത്തിലാക്കുന്നതിനാണ് പി.സി.ആർ. പരിശോധന കുറയ്ക്കുന്നത്. ഇതിനായി രണ്ടരലക്ഷം ആന്റിജൻ പരിശോധനാ കിറ്റുകൾ വാങ്ങും.

പി.സി.ആറിലേക്കുള്ള സാമ്പിളുകൾ കൈകാര്യം ചെയ്യാനും നീണ്ട നടപടിക്രമങ്ങളാണ്. ശേഖരിക്കുന്ന സാമ്പിളുകൾ വൈറൽ ട്രാൻസ്പോർട്ട് മീഡിയം എന്ന ദ്രവമാധ്യമത്തിലാക്കണം. തുടർന്ന് ഐസ് പായ്ക്ക് കൊണ്ട് പൊതിഞ്ഞു തെർമോകോൾ പെട്ടിയിൽ വേണം ഇവ  ലാബുകളിലേക്കയക്കാൻ. നടപടിക്രമങ്ങൾക്ക് മാത്രം ആറ് മണിക്കൂർ വരെ എടുക്കുന്നു.

TRENDING:AMonsoon Bumper Lottery | ആ അഞ്ചുകോടി കോടനാട്ടെ റെജിൻ കെ രവിയുടെ കൊച്ചുവീട്ടിലേക്ക്

[NEWS]'മുസ്ലിമായതിനാൽ ബലാത്സംഗം ചെയ്യപ്പെടണം' ; ഭീഷണി മുഴക്കിയ ആളുടെ പേര് വെളിപ്പെടുത്തി ഖുശ്ബു

[PHOTO]Sushant Singh Rajput Case| നടി റിയ ചക്രബർത്തി ഓഗസ്റ്റ് ഏഴിന് ഹാജരാകണം; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്

[PHOTO]

നിലവിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റുകളുടെ ഫലം ലഭിക്കാൻ രണ്ട് ദിവസത്തിൽ കൂടുതൽ സമയം എടുക്കുന്നുമുണ്ട്. എന്നാൽ ആന്റിജൻ ടെസ്റ്റിന് നടപടി ക്രമങ്ങൾ ലളിതമാണ്. അരമണിക്കൂറിൽ ഫലവും ലഭിക്കും.

രോഗികൾ കൂടിയ സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ. പരിശോധന കുറയ്ക്കുകയും ആന്റിജൻ പരിശോധന കൂട്ടുകയും വേണമെന്നാണ് വിദഗ്ധ സമിതി നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ 2.5 ലക്ഷം ആൻറിജൻ കിറ്റുകൾ കൂടി സർക്കാർ ഉടൻ വാങ്ങും. കിറ്റുകൾ വേഗത്തിൽ ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിനോട് സർക്കാർ ആവശ്യപ്പെട്ടു.

കിറ്റ് ഒന്നിന് 450 രൂപ നിരക്കിൽ വാങ്ങാൻ അനുമതിയും നൽകിയിട്ടുണ്ട്. ആദ്യബാച്ചായി ഒരു ലക്ഷം കിറ്റുകൾ എത്തിക്കാനാണ് നിർദേശം. അതേസമയം രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാൽ അവരിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്.

First published:

Tags: Antigen detection test, Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus