COVID 19 തീവ്രബാധിത മേഖലയായി കണ്ണൂർ; കേരളത്തിലെ രോഗ ബാധിതരിൽ പകുതിയോളവും ജില്ലയിൽ
ജില്ലയിലെ മിക്ക റോഡുകളും അടച്ചിരിക്കുകയാണ്. മേഖലയിലെ പൊലീസ് നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്.

news18
- News18 Malayalam
- Last Updated: April 21, 2020, 12:29 PM IST
കണ്ണൂർ: സംസ്ഥാനത്തെ കോവിഡ‍് തീവ്രബാധിത മേഖലയായി കണ്ണൂർ ജില്ല. കാസർഗോഡ് നിന്നും കണ്ണൂരിലേക്കാണ് ഇപ്പോൾ സമ്പൂര്‍ണ്ണ ശ്രദ്ധ മാറിയിരിക്കുന്നത്. 52 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.
വിദേശത്തു നിന്നും മടങ്ങി എത്തി 14 ദിവസത്തിന് ശേഷം 20 പേർക്കാണ് കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിൽ കേരളത്തിൽ 42 പേർക്ക് രോഗം സ്വീകരിച്ചപ്പോൾ അതിൽ 29 കേസുകളും കണ്ണൂരിൽ ആയിരുന്നു. സംസ്ഥാനത്തെ കോവിഡ് ബാധിതരിൽ പകുതിയോളവും കണ്ണൂർ ജില്ലയിലാണ്. ലോക്ക്ഡൗൺ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇ പി ജയരാജനും ഐ ജി അശോക് യാദവും വ്യക്തമാക്കി.
BEST PERFORMING STORIES:രാജ്യത്തെ മരണസംഖ്യ 559; കേരളത്തിൽ ചികിത്സയിലുള്ളത് 114 പേർ [NEWS]കിം ജോങ് ഉന്നിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഉത്തരകൊറിയ [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
ജില്ലയിലെ മിക്ക റോഡുകളും അടച്ചിരിക്കുകയാണ്. മേഖലയിലെ പൊലീസ് നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കണ്ണൂർ ഡിഎംഒ ഡോ. നാരായണൻ നായിക് അറിയിച്ചു.
ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ഐ ജി അശോക് യാദവ് അറിയിച്ചു. ഇപ്പോൾ ജില്ലയിൽ ചുരുക്കം ചിലയിടങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ കർശ്ശന നിയന്ത്രണം ഉള്ളത്.
അത് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് അടുത്ത ഘടത്തിൽ ആലോചിക്കും. നഗരത്തിലെ വാഹന കുരുക്ക് ഒഴിവാക്കാൻ വാഹന പരിശോധ പോയിന്റുകൾ പുനഃക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്തു നിന്നും മടങ്ങി എത്തി 14 ദിവസത്തിന് ശേഷം 20 പേർക്കാണ് കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിൽ കേരളത്തിൽ 42 പേർക്ക് രോഗം സ്വീകരിച്ചപ്പോൾ അതിൽ 29 കേസുകളും കണ്ണൂരിൽ ആയിരുന്നു.