നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Triple LockDown in Thiruvananthapuram |PSC വകുപ്പുതല പരീക്ഷയും ഇന്റര്‍വ്യൂവും മാറ്റിവച്ചു

  Triple LockDown in Thiruvananthapuram |PSC വകുപ്പുതല പരീക്ഷയും ഇന്റര്‍വ്യൂവും മാറ്റിവച്ചു

  ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പിഎസ്‌ സി നടത്താനിരുന്ന പരീക്ഷകളും ഇന്റർവ്യൂവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി.

  കേരളാ പി.എസ്.സി

  കേരളാ പി.എസ്.സി

  • Share this:
   തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പിഎസ്‌ സി നടത്താനിരുന്ന പരീക്ഷകളും ഇന്റർവ്യൂവും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റി.

   പിഎസ് സി ആസ്ഥാന ഓഫീസില്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങാനിരുന്ന വകുപ്പുതല പരീക്ഷയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ബുധനാഴ്ച മുതല്‍ തുടങ്ങാനിരുന്ന ഇന്റര്‍വ്യൂവുമാണ് മാറ്റിവച്ചിരിക്കുന്നത്. എറണാകുളത്തും കോഴിക്കോട്ടുമുള്ള ഇന്റര്‍വ്യൂന് മാറ്റമില്ല.

   കേരള സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ പരീക്ഷ പിന്നീട് നടത്തും. മറ്റു കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു.

   TRENDING:Triple LockDown in Thiruvananthapuram | എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ? കേരളത്തിൽ മുമ്പ് നടപ്പാക്കിയത് എങ്ങനെ?
   [NEWS]
   Triple LockDown in Thiruvananthapuram | ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ; എന്തൊക്കെ പ്രവർത്തിക്കും; പ്രവർത്തിക്കില്ല [NEWS]Triple LockDown in Thiruvananthapuram |തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും അടയ്ക്കും
   [NEWS]


   തിങ്കളാഴ്ച രാവിലെ ആറുമുതല്‍ ഒരാഴ്ചത്തേക്കാണ് നഗരത്തിൽ നിയന്ത്രണങ്ങള്‍. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തിലെ ഒരു റോഡിലും വാഹന ഗതാഗതം അനുവദിക്കില്ല.
   Published by:Gowthamy GG
   First published:
   )}