Monsoon Bumper Lottery | ആ അഞ്ചുകോടി കോടനാട്ടെ റെജിൻ കെ രവിയുടെ കൊച്ചുവീട്ടിലേക്ക്

Last Updated:

നറുക്കെടുപ്പ് കഴിഞ്ഞു ഒരു ദിവസം കൂടി കഴിഞ്ഞാണ് താനെടുത്ത ലോട്ടറി റെജിൻ നോക്കിയത്.

എറണാകുളം: സംസ്ഥാന മൺസൂൺ ബമ്പറിന്റെ  അവകാശിയെ ഒടുവിൽ കണ്ടെത്തി. അഞ്ചു കോടി രൂപയുടെ ലോട്ടറി അടിച്ച ആ ഭാഗ്യവാൻ എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിൻ കെ രവിയാണ്.  നറുക്കെടുപ്പ് ചൊവ്വാഴ്ച കഴിഞ്ഞെങ്കിലും ആർക്കാണ് ഭാഗ്യം എന്നത്  ആദ്യ ദിവസങ്ങളിൽ അറിഞ്ഞിരുന്നില്ല.
ഭാഗ്യവാനെ തേടിയുള്ള അന്വേഷണം നീണ്ടു. നറുക്കെടുപ്പ് കഴിഞ്ഞു ഒരു ദിവസം കൂടി കഴിഞ്ഞാണ് താനെടുത്ത ലോട്ടറി റെജിൻ നോക്കിയത്. തന്റെ  ടിക്കറ്റിനാണ്  മൺസൂൺ ബമ്പർ ഭാഗ്യമായി പെയ്തിറങ്ങിയത്  എന്ന സത്യം അറിയുന്നത് അപ്പോഴാണ്.
ബമ്പർ സമ്മാനമുള്ള  ടിക്കറ്റ് മാത്രം എടുക്കാനുള്ള  റെജിന്റെ പരീക്ഷണം മെഗാ ബംബർ ആയാണ് വിജയം കണ്ടത്. കോടനാട് കുറിച്ചിലക്കോട് കിഴക്ക്പുറത്തുകുടി സ്വദേശിയായ റെജിൻ സ്വകാര്യ കമ്പനിയിൽ  ജീവനക്കാരനാണ്.
advertisement
[PHOTO]
ഭാര്യ സിബി മറ്റൊരു ഓഫീസിലും ജോലി നോക്കുന്നു. ഒരു മകളാണ് ഇവർക്ക് ഉള്ളത്. ആദ്യം കുറേ കാലം നാട്ടിൽ മീൻ കച്ചവടം നടത്തിയിരുന്നു റെജിൻ കഴിഞ്ഞിരുന്നത്. സാമ്പത്തികമായി ഏറെ പരാധീനതകൾ വന്നതോടെ അത് ഉപേക്ഷിച്ച് ജോലി നോക്കി.
advertisement
"ചെറിയ ഓടിട്ട വീട് പുതുതാക്കണം. ബാധ്യതകൾ തീർക്കണം. കുറച്ചു പേർക്കെങ്കിലും പ്രയോജനപ്പെടുന്നൊരു സ്ഥാപനം തുടങ്ങണം.." അഞ്ചു കോടിയുടെ അവകാശിയുടെ ആഗ്രഹങ്ങൾ ഇത്രയുമാണ്. സമ്മാനർഹമായ ടിക്കറ്റ് MD 240331 ബാങ്ക് ഓഫ് ഇന്ത്യയുടെ പെരുമ്പാവൂർ ശാഖയിൽ ഏൽപ്പിച്ചു.
ഓണം ബമ്പറിന് ഒരിക്കൽ 5000 രൂപ അടിച്ചതാണ് റെജിന്റെ മുൻകാല ഭാഗ്യം. ഇക്കുറി അതിനൊപ്പം കുറച്ചു പൂജ്യങ്ങളും കൂടി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Monsoon Bumper Lottery | ആ അഞ്ചുകോടി കോടനാട്ടെ റെജിൻ കെ രവിയുടെ കൊച്ചുവീട്ടിലേക്ക്
Next Article
advertisement
'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ
'ബിജെപിക്കൊപ്പം പോയാൽ കഥ കഴിഞ്ഞു'; ചെറുപാർട്ടികൾക്ക് മുന്നറിയിപ്പുമായി കപിൽ സിബൽ
  • ചെറുപാർട്ടികൾ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ അവയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന് സിബൽ പറഞ്ഞു

  • ബിഹാർ, ഹരിയാന, മഹാരാഷ്ട്രയിൽ ബിജെപി സഖ്യകക്ഷികളെ പാർശ്വവൽക്കരിച്ചതിന് ഉദാഹരണങ്ങൾ ഉണ്ട്

  • തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾ ഉപയോഗിച്ച് ബിജെപി ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചിട്ടില്ല

View All
advertisement