മദ്യപാനം ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ ലഹരി സംഘം കുത്തിപ്പരിക്കേൽപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നു
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവിനെ ലഹരി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. കുമാരപുരം മേഖല യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ ജി ജെയ്ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും തലയിലും കുത്തേറ്റിട്ടുണ്ട്. മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപന കാരണമെന്നാണ് വിവരം.
ബൈജു, ചന്തു എന്നിവരാണ് ആക്രമിച്ചത്. കൊലപാതക ശ്രമം അടക്കം കേസുകളില്‍ പ്രതിയാണ് ചന്തു. ബൈജുവിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിൽ കുത്തേറ്റ പ്രവീൺ സർജറിക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി കഞ്ചാവ് കച്ചവടക്കാരനാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
March 27, 2025 9:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപാനം ചോദ്യം ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെ ലഹരി സംഘം കുത്തിപ്പരിക്കേൽപ്പിച്ചു