Kerala Gold| ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്വപ്നയും കൂട്ടുപ്രതികളും; കൂടുതൽ അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് 

Last Updated:

സ്വർണക്കടത്തു കേസിൽ സ്വപ്ന, സരിത്ത് , സന്ദീപ് എന്നിവരെ നാലു ദിവസംകൂടി  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു.

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ഉന്നത ബന്ധമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം പ്രതികൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ മൊഴി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. സ്വർണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ച് വിശദ അന്വേഷണം ആവശ്യമാണെന്നും കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താനുണ്ടെന്നുമാണ് അന്വേഷണ ഏജൻസിയുടെ നിലപാട്.
ഒരു വർഷത്തിനിടെ നൂറുകോടി രൂപയുടെ ഇടപാട് പ്രതികൾ നടത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. സ്വർണക്കടത്തു കേസിൽ സ്വപ്ന, സരിത്ത് , സന്ദീപ് എന്നിവരെ നാലു ദിവസംകൂടി  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളെ പതിന്നാലുവരെ കസ്റ്റഡിയിൽ നൽകിയത്.
advertisement
[NEWS]
നേരത്തെ കസ്റ്റംസും എൻ ഐ എയും ചോദ്യം ചെയ്തപ്പോഴും തങ്ങളുടെ ഉന്നതതല ബന്ധത്തെക്കുറിച്ച് ഇവരോടും പ്രതികൾ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത്  കള്ളക്കടത്തിന് സഹായകരമാകുന്ന രീതിയിൽ ഉള്ളതാണോ എന്ന് വ്യക്തമായിട്ടില്ല.  മുൻ ഐടി സെക്രട്ടറി ശിവശങ്കർ ഉൾപ്പെടെയുള്ളവരെ കസ്റ്റംസും  എൻ ഐ എയും വീണ്ടും ചോദ്യം ചെയ്തതും ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു. ആ  സാഹചര്യം തന്നെയാണ്  ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്നിലുള്ളതും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Kerala Gold| ഉന്നതരുമായി ബന്ധമുണ്ടെന്ന് സ്വപ്നയും കൂട്ടുപ്രതികളും; കൂടുതൽ അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് 
Next Article
advertisement
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ഫരീദാബാദ് അൽ ഫലാ യൂണിവേഴ്‌സിറ്റി ചാൻസലറുടെ സഹോദരൻ 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ
  • മധ്യപ്രദേശ് പൊലീസ് 25 വർഷം മുമ്പുള്ള തട്ടിപ്പ് കേസിൽ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റു ചെയ്തു.

  • ഹമൂദ് അഹമ്മദ് സിദ്ദിഖി 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളിൽ പ്രതിയാണ്.

  • ഹമൂദ് അഹമ്മദ് സിദ്ദിഖിയെ പിടികൂടുന്നവര്‍ക്കായി 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

View All
advertisement