'മുത്തശ്ശി'എന്ന് വിളിച്ചിരുന്ന 90 കാരിയോട് കൊടും ക്രൂരത; ത്രിപുരയിൽ വയോധിക കൂട്ടബലാത്സംഗത്തിനിരയായി

Last Updated:

ഗ്രാമത്തിലെ വീട്ടിൽ തനിച്ചു താമസിക്കുകയാണ് വയോധിക. ഇവർക്കറിയുന്നവർ തന്നെയാണ് അതിക്രമം നടത്തിയിരിക്കുന്നതും. പ്രതികളിലൊരാൾ വയോധികയെ മുത്തശ്ശി എന്നാണ് വിളിച്ചിരുന്നത്.

അഗർത്തല: ത്രിപുരയിൽ തൊണ്ണൂറുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. കാഞ്ചൻപുരിലെ ബർഹൽദി ഗ്രാമത്തില്‍ ഒക്ടോബർ 24നാണ് ക്രൂരസംഭവം അരങ്ങേറിയത്. എന്നാൽ  ദിവസങ്ങൾക്ക് ശേഷം വയോധികയുടെ ബന്ധുക്കൾ പരാതിയുമായെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് ഇവരുടെ ബന്ധുക്കൾ പരാതിയുമായി സമീപിച്ചതെന്നാണ് പൊലീസ് അറിയിച്ചത്.
സംഭവത്തിൽ രണ്ട് പേർക്കെതിരെയാണ് പരാതി. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നാണ് എസ് പി ഭാനുുപഥ ചക്രവർത്തി അറിയിച്ചിരിക്കുന്നത്. ' ഗ്രാമത്തിലെ വീട്ടിൽ തനിച്ചു താമസിക്കുകയാണ് വയോധിക. ഇവർക്കറിയുന്നവർ തന്നെയാണ് അതിക്രമം നടത്തിയിരിക്കുന്നതും. പ്രതികളിലൊരാൾ വയോധികയെ മുത്തശ്ശി എന്നാണ് വിളിച്ചിരുന്നത്. സംഭവം നടന്ന ദിവസം ഇയാളും സുഹൃത്തും ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറി 90കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു'. എസ് പി വ്യക്തമാക്കി.
advertisement
പീഡനത്തിനിരയായ അവശനിലയിലായെങ്കിലും വയോധിക പരാതി നല്‍കിയിരുന്നില്ല. എന്നാൽ അഞ്ച് ദിവസം കഴിഞ്ഞ് ഇവരുടെ ബന്ധുക്കൾ വിവരം അറിഞ്ഞതോടെയാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലെത്തിക്കുകയും ചികിത്സയ്ക്കു ശേഷം മൊഴി രേഖപ്പെടുത്തുകയും ചെയ്തു. നിലവിൽ സ്വന്തം വീട്ടിൽ തന്നെ കഴിയുകയാണിവർ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'മുത്തശ്ശി'എന്ന് വിളിച്ചിരുന്ന 90 കാരിയോട് കൊടും ക്രൂരത; ത്രിപുരയിൽ വയോധിക കൂട്ടബലാത്സംഗത്തിനിരയായി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement