'ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്നു'; കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ടില്‍ പ്രതിഷേധം
- Published by:Arun krishna
- news18-malayalam
Last Updated:
ഈരാറ്റുപേട്ട മിനി സിവില്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പില്‍ കോട്ടയം എസ്പി നല്‍കിയ റിപ്പോര്‍ട്ടിനെതിരെയാണ് മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്.
ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി കെ.കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ട് വിവാദത്തില്‍. ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്ന സ്ഥലമെന്നാണ് എസ്പിയുടെ റിപ്പോര്‍ട്ട്. ഈരാറ്റുപേട്ട മിനി സിവില്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പില്‍ കോട്ടയം എസ്പി നല്‍കിയ റിപ്പോര്‍ട്ടിനെതിരെയാണ് മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്. ജമാ അത്ത് ഇസ്ലാമിയും എസ്ഡിപിഐയുമാണ് എസ്പിയുടെ റിപ്പോര്‍ട്ടില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാനായി റവന്യൂ വകുപ്പ് സ്ഥലം അന്വേഷിക്കുകയും തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനോട് ചേര്‍ന്നുള്ള രണ്ട് ഏക്കറിലെ ഭൂമി ഇതിനായി വിനിയോഗിക്കാമെന്നും കണ്ടെത്തിയിരുന്നു. പൂഞ്ഞാര്‍ എംഎല്‍എയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഇക്കാര്യം രേഖാമൂലം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലം വിട്ടുനല്‍കാനാവില്ലെന്നായിരുന്നു കോട്ടയം എസ്പിയുടെ നിലപാട്.
advertisement
കേസുകളില്‍ പിടിക്കുന്ന വാഹനം സൂക്ഷിക്കാനും പൊലീസ് ക്വാട്ടേഴ്‌സ്, തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കാനും ഈ സ്ഥലം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തീവ്രവാദ പ്രശ്‌നങ്ങളും മതപരമായ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്ന പരാമര്‍ശവും റിപ്പോര്‍ട്ടില്‍ ഉണ്ട്. പ്രത്യക്ഷത്തില്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും മതവിഭാഗത്തിനെ സംബന്ധിച്ച സൂചന ഇല്ല. എന്നാല്‍ ചില വാചകങ്ങള്‍ വ്യാഖ്യാനിച്ച് കൊണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ അതില്‍ ആവശ്യമായ തിരുത്ത് വരുത്താന്‍ ആഭ്യന്തരവകുപ്പ് ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
advertisement
Popular Front Rally | കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളി; ഈരാറ്റുപേട്ടയില്‍ രാത്രി പൊലീസിനു നേരെ പ്രതിഷേധം
മുസ്ലീം സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ ഈരാറ്റുപേട്ട നഗരസഭ എസ്പിയുടെ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്ര വാദത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും നിയമ വിരുദ്ധരുടെയും കേന്ദ്രമെന്ന് ഈരാറ്റുപേട്ടയെ കുറിച്ച് മിനി സിവില്‍ സ്റ്റേഷന്‍ സ്ഥലം എടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് നഗരസഭ യില്‍ കൂടിയ സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു.
advertisement
Location :
Erattupetta,Kottayam,Kerala
First Published :
October 16, 2023 10:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്നു'; കോട്ടയം എസ്പിയുടെ റിപ്പോര്‍ട്ടില്‍ പ്രതിഷേധം