News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 7, 2020, 11:23 PM IST
bribe
തിരുവനന്തപുരം: കെട്ടിട നിർമാണ അനുമതിക്കായി സമീപിച്ച അപേക്ഷകനിൽ നിന്ന് കൈക്കൂലിയായി മദ്യവും പണവും ആവശ്യപ്പെട്ട പഞ്ചായത്ത് ഓവർസിയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥൻ ഷാജി മോനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പിന്നാലേ ഇയാളെ സസ്പെൻഡ് ചെയ്യാൻ തദ്ദേശവകുപ്പ് മന്ത്രി എ.സി.മൊയ്തീൻ നിർദേശം നൽകി.
നാലു സെന്റ് സ്ഥലത്ത് നിർമിക്കാനുദ്ദേശിക്കുന്ന കടമുറിക്കു വേണ്ടിയാണ് തുറവൂർ സ്വദേശി സന്തോഷ് പഞ്ചായത്ത് ഓഫീസിലെത്തിയത്. അനുമതി വേണമെങ്കിൽ 5000 രൂപയും ' ബെക്കാഡി' മദ്യവും നൽകണമെന്ന് ഷാജി മോൻ ആവശ്യപ്പെട്ടു.
കൈക്കൂലിയുടെ ആദ്യഗഡുവായി 2000 രൂപയും വാങ്ങി. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് സന്തോഷ് വിജിലൻസിനെ സമീപിച്ചത്.
വിജിലൻസ് നിർദേശ പ്രകാരം ബാക്കി തുകയുമായി സന്തോഷ് ഷാജിമോനെ കണ്ടു. തുറവൂർ ജംഗ്ഷനിലായിരുന്നു കൂടിക്കാഴ്ച. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഷാജിമോനെ തെളിവുസഹിതം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
BEST PERFORMING STORIES:'ഷേക്ക് ഹാൻഡ്' വേണ്ട; കൊറോണ പേടിയിൽ 'നമസ്തേ' പറഞ്ഞ് ലോകം [PHOTO]'വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിധരിച്ചില്ലേ? പോസ്റ്റുമായി ശ്രീനിവാസൻ [NEWS]പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷി മൃഗാദികളെ കൊന്നൊടുക്കും; മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ [NEWS]
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാജിമോനെതിരേ വകുപ്പുതല നടപടി സ്വീകരിച്ചത്. തദ്ദേശമന്ത്രി എ.സി.മൊയ്തീന്റെ നിർദേശ പ്രകാരം ഷാജിമോനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
Published by:
Aneesh Anirudhan
First published:
March 7, 2020, 8:43 PM IST