Covid 19 in Kerala | ഒരാഴ്ചയ്ക്കിടെ 58 രോഗികൾ; 11 ഇരട്ടി വർധന; ആശങ്കയിൽ സംസ്ഥാനം
- Published by:Rajesh V
- news18-malayalam
Last Updated:
വിദേശത്ത് നിന്ന് വന്ന 21 പേർക്കാണ് ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 18 പേർക്കും, സമ്പർക്കത്തിലൂടെ 18 പേർക്കും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം: പ്രവാസികളും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരും തിരികെ എത്തിത്തുടങ്ങി ഒരാഴ്ച പൂർത്തിയാകുമ്പോൾ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഒരാഴ്ചയ്ക്കിടെ 58 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച അഞ്ച് രോഗികൾ മാത്രം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിന്നാണ് കുത്തനെ കോവിഡ് രോഗികൾ കൂടിയത്. രോഗികളുടെ എണ്ണത്തിൽ 11 ഇരട്ടി വർധനവാണ് ഒരാഴ്ചയ്ക്കിടെ ഉണ്ടായത്.
മെയ് മാസം ആദ്യ ആഴ്ച കേരളത്തിന് ആശ്വാസം നൽകുന്ന കണക്കുകളായിരുന്നു. ഏഴ് ദിവസത്തിൽ ആകെ റിപ്പോർട്ട് ചെയ്തത് 5 രോഗികൾ മാത്രം. രണ്ട്, അഞ്ച് തീയതികളിൽ മാത്രമാണ് രോഗികൾ ഉണ്ടായിരുന്നത്. മറ്റ് അഞ്ച് ദിവസവും കേരളത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിരുന്നില്ല.
ഈ മാസം എട്ടാം തീയതിയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരികെ എത്തിയ ആദ്യ വ്യക്തിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത്. അതിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന് തുടങ്ങി. 9 ന് രണ്ട് പേർക്ക് രോഗബാധ. രണ്ട് പേരും വിദേശത്ത് നിന്നെത്തിയവർ. തുടർന്നുള്ള രണ്ട് ദിവസവും 7 പേർക്ക് വീതവും, തൊട്ട് അടുത്ത ദിവസം 5 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
advertisement
[PHOTOS]മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചു; അധ്യാപകന് സസ്പെൻഷൻ [NEWS]കോവിഡ് പോസിറ്റീവായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി; കുവൈറ്റിൽ നിന്നെത്തിയ 26 കാരിക്ക് നടത്തിയത് സിസേറിയൻ [NEWS]
കഴിഞ്ഞ രണ്ട് ദിവസം രണ്ട് അക്കത്തിലേയ്ക്ക് കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു. ബുധനാഴ്ച പത്ത് രോഗികൾ. ഇന്നലെ 26 രോഗികളും. വിദേശത്ത് നിന്ന് വന്ന 21 പേർക്കാണ് ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 18 പേർക്കും, സമ്പർക്കത്തിലൂടെ 18 പേർക്കും രോഗം സ്ഥിരീകരിച്ചു. ആഴ്ചകൾക്ക് ശേഷം മുൻഗണനാ വിഭാഗങ്ങളിലെ പരിശോധനയിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
advertisement
സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാൽ മുൻകരുതൽ നിർദ്ദേശങ്ങളും ഹോം ക്വറന്റീൻ കൃത്യമായി പാലിച്ചില്ലെങ്കില്‍ രോഗം പടർന്ന് പിടിച്ചേക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Location :
First Published :
May 15, 2020 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 in Kerala | ഒരാഴ്ചയ്ക്കിടെ 58 രോഗികൾ; 11 ഇരട്ടി വർധന; ആശങ്കയിൽ സംസ്ഥാനം