ബധിരയും മൂകയുമായ പെൺകുട്ടി യുപിയിൽ കൂട്ട ബലാത്സംഗത്തിനിരയായി: വീഡിയോ പ്രചരിച്ചതിന് പിന്നാലെ 2 പേർ അറസ്റ്റിൽ
Last Updated:
പ്രതികൾ തന്നെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്
റാംപുർ : യുപിയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. ബധിരയും മൂകയുമായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. ഇക്കഴിഞ്ഞ മെയ് 23ന് യുപിയിലെ രാംപുരിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാൾ ഒളിവിലാണ്.
അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്നാമത്തെയാളും വൈകാതെ തന്നെ പിടിയിലാകുമെന്നുമാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
Location :
First Published :
May 27, 2019 10:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബധിരയും മൂകയുമായ പെൺകുട്ടി യുപിയിൽ കൂട്ട ബലാത്സംഗത്തിനിരയായി: വീഡിയോ പ്രചരിച്ചതിന് പിന്നാലെ 2 പേർ അറസ്റ്റിൽ


