തൊഴിൽ വാഗ്ദാനം നൽകി തട്ടിപ്പ്: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ

Last Updated:

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്‌സിഐ) ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ബിജെപി നേതാവ് ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

ചെങ്ങന്നൂർ: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നൽകാം എന്ന് വാഗ്ദാനം നൽകി ഒരു കോടിയോളം രൂപ തട്ടിയെടുത്ത ബിജെപി നേതാവ് സനു എൻ നായരെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വലിയതട്ടിപ്പാണ് ഇതിന്റെ പിന്നിൽ നടന്നിട്ടുള്ളത്. ബിജെപി കേന്ദ്ര സംസ്ഥാനനേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ് തട്ടിപ്പിനിരയായവരെ കബളിപ്പിച്ചിട്ടുള്ളതെന്നും ഡിവൈഎഫ് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
വിശദമായ അന്വേഷണം നടത്തിയാലെ ഉന്നത ബിജെപി നേതാക്കൾക്ക് ഇതിലുള്ള ബന്ധം വ്യക്തമാകൂ. ബി ജെ പി നേതാക്കൾ നടത്തുന്ന കുഴൽപ്പണ ഇടപാടുകളും ഹവാല ഇടപാടുകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. തൃശൂരിൽ കോടിക്കണക്കിനു രൂപയുടെ കുഴൽപ്പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിലും അന്വേഷണം ചെങ്ങന്നൂരിലെ ബി ജെ പി നേതാക്കൻമാരുടെ ബന്ധം പുറത്തു കൊണ്ട് വന്നു. ഇതിനോടൊപ്പം തന്നെയാണ് ഈ തൊഴിൽ തട്ടിപ്പ് കേസും കാണേണ്ടത്. ഈ സംഭവത്തിൽ പരാതിക്കാരായ ആളുകളെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിൻ തിരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇത് ഗൗരവകരമാണ്. ഈ വിഷയത്തിൽ കുറ്റക്കാരായ ബി ജെ പി നേതാക്കളെ അറസ്റ്റ് ചെയ്ത് കർശനമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
advertisement
മൂന്നുപേർക്കെതിരെ കേസെടുത്തു
ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്‌സിഐ) ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ബിജെപി നേതാവ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു. ബിജെപി നേതാവും മുളക്കുഴ പഞ്ചായത്ത് മുന്‍ അംഗവുമായ കാരയ്ക്കാട് മലയില്‍ സനു എന്‍. നായര്‍, ബുധനൂര്‍ തഴുവേലില്‍ രാജേഷ് കുമാര്‍, എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവില്‍ വീട്ടില്‍ ലെനിന്‍ മാത്യു എന്നിവർക്കെതിരെയാണ് കേസ്.
advertisement
Also Read- Covid 19 | സംസ്ഥാനത്ത് 177 കോവിഡ് മരണം; 29,803 പേർക്ക് രോഗം സ്ഥിരീകരിച്ചു
തൊഴിൽ തട്ടിപ്പ് സംബന്ധിച്ച് പത്തനംതിട്ട കല്ലറക്കടവ് മാമ്പറ നിതിന്‍ ജി. കൃഷ്ണയാണ് പൊലീസിനെ സമീപിച്ചത്. ജോലി വാഗ്ദാനം ചെയ്ത് ഒൻപതു പേരില്‍ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണു പരാതിയെന്നു സി ഐ ഡി. ബിജുകുമാര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൊഴിൽ വാഗ്ദാനം നൽകി തട്ടിപ്പ്: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement