• HOME
  • »
  • NEWS
  • »
  • crime
  • »
  • ജാതി മാറിയുള്ള വിവാഹബന്ധം കുടുംബം എതിർത്തു; യുവതിയെ കാമുകൻ കുത്തിക്കൊന്നു

ജാതി മാറിയുള്ള വിവാഹബന്ധം കുടുംബം എതിർത്തു; യുവതിയെ കാമുകൻ കുത്തിക്കൊന്നു

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും പുറത്തിറങ്ങിയ ലീലയെ പതിനഞ്ചോളം തവണയാണ് യുവാവ് കുത്തിയത്

  • Share this:

    ബെംഗളുരു: ജാതിമാറിയുള്ള വിവാഹം വീട്ടുകാർ എതിർത്തതിനു വിലയായി നൽകേണ്ടി വന്നത് 26 കാരിയുടെ ജീവൻ. ഈസ്റ്റ് ബെംഗളുരുവിലെ മുരുഗേഷ്പാല്യയിൽ യുവതിയെ കാമുകൻ പട്ടാപ്പകൽ കുത്തിക്കൊന്നു.

    ലീല പവിത്ര നലമതി എന്ന യുവതിയെയാണ് കാമുകൻ കുത്തിക്കൊന്നു. യുവാവ് ഇതര ജാതിയിൽ പെട്ടതായതിനാൽ ലീലയുടെ കുടുംബം വിവാഹത്തെ എതിർത്തിരുന്നു. ഇതോടെയാണ് കാമുകിയെ കൊലപ്പെടുത്തി യുവാവ് പ്രതികാരം ചെയ്തത്.

    ചൊവ്വാഴ്ച്ച വൈകിട്ടോടെ ജോലി കഴിഞ്ഞ് ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ലീലയെ ദിനകർ ബനല കുത്തിക്കൊല്ലുകയായിരുന്നു. ലീലയുടെ ഓഫീസിന് പുറത്ത് കാത്തിരുന്ന ദിനകർ ആളുകൾ നോക്കി നിൽക്കേ പതിനഞ്ചോളം തവണ കുത്തി.

    Also Read- കൊല്ലപ്പെട്ട ഹോങ് കോങ് മോഡലിന്റെ തലയോട്ടി സൂപ്പ് പാത്രത്തിൽ; മുൻ ഭർത്താവും കുടുംബവും അറസ്റ്റിൽ

    വീട്ടുകാർ എതിർത്തതിനെ തുടർന്ന് ദിനകറിനെ വിവാഹം കഴിക്കാൻ ലീല വിസമ്മതിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

    ഒമേഗ ഹെൽത്ത് കെയർ മാനേജ്മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരിയാണ് ലീല. അടുത്തിടെയാണ് ലീല ബാംഗ്ലൂരിൽ ജോലിക്കായി എത്തിയത്. ദോംലൂരിൽ മറ്റൊരു ഹെൽത്ത് കെയർ കമ്പനിയിലെ ജീവനക്കാരനാണ് പ്രതിയായ ദിനകർ.

    Also Read- രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി

    അഞ്ച് വർഷമായി ദിനകറും ലീലയും പ്രണയത്തിലായിരുന്നു. ദിനകർ വ്യത്യസ്ത ജാതിയിൽ പെട്ടതായതിനാൽ ഇരുവരുടേയും വിവാഹത്തെ കുടുംബം എതിർത്തിരുന്നു. കുടുംബത്തിന്റെ എതിർപ്പു മൂലം ബന്ധത്തിൽ നിന്നും പിന്മാറുകയാണെന്ന് ലീല ദിനകറിനെ അറിയിച്ചിരുന്നു.

    ഇക്കാര്യം സംസാരിക്കാനെന്ന രീതിയിലാണ് ദിനകർ ലീലയെ കാണാൻ എത്തിയത്. ഓഫീസിന് പുറത്തെത്തിയ ലീലയും ദിനകറും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കയ്യിൽ കരുതിയ ആയുധമുപയോഗിച്ച് ദിനകർ യുവതിയെ ആക്രമിക്കുകയായിരുന്നു.

    Published by:Naseeba TC
    First published: