മരുമകളുടെ ആത്മഹത്യ: നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മ ഒളിവിലെന്ന്‌ പൊലീസ്

Last Updated:

ഏപ്രിൽ 13നായിരുന്നു നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന് പേരിൽ ഇവർ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി.

News18 Malayalam
News18 Malayalam
കൊച്ചി:  മരുമകൾ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട  നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മ ഒളിവിലെന്ന്‌ പൊലീസ്. ശാന്തമ്മയെ കസ്റ്റഡിയിൽ എടുക്കാനായി നെടുമങ്ങാട് നിന്നുള്ള പൊലീസ് സംഘം അങ്കമാലിയിലെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ശാന്തമ്മയെ പിടികൂടുന്നതിനുള്ള നടപടികൾ പൊലീസ് ഊർജിതമാക്കി.
മരുമകൾ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്തമ്മ. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ്  ചുമത്തിയിരുന്നത്. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ പൊലീസ് കഴിഞ്ഞ മാസം 25ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ശാന്തമ്മ കോവിഡ് പോസിറ്റീവ് ആയിരുന്നു. അതിനാലാണ് അന്ന് ശാന്തയെ പൊലീസ് കസ്റ്റഡിയിൽ എടുക്കാതിരുന്നത്.
advertisement
തുടർന്ന് ഇന്നലെ ശാന്തമ്മയെ അറസ്റ്റ് ചെയ്യാനായി നെടുമങ്ങാട് നിന്നുള്ള പൊലീസ് അങ്കമാലിയിൽ എത്തിയെങ്കിലും പിടികൂടാനായില്ല. ഒരാഴ്ചയായി വീട് പൂട്ടിയിട്ടിരിക്കുകയാണ് എന്നാണ് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് മകളുടെ വീട്ടിൽ അന്വേഷിച്ചെങ്കിലും ഇവിടെയും അവർ ഉണ്ടായിരുന്നില്ല. ശാന്തമ്മ ഒളിവിൽ കഴിയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവരെ വേഗത്തിൽ കണ്ടെത്താനാകുമെന്ന് പൊലീസ് പറയുന്നു. ഇവരുടെ മൊബൈൽ ഫോൺ രേഖകളും പൊലീസ് പരിശോധിച്ചു.
advertisement
ഏപ്രിൽ 13നായിരുന്നു നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന് പേരിൽ ഇവർ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന് പേരിൽ ഉണ്ണി പ്രിയങ്കയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കേസിൽ അറസ്റ്റിലായ ഉണ്ണിയെ ഇവർ താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ലാറ്റിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
advertisement
സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കം ആരോപിച്ച് പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. 10 ാം തീയതി രാത്രിയില്‍ പ്രിയങ്കയെ വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേര്‍ന്ന് മർദിച്ചെന്നുമാണു പരാതി. 12ന് സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് പ്രിയങ്ക തൂങ്ങിമരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മരുമകളുടെ ആത്മഹത്യ: നടൻ രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മ ഒളിവിലെന്ന്‌ പൊലീസ്
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement