ബസ് യാത്രക്കിടെ പരിചയപ്പെട്ട 15 കാരിയുടെ ന​ഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പീഡിപ്പിച്ചു;19 കാരൻ അറസ്റ്റിൽ

Last Updated:

ട്യൂഷൻ കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് വരുന്ന യാത്രയ്ക്കിടെയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടത്

News18
News18
പത്തനംതിട്ട: ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കുകയും നിരവധി തവണ ലൈം​ഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത 19 കാരൻ അറസ്റ്റിൽ. പത്തനംതിട്ട മൈലാടുപാറ പള്ളിക്കുഴി ആശാരിപ്പറമ്പിൽ വീട്ടിൽ ദേവദത്തൻ ആണ് പൊലീസ് പിടിയിലായത്.
ട്യൂഷൻ കഴിഞ്ഞ് ബസിൽ വീട്ടിലേക്ക് വരുന്ന യാത്രയ്ക്കിടെയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് സ്ഥിരം ഒരുമിച്ചായി ഇവരുടെ യാത്ര. കോള്‍ സെന്ററില്‍ ജോലിയാണെന്നാണ് ഇയാള്‍ കുട്ടിയോട് പറഞ്ഞിരുന്നത്. പെൺകുട്ടിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ നിരന്തരം ബന്ധപ്പെട്ട് ഇരുവരും സ്നേഹബന്ധത്തിലുമായി.
തുടർന്ന്, പെൺകുട്ടിയ്ക്ക് വിവാഹ വാ​ഗ്‍ദാനം നൽകി ജൂൺ 27-ന് ഉച്ചയ്ക്ക് തന്റെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ശല്യപ്പെടുത്തുകയും ചെയ്തു. ജൂലൈ 11-ന് പെൺകുട്ടിയുടെ വീട്ടിൽ വച്ച് വീണ്ടും പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി ക്ലാസ് ടീച്ചർ കാര്യങ്ങൾ ചോദിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ജൂലൈ 21 ന് അധ്യാപകർ
advertisement
മാതാപിതാക്കളോട് കാര്യങ്ങള്‍ പറഞ്ഞു.
തുടർന്ന് പെൺകുട്ടിയുടെ പിതാവ് യുവാവിനെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ നിഷേധിക്കുകയും, കുട്ടിയെപ്പറ്റി അപവാദങ്ങൾ പറയുകയും ചെയ്തു. കൈവശമുള്ള നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ചൈൽഡ് ലൈനിൽനിന്നുള്ള വിവരത്തെത്തുടർന്ന് മലയാലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിച്ചു. പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബസ് യാത്രക്കിടെ പരിചയപ്പെട്ട 15 കാരിയുടെ ന​ഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പീഡിപ്പിച്ചു;19 കാരൻ അറസ്റ്റിൽ
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement