കരിപ്പൂർ സ്വർണക്കടത്ത് :കള്ളക്കടത്തു സംഘത്തിന്റെ കണ്ണിയായി പ്രവർത്തിച്ചത് അജ്മൽ, ഷാഫിയെ വിട്ടയച്ചു

Last Updated:

കള്ളക്കടത്തു സംഘത്തിന്റെ കണ്ണിയായി അജ്മൽ പ്രവർത്തിച്ചെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയാണ് ഇയാൾ.  മുഹമ്മദെന്ന പേരിലാണ് ഇയാൾ അർജുനും സ്വർണ്ണം കടത്തിയ ഷെഫീഖിനും ഇടയിൽ പ്രവർത്തിച്ചത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കൊച്ചി.കരിപ്പൂർ സ്വർണ്ണക്കടത്തു കേസിൽ കള്ളക്കടത്തു സംഘത്തിന്റെ കണ്ണിയായി പ്രവർത്തിച്ചത് അജ്മലെന്നു കസ്റ്റംസ്.അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയാണ് ഇയാൾ.  കള്ളക്കടത്തു സംഘത്തിന്റെ കണ്ണിയായി അജ്മൽ പ്രവർത്തിച്ചെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. മുഹമ്മദെന്ന പേരിലാണ് ഇയാൾ അർജുനും സ്വർണ്ണം കടത്തിയ ഷെഫീഖിനും ഇടയിൽ പ്രവർത്തിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഹൈക്കോടതി പരിസരത്ത് നിന്നാണ് അജ്മലിനെയും സുഹൃത് ആഷികിനെയും കസ്റ്റഡിയിൽ എടുത്തത്. സുഹൃത്തിനു സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നു കണ്ടു വിട്ടയച്ചു.അജ്മലിനെ ബുധനാഴ്ച്ച കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ രാത്രി  കൊച്ചിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പാനൂരിലെ സകീനയുടെ മകൻ  ആണ് അജ്മൽ. സക്കീനയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തത്.  ഇവരോട് പതിനഞ്ചാം തീയതി ഹാജരാകാൻ ആയിരുന്നു നേരത്തെ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത.
advertisement
സക്കീനയുടെ മേൽവിലാസവും ഉപയോഗിച്ചുകൊണ്ട് ഇവർ അർജുനും മുഹമ്മദ് ഷാഫിക്കും സിംകാർഡുകൾ തരപ്പെടുത്തി കൊടുത്തു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സക്കീനയും ഇത് ശരിവെച്ച മൊഴിനൽകിയിട്ടുണ്ട്. കളക്കടത്ത് സംഘവുമായി ഇവർക്ക് നേരിട്ടോ അല്ലാതെയോ ബന്ധമുണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതിൻറെ ഭാഗമായി ഇരുവരെയും  ഷാഫിക്കൊപ്പം ചോദ്യം ചെയ്തിരുന്നു.
Also read- കരിപ്പൂർ സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ സഹായി അജ്മൽ അറസ്റ്റിൽ
ഇന്ന് ചോദ്യം ചെയ്‌ത ടി പി കേസിലെ പ്രതി മുഹമ്മദ്‌ ഷാഫിയെയും ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.അർജുൻ ആയങ്കിയുമായി ബന്ധമില്ലെന്നും സ്വർണ്ണ കള്ളക്കടത്തിനു തന്റെ പേര് അർജുൻ ദുരുപയോഗം ചെയ്തിട്ടുണ്ടാകാം എന്നും ഷാഫി മൊഴി നൽകി. വീട്ടിൽ നിന്ന് കണ്ടെത്തിയത്‌ പോലീസ് യൂണിഫോമിലെ നക്ഷത്രം അല്ലെന്നും ചെ ഗുവെര തൊപ്പിയിൽ ഉള്ളതാണെന്നും ഷാഫി മൊഴി നൽകി. ഷാഫിയെ ചോദ്യം ചെയ്യലിന് വീണ്ടും വൈകിപ്പിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.  ഇപ്പോൾ നൽകിയ മൊഴികൾ പരിശോധിച്ച ശേഷമായിരിക്കും ഇത്.
advertisement
അതേസമയം, അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചേക്കും. അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വലിയ അളവില്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ചെന്നുമാണ് കസ്റ്റംസിന്‍റെ വാദം.
Also read-'ആ നക്ഷത്രങ്ങള്‍ പോലീസിന്റെയല്ല, ചെഗുവേര തൊപ്പിയുടേത്; ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി
കൊടിസുനിയും ഷാഫിയുമടങ്ങുന്ന സംഘം കണ്ണൂര്‍ സ്വര്‍ണക്കടത്തിന്‍റെ രക്ഷാധികാരികളാണെന്നാണ്  കസ്റ്റംസ് കോടതിയെ അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുമായി ഷാഫിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് ഷാഫിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും. ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ പൊലീസ് യൂണിഫോമില്‍ ഉപയോഗിക്കുന്ന തരം നക്ഷത്രമടക്കം കണ്ടെത്തിയിരുന്നു. ലാപ്ടോപും പിടിച്ചെടുത്തിരുന്നു. എന്നാല്‍ തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന നിലപാടിലാണ് ഷാഫി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരിപ്പൂർ സ്വർണക്കടത്ത് :കള്ളക്കടത്തു സംഘത്തിന്റെ കണ്ണിയായി പ്രവർത്തിച്ചത് അജ്മൽ, ഷാഫിയെ വിട്ടയച്ചു
Next Article
advertisement
'ജി സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റ്; വി ഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ്'; പരസ്പരം പുകഴ്ത്തി സുധാകരനും സതീശനും
'ജി സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റ്; വി ഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ്'; പരസ്പരം പുകഴ്ത്തി നേതാക്കൾ
  • ജി സുധാകരൻ തികഞ്ഞ കമ്മ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്ന് വി ഡി സതീശൻ പറഞ്ഞു.

  • സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

  • വി ഡി സതീശൻ പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ് എന്നായിരുന്നു ജി സുധാകരന്റെ മറുപടി.

View All
advertisement