HOME /NEWS /Corona / Covid 19 | കോവിഡ് പ്രതിരോധത്തിലെ 'ധാരാവി മോഡൽ'; പ്രശംസിച്ച് ലോകാരോഗ്യസംഘടന

Covid 19 | കോവിഡ് പ്രതിരോധത്തിലെ 'ധാരാവി മോഡൽ'; പ്രശംസിച്ച് ലോകാരോഗ്യസംഘടന

news18

news18

ധാരാവിയിൽ കൃത്യമായ പരിശോധനയും സാമൂഹിക അകലം പാലിച്ചതും രോഗം പകരുന്ന ശൃംഖല തകർക്കുന്നതിൽ പ്രധാനമാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി

  • Share this:

    ന്യൂയോർക്ക്: കൊറോണ വൈറസ് വ്യാപനമുണ്ടായ മുംബൈയിലെ ധാരാവിയിൽ സ്വീകരിച്ച നടപടികളുടെ വിജയത്തെ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. കൃത്യമായ പരിശോധനയും സാമൂഹിക അകലം പാലിച്ചതും രോഗം പകരുന്ന ശൃംഖല തകർക്കുന്നതിൽ പ്രധാനമാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.

    ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിൽ വെള്ളിയാഴ്ച 12 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവുടുത്തെ രോഗബാധിതരുടെ എണ്ണം 2,359 ആയി. നിലവിൽ 166 സജീവ കേസുകളാണ് ധാരാവിയിലുള്ളത്. ഇതുവരെ 1,952 രോഗികളെ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

    ഇറ്റലി, സ്‌പെയിൻ, ദക്ഷിണ കൊറിയ, ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി എന്നിവയുടെ ഉദാഹരണങ്ങൾ എടുത്തുകാട്ടിയാണ് ലോകാരോഗ്യസംഘടനയുടെ പരാമർശം. എത്ര മോശമായി കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടാലും ആക്രമണാത്മക നടപടികളിലൂടെ പിടിച്ചുനിർത്താൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

    “കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളിൽ കേസുകൾ ഇരട്ടിയായി വർദ്ധിച്ചു,” ടെഡ്രോസ് ജനീവയിൽ നടന്ന ഒരു വെർച്വൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

    "രോഗവ്യാപനം വളരെ തീവ്രമാണെങ്കിലും, അത് ഇപ്പോഴും നിയന്ത്രണത്തിലാക്കാൻ കഴിയുമെന്ന് ലോകമെമ്പാടുമുള്ള നിരവധി ഉദാഹരണങ്ങൾ കാണിക്കുന്നു," ടെഡ്രോസ് പറഞ്ഞു.

    ഈ ഉദാഹരണങ്ങളിൽ ചിലത് ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ, ധാരാവി എന്നിവിടങ്ങളിൽ ഉള്ളതാണ് - മുംബൈ എന്ന വൻനഗരത്തിനുള്ളിലെ തിങ്ങിനിറഞ്ഞ പ്രദേശം - പരിശോധന, കണ്ടെത്തൽ, ഐസൊലേഷൻ, ചികിത്സ എന്നിവയിൽ പുലർത്തിയ തികഞ്ഞ ശ്രദ്ധ രോഗനിയന്ത്രണത്തിന് സഹായകരമായി. രോഗവ്യാപനത്തിന്‍റെ ചങ്ങലകൾ തകർക്കുന്നതിനും പ്രതിരോധത്തിൽ പ്രധാനമാണ്. "

    “വൈറസിനെ പ്രതിരോധിച്ചതിന് നമ്മുടെ സ്വന്തം ധാരവിക്ക് ലഭിച്ച വളരെ വലിയ അംഗീകാരമാണിത് . വിജയത്തിലേക്കുള്ള പാത പിന്തുടരാൻ സംസ്ഥാന സർക്കാരിനോടും ബിഎംസി, എൻ‌ജി‌ഒകളോടും മറ്റ് പ്രതിനിധികളോടും അഭ്യർതഥിക്കുന്നു"- ശിവസേന നേതാവ് ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.

    ധാരാവിയിലെ കോവിഡ് -19 കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞതിന് മഹാരാഷ്ട്ര സർക്കാരിനും ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷനും നേരത്തെ കേന്ദ്രത്തിൽ നിന്ന് പ്രശംസ ലഭിച്ചിരുന്നു.

    മേഖലയിലെ അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ കിരൺ ദിഘവ്കറുടെ നേതൃത്വത്തിൽ നടത്തിയ ഫലപ്രദമായ സ്ക്രീനിംഗ് രോഗപ്രതിരോധത്തിൽ പ്രധാനമായി.

    സംസ്ഥാന സർക്കാരും മുനിസിപ്പൽ അധികാരികളും നടത്തിയ രോഗംകണ്ടെത്തൽ, ട്രാക്കിംഗ്, പരിശോധന, ചികിത്സ എന്നിവയുടെ സമീപനത്തെ കേന്ദ്രം പ്രശംസിച്ചിരുന്നു.

    "ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ സജീവമായ സ്ക്രീനിംഗ് നടത്തിയും, നിയന്ത്രണ നടപടികളിൽ തന്ത്രപരമായ പൊതു സ്വകാര്യ പങ്കാളിത്തം ബിഎംസി ഉണ്ടാക്കി, ലഭ്യമായ എല്ലാ 'സ്വകാര്യ' പരിശീലകരെയും അണിനിരത്തി. ബിഎംസി സ്വകാര്യ ഡോക്ടർമാർക്ക് പിപിഇ കിറ്റുകൾ, തെർമൽ സ്കാനറുകൾ, പൾസ് ഓക്സിമീറ്ററുകൾ എന്നിവ നൽകി. മാസ്കുകളും കയ്യുറകളും ഉപയോഗിച്ച് ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ വീടുതോറും സ്‌ക്രീനിംഗ് ആരംഭിച്ചു, സംശയമുള്ളവരെ തിരിച്ചറിഞ്ഞു, ”കേന്ദ്രം വ്യക്തമാക്കിയിരുന്നു.

    TRENDING:'നാട്ടുകാർ ഈ ഉൽസാഹവും സഹകരണവും കാണിച്ചാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും'-മുരളി തുമ്മാരുകുടി [NEWS]Covid | പൂന്തുറ സ്റ്റേഷനിലെ ജൂനിയർ എസ്.ഐക്ക് കോവിഡ്; തലസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്നു [NEWS]TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]

    "കോവിഡ്-19 സംശയമുള്ളവരെ കണ്ടെത്തിയാൽ രോഗികൾക്ക് ഹാജരാകാനും ആശയവിനിമയം നടത്താനും എല്ലാ ആരോഗ്യപ്രവർത്തകർക്കും ആവശ്യമായ സൌകര്യങ്ങൾ ബിഎംസി ചെയ്തുനൽകി. സ്വകാര്യ പ്രാക്ടീഷണർമാരുടെ ക്ലിനിക്കുകൾ ശുചിത്വവൽക്കരിക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്തു. നഗരത്തിലെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതിന് എല്ലാ സ്വകാര്യ ആശുപത്രികളെയും ക്വറന്‍റീൻ ചികിത്സയ്ക്കായി സ്വീകരിച്ചു.

    നോവെൽ കൊറോണ വൈറസ് കഴിഞ്ഞ ഡിസംബറിൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതിനുശേഷം ലോകത്താകമാനം 5,55,000 പേർ മരിച്ചു. 196 രാജ്യങ്ങളിലും പ്രദേശങ്ങളിലും ഏകദേശം 12.3 ദശലക്ഷം കോവിഡ് 19 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    First published:

    Tags: Covid-19 Spread, Dharavi Model, Who, കോവിഡ് വ്യാപനം, ധാരാവി മോഡൽ, ലോകാരോഗ്യസംഘടന