ഐഎൻഎക്സ് മീഡിയ മുൻ മേധാവി ഇന്ദ്രാണി മുഖർജി ആശുപത്രിയിൽ

Last Updated:
മുംബൈ: ഷീന ബോറ കൊലപാതക കേസിലെ മുഖ്യപ്രതിയും ഐ എൻ എക്സ് മീഡിയ മുൻ മേധാവിയുമായ ഇന്ദ്രാണി മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഇന്ദ്രാണി മുഖർജിയെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
താഴ്ന്ന രക്തസമ്മർദ്ദം രക്തധമനികൾ സംബന്ധിച്ച അസുഖങ്ങളെ എന്നിവയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബൈക്കുള ജയിലിൽ നിന്ന് അഞ്ചുദിവസത്തെ ഇടവേളക്കിടയിൽ ഇത് രണ്ടാം തവണയാണ് ഇന്ദ്രാണി മുഖർജി ആശുപത്രിയിൽ എത്തുന്നത്.
നിലവിൽ ഷീന ബോറ കൊലക്കേസിൽ വിചാരണ നേരിടുകയാണ് ഇന്ദ്രാണി മുഖർജി. 2012 ഏപ്രിൽ 24ന് ആയിരുന്നു സ്വന്തം മകളായ ഷീന ബോറയെ ഇന്ദ്രാണി കൊലപ്പെടുത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ഐഎൻഎക്സ് മീഡിയ മുൻ മേധാവി ഇന്ദ്രാണി മുഖർജി ആശുപത്രിയിൽ
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement