Oman | കോവിഡ് കേസുകൾ വർദ്ധിക്കുന്നു; എല്ലാ ബീച്ചുകളും അടച്ച് ഒമാൻ, ഒപ്പം രാത്രികാല കർഫ്യൂവും
Last Updated:
സ്കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം സുപ്രീം കമ്മിറ്റിയാണ് എടുത്തതെന്നും അവലോകനം നടത്തി അത് ആവശ്യമാണോ അല്ലയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനാമ: കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒമാനിൽ എല്ലാ ബീച്ചുകളും അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മുഴുവൻ ബീച്ചുകളും അടച്ചിടാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. അതേസമയം, പുനരാരംഭിച്ച ചില പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാനും തീരുമാനിച്ചു. അടുത്ത രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്താനും തീരുമാനമായി. രാത്രി എട്ടുമണിമുതൽ രാവിലെ അഞ്ചുമണി വരെ എല്ലാ കടകളും സ്ഥാപനങ്ങളും അടഞ്ഞുതന്നെ കിടക്കണം. ഈ സമയത്ത് ആളുകൾ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
കഴിഞ്ഞയാഴ്ച ഒരു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഒമാനിൽ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച 10 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 ആയി.
You may also like:ചാനൽ റേറ്റിംഗിൽ കൃത്രിമം കാണിച്ചു; റിപ്പബ്ലിക് ഉൾപ്പെടെ മൂന്നു ചാനലുകൾക്ക് ഇനിമുതൽ പരസ്യമില്ലെന്ന് ബജാജ് [NEWS]അബ്ദുള്ളക്കുട്ടിയുടെ കാർ അപകടം; അസ്വാഭാവികതയില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് [NEWS] ഏഴു മാസത്തിനിടെ കോവിഡ് ബാധിച്ചത് മൂന്നുതവണ; രാജ്യത്തെ ആദ്യത്തെ സംഭവം തൃശൂരിൽ [NEWS]
ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് മരണ നിരക്കിൽ രണ്ടാമതാണ് ഒമാൻ. 4,923 മരണങ്ങൾ രേഖപ്പെടുത്തിയ സൗദി അറേബ്യയാണ് കോവിഡ് മരണങ്ങളിൽ ഒന്നാമത്. സുപ്രീം കമ്മിറ്റി കൈക്കൊള്ളുന്ന ഏത് തീരുമാനവും നിലവിലെ പകർച്ചവ്യാധി സാഹചര്യം അനുസരിച്ചാണെന്നും സുപ്രീം കമ്മിറ്റി തന്നെ വീണ്ടും അത് അവലോകനം ചെയ്യുമെന്നും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മൊഹമ്മദ് അൽ സയീദി പറഞ്ഞു.
advertisement
സ്കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനം സുപ്രീം കമ്മിറ്റിയാണ് എടുത്തതെന്നും അവലോകനം നടത്തി അത് ആവശ്യമാണോ അല്ലയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധ നിയന്ത്രിക്കേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തം അല്ലെന്നും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും സർക്കാർ പറഞ്ഞു. കുടുംബ, സാമൂഹിക ഒത്തു ചേരലുകൾ അവസാനിപ്പിക്കാൻ സുപ്രീം കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമലംഘകർക്ക് എതിരെ കർശന നടപടിയെടുക്കും. നിയമലംഘകരുടെ വിവരങ്ങൾ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
Location :
First Published :
October 09, 2020 11:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Oman | കോവിഡ് കേസുകൾ വർദ്ധിക്കുന്നു; എല്ലാ ബീച്ചുകളും അടച്ച് ഒമാൻ, ഒപ്പം രാത്രികാല കർഫ്യൂവും


