കൊച്ചിയിൽ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായെത്തിയ 4 പേർക്ക് എതിരെ കേസെടുത്തു

Last Updated:

തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം സ്വദേശികൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായെത്തിയ 4 പേർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം സ്വദേശികളെയാണ് കരുതൽ തടങ്കലിൽ എടുത്തതിന് ശേഷം കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്ദുല്ല എസ്.എസ്(26), പാലക്കാട് കിഴക്കഞ്ചേരി ആലത്തൂർ സ്വദേശി മുഹമ്മദ് മിദ്ലാജ്(26), എറണാകുളം കണയന്നൂർ സ്വദേശി റെജാസ് എം(26), മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് അമീൻ(23) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 170ാം വകുപ്പ് പ്രകാരമാണ് കേസ്.
ALSO READ: കൊച്ചിയിൽ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായി പ്രതിഷേധിക്കാനെത്തിയ 4 പേരെ തടഞ്ഞു വെച്ചു
ഇവര്‍ പാലസ്തീൻ പതാകയുമായി എത്തി പ്രതിഷേധിക്കുമെന്നുമുള്ള മുന്നറിയിപ്പ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് 4 പേരേയും പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.  ശേഷം എഫ്ഐആർ ​രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. 'Kerala voice for palestin' എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ഉൾപ്പെട്ടവരാണ് ഇവർ. മത്സരം നടക്കുന്നതിനിടയിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേൽ വിരുദ്ധ പ്ലക്കാർഡുകളും പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും മുഴക്കി സ്റ്റേഡിയത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ സാധ്യതയുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
advertisement
ഇതിന്റെ അടിസ്ഥാനത്തിൽ ഐഎസ്എൽ ഡ്യൂട്ടിക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.  സ്റ്റേഡിയത്തിന്റെ നോർത്ത് എൻട്രി ഗേറ്റ് ഭാഗത്ത് പൊലീസ് നിരീക്ഷണം നടത്തുന്നതിനിടയിലാണ് സംശയാസ്പദമായി ഇവരെ കാണുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
(Summary: case against 4 youths who came to ISL match in Kochi kaloor stadium with Palestine flag)
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായെത്തിയ 4 പേർക്ക് എതിരെ കേസെടുത്തു
Next Article
advertisement
ലഹരിമരുന്നു വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു
ലഹരിമരുന്നു വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട് ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു
  • ലഹരിമരുന്നു വാങ്ങാൻ പണം നൽകിയില്ലെന്ന കാരണത്താൽ ഭർത്താവ് വെട്ടിയ യുവതി ആശുപത്രിയിൽ മരിച്ചു.

  • ഭർത്താവ് ജബ്ബാർ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, ഇയാൾക്ക് നേരെ മുൻപും കേസുണ്ടായിരുന്നു.

  • മുനീറ ജോലിക്ക് പോകാൻ തയ്യാറാകുമ്പോൾ മുറിയിൽ അടച്ച് വെട്ടുകയായിരുന്നുവെന്നും രണ്ട് കുട്ടികളുണ്ട്.

View All
advertisement