COVID 19| കര്‍ണാടകയില്‍ രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ് വര്‍ധന: മരണസംഖ്യ 272
- Published by:user_49
Last Updated:
1,502 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്
ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇന്ന് റെക്കോഡ് വര്‍ധന രേഖപ്പെടുത്തിയെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 1,502 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധിതരില്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തിയവരും ഉള്‍പ്പെടും.
ബെലഗാവി, ഉഡുപ്പി ജില്ലകളില്‍ തിരിച്ചെത്തിയ രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗളുരുവില്‍ സ്ഥിതി മോശമായി തുടരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. 889 പേര്‍ക്ക് ഇന്ന് ബംഗളൂരുവില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരുടെയും ഉറവിടം വ്യക്തമല്ല. ബംഗളുരുവില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് പോയവര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്.
TRENDING:Covid 19 in Kerala | ഇന്ന് 160 പേർക്ക് കോവിഡ്; ഏറ്റവും അധികംപേർ രോഗമുക്തരായ ദിവസം [NEWS]Jose K Mani| നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]
സംസ്ഥാനത്ത് ഇന്ന് 19 കൊവിഡ് മരണങ്ങള്‍ കൂടി നടന്നു. ഇതോടെ മരണ സംഖ്യ 272ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് ബംഗളുരുവില്‍ മാത്രം 100പേരാണ് ഇതുവരെ മരിച്ചത്.
Location :
First Published :
July 02, 2020 11:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കര്‍ണാടകയില്‍ രോഗികളുടെ എണ്ണത്തിൽ ഇന്ന് റെക്കോഡ് വര്‍ധന: മരണസംഖ്യ 272