കാർ കനാലിലേക്ക് മറിഞ്ഞ് നാല് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ കാറോടിച്ച പതിനാലുകാരന്റെ അമ്മയ്ക്കെതിരെ കേസ്
- Published by:ASHLI
- news18-malayalam
Last Updated:
വീട്ടുകാർ അറിയാതെ സ്പെയർ താക്കോൽ കൈക്കലാക്കിയാണ് കുട്ടികൾ കാർ എടുത്തു പോയത്
കാർ കനാലിലേക്ക് മറിഞ്ഞ് നാല് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ കാറോടിച്ച പതിനാലുകാരന്റെ അമ്മയ്ക്കെതിരെ കേസ്. കീഴല്ലൂർ തെളുപ്പിലാണ് ഉച്ചയോടെ അപകടം.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആരുടെയും പരിക്ക് സാരമുളളതല്ല.
വീട്ടുകാർ അറിയാതെ, സ്പെയർ താക്കോൽ കൈക്കലാക്കിയാണ് കുട്ടികൾ കാർ എടുത്ത് സാഹസം നടത്തിയത്. ബ്രേക്കിന് പകരം ആക്‌സിലേറ്റർ ചവിട്ടിയതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും കേസെടുക്കും.
ALSO READ: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് പൊലീസ്
പതിനാലുകാരൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ബന്ധുവീട്ടിലെ കാർ ഓടിച്ചുവന്നതെന്നാണ് കുട്ടികൾ നാട്ടുകാരോട് പറഞ്ഞത്.
advertisement
(Summary: A case has been filed against the mother of a 14-year-old boy who was driving a car in which four children were injured after their car fell into a canal. The accident occurred in Keezhallur's Theluppuli around noon. The police said that the cause of the accident was the pressing the accelerator instead of the brake.)
Location :
Kannur,Kerala
First Published :
March 23, 2025 11:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാർ കനാലിലേക്ക് മറിഞ്ഞ് നാല് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ കാറോടിച്ച പതിനാലുകാരന്റെ അമ്മയ്ക്കെതിരെ കേസ്